ചെന്നൈയിൽ മുന്നിയൂർ സ്വദേശി കുഴഞ്ഞു വീണു മരിച്ചു

മുന്നിയൂർ: മൂന്നിയുർ കളിയാട്ടമുക്ക് സ്വദേശി പടിഞ്ഞാറേ പീടിയേക്കൽ ഹംസയുടെ മകൻ സൈദ് (41) ആണ് ചെന്നൈയിൽ ഹൃദയാഘാതം മൂലം മരിച്ചത്.
ഇന്നലെ രാത്രി ചെന്നെയിൽ മുറിയിൽ വെച്ച് അസ്വസ്ഥത ഉണ്ടാകുകയായിരുന്നു. ആശുപത്രിയിലേക്ക് പോകുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടു.

കബറടക്കം നാളെ രാവിലെ കളിയാട്ടമുക്ക് ജുമാ മസ്ജിദിൽ.
മൂന്നിയുർ മണ്ഡലം യൂത്ത് കോൺഗ്രസ്സ് മുൻ വൈസ് പ്രസിഡന്റ്, 18 ആം വാർഡ് കോൺഗ്രസ്സ് കമ്മറ്റി പ്രസിഡന്റ് എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.
നാട്ടിലെ സാമൂഹിക സാംസ്‌കാരിക രംഗങ്ങളിലെ സജീവ സാന്നിധ്യമായിരുന്നു.

മാതാവ്, പരേതയായ ഖദീജ. ഭാര്യ, നുസ്റത്ത്. മക്കൾ: ഫാത്തിമ സൻഹ, മുഹമ്മദ് സൻഹ.

സഹോദരങ്ങൾ: അബ്ദുൽ റഷീദ്, മുഹമ്മദ് മുസ്തഫ, കോയമോൻ, മുഹമ്മദ് ഷാഫി, സുഹറാബി, സഹീറ,ഹസീന.

error: Content is protected !!