Tuesday, October 14

വായ്പ തരപ്പെടുത്താമെന്ന് വിശ്വസിപ്പിച്ച് കോടികൾ തട്ടി, പിടികിട്ടാപ്പുള്ളി പിടിയിൽ

വാഴക്കാട് : ലക്ഷങ്ങളുടെ വായ്പ തരപ്പെടുത്തി കൊടുക്കാമെന്ന് വിശ്വസിപ്പിച്ച് ആധാരം വിവിധ ബാങ്കുകളിൽ പണയപ്പെടുത്തി വ്യാജ കമ്പനികളുടെ പേരിൽ കോടികൾ തട്ടിയെടുത്ത് മുങ്ങി നടന്ന പ്രതി പിടിയിൽ. എറണാകുളം പത്തടിപ്പാലം സ്കൈ ലൈൻ ഫ്ലാറ്റിൽ താമസിക്കുന്ന കണ്ണൂർ സ്വദേശി അബ്ദുൽ അസീസിനെ (61)യാണ് പിടികൂടിയത്. ഇയാൾക്കെതിരെ വഞ്ചനാകുറ്റം ചുമത്തി കണ്ണൂർ തളിപ്പറമ്പ, എടക്കാട്, മലപ്പുറം മേലാറ്റൂർ , പാണ്ടിക്കാട്, കുളത്തൂർ ,വാഴക്കാട്, പെരിന്തൽമണ്ണ, കോട്ടയം ഈസ്റ്റ് ,കോട്ടയം വെസ്റ്റ് തുടങ്ങിയ വിവിധ സ്റ്റേഷനുകളിൽ നിലവിൽ കേസുണ്ട്.

ജില്ലാ പോലീസ് മേധാവി എസ് സുജിത് ദാസിന് ലഭിച്ച വിവരത്തെ തുടർന്ന് ഡിവൈഎസ്പി കെ. അഷ്റഫിൻ്റെ നേതൃത്വത്തിൽ വാഴക്കാട് എസ് ഐ വിജയരാജൻ പോലീസ് ഉദ്യോഗസ്ഥരായ അബ്ദുൽ ജബ്ബാർ (അരീക്കോട് പി എസ്) മുഹമ്മദ് അജ്നാ സ് (തേഞ്ഞിപ്പലം പിഎസ്), റാഷിദ് (വാഴക്കാട് പി എസ് ) എന്നിവരാണ് എറണാകുളം എളമക്കരയിലെ വാടകവീട്ടിൽ ഒളിച്ചുതാമസിക്കുകയായിരുന്ന ഇയാളെ പിടികൂടിയത്.

ഇയാൾ കണ്ണൂർ,കോട്ടയം, പാലക്കാട്, എറണാകുളം ജില്ലകളിലെ വിവിധ സ്ഥലങ്ങളിൽ വിവിധ അഡ്രസ്സുകളിലായിരുന്നു ഒളിവിൽ കഴിഞ്ഞിരുന്നത്.

error: Content is protected !!