
തിരൂരങ്ങാടി: കരിപറമ്പിൽ വീണ്ടും തൂങ്ങിമരണം. ഇന്ന് യുവാവിനെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടത്. കരിപറമ്പ് കൊട്ടുവലക്കാട് സ്വദേശി താഴത്തെ പറമ്പിൽ ദാസന്റെ മകൻ നിതിൻ ദാസ് (23) ആണ് മരണപ്പെട്ടത്. ക്വാർട്ടേഴ്‌സിൽ തൂങ്ങി മരിച്ച നിലയിൽ കാണപ്പെടുകയായിരുന്നു. ഉടനെ തിരൂരങ്ങാടി താലൂക്ക് ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും മരണപ്പെട്ടു. ഇന്ന് രാവിലെ 8:45ഓടെ ആണ് സംഭവം.
വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ https://chat.whatsapp.com/H7KUl0xztBxBxGV1eY3dqx
ഇന്നലെ വൈകുന്നേരം കരിപറമ്പ് സ്വദേശിനിയും നന്നമ്പ്ര മേലേപ്പുറം വിദ്യാനികേതൻ സ്കൂൾ അധ്യാപികയുമായ യുവതിയെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. തെക്കെപുരക്കൽ സ്നേഹ ഉദയ് (23) ആണ് മരിച്ചത്.