തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കാൻ എച്ച് എം സി തീരുമാനം

തിരൂരങ്ങാടി: താലൂക്ക് ആശുപത്രിയില്‍ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാന്‍ എച്ച്.എം.സി യോഗം തീരുമാനിച്ചു. ഇതിന്റെ ഭാഗമായി ആശുപത്രിയില്‍ പ്രത്യേക ശുദ്ധജല പദ്ധതി നടപ്പിലാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും. ഇതിന് എസ്റ്റിമേറ്റ് തയ്യാറാക്കുന്നതിന് ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശം നല്‍കും. ആശുപത്രിയിലെ ഒ.പി കൗണ്ടര്‍ കമ്പ്യൂട്ടര്‍ വല്‍ക്കരിക്കുന്ന പ്രവൃത്തി വേഗത്തില്‍ പൂര്‍ത്തിയാക്കും. ആശുപത്രി കാന്റീന്‍ ടെണ്ടര്‍ 10-ന് നടത്തും. ആശുപത്രിയിൽ വെച്ച് ഓപ്പൺ ടെൻഡർ ആണ് നടത്തുക. എച്ച് എം സി നിയമിച്ച താൽക്കാലിക ജീവനക്കാരുടെ ശമ്പളം 100 രൂപ വർധിപ്പിക്കും. കിടത്തി ചികിത്സയിലുള്ളവർ വിതരണം ചെയ്യുന്ന ബ്രെഡിന്റെ വിതരണ ചുമതല മോഡേണ് ബ്രെഡിന് നൽകും. പുഴുങ്ങിയ കോഴിമുട്ട വിതരണം കാന്റീൻ തുറന്ന ശേഷം പുനരാരംഭിക്കും. ചോർച്ച മാറ്റുന്നതിന് ഷീറ്റ് സ്ഥാപിക്കൽ, എ എൽ എസ് ആംബുലൻസ് വാങ്ങൽ തുടങ്ങിയവ എം എൽ എ ക്ക് സമർപ്പിക്കും. ഓപ്പറേഷൻ തിയേറ്റർ ബ്ലോക്കിലേക്ക് ലിഫ്റ്റ് സ്ഥാപിക്കുന്നതിനും നടപടി സ്വീകരിക്കും.

വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ.. https://chat.whatsapp.com/FHe4puzUz5l4aryANMURgz


ആശുപത്രിയുടെ പ്രവര്‍ത്തനം 24 മണിക്കൂര്‍ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി ഐ.സി.യു, ലാബ്, ഇ.സി.ജി പ്രവര്‍ത്തനം തുടങ്ങുന്നതിനും യോഗം തീരുമാനിച്ചു. ആശുപത്രിയിലേക്ക് ആവശ്യമായ കസേര, ഡിസ്‌പ്ലേ ബോർഡ് മുതലയവ സ്പോന്സര്ഷിപ്പിൽ സംഘടിപ്പിക്കാനും തീരുമാനിച്ചു.

യോഗം കെ.പി.എ മജീദ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്‍പേഴ്‌സണ്‍ സി.പി സുഹ്‌റാബി അധ്യക്ഷയായി. സ്ഥിരസമിതി അധ്യക്ഷരായ സി.പി ഇസ്മായീല്‍, ചെമ്പ വഹിദ, മുന്‍ വൈസ് ചെയര്‍മാന്‍ എം അബ്ദുറഹ്മാന്‍ കുട്ടി, കൗണ്‍സിലര്‍ കക്കടവത്ത് അഹമ്മദ് കുട്ടി, പാറക്കല്‍ റഫീഖ്, അയ്യൂബ് തലാപ്പില്‍, സുപ്രണ്ട് ഡോ. പ്രഭുദാസ്, ആര്‍.എം.ഒ ഹഫീസ് റഹ്മാന്‍, ഡോ. മുഹമ്മദ് എന്ന കുഞ്ഞാവുട്ടി, മറ്റു രാഷ്ട്രീയ പാര്‍ട്ടി അംഗങ്ങളും ജീവനക്കാരും പങ്കെടുത്തു.

error: Content is protected !!