ദാറുൽഹുദാ സംഘടിപ്പിച്ച മൈനോരിറ്റി കൺസേൺ ഉദ്ഘാടനം ചെയ്തു
തിരൂരങ്ങാടി: എല്ലാവരെയും ഉൾക്കൊള്ളുന്ന വിശാലമായ ചരിത്രമാണ് ഇന്ത്യയുടേതെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ദാറുൽഹുദാ റൂബി ജൂബിലി സമാപന സമ്മേളനത്തിൻ്റെ ഭാഗമായി സംഘടിപ്പിച്ച മൈനോരിറ്റി കൺസേൺ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മതനിഷേധമല്ല, സർവ മതങ്ങളെയും അംഗീകരിച്ചും ആചാര അനുഷ്ഠാനങ്ങളെ ബഹുമാനിക്കുന്ന സമീപനവുമാണ് ഇന്ത്യയുടേതെന്നും മികച്ച ഭരണഘടനയാണ് രാജ്യം വിഭാവനം ചെയ്യുന്നത് എന്നും അദ്ദേഹം പറഞ്ഞു. എന്നാൽ, കഴിഞ്ഞ കുറേ കാലമായി നമ്മുടെ ഭരണഘടന മാറ്റിയെഴുതാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്നും മതേതത്വം എന്ന മൂല്യത്തെ നശിപ്പിക്കാൻ പരിശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഭൂരിപക്ഷത്തിൻ്റെ ചുമതലയാണ് ന്യൂനപക്ഷത്തെ സംരക്ഷിക്കുക എന്നുള്ളതും അതിലൂടെ മാത്രമാണ് വൈജാത്യങ്ങൾക്കിടയിലെ നമ്മുടെ ഐക്യം സാധ്യമാകൂ എന്നും അദ്ദേഹം വ്യക്തമാക്കി. യു. ശാഫി ഹാജി ചെമ്മാട് അധ്യക്ഷനായി. കേന്ദ്ര സർക്കാർ പുറപ്പെടുവിച്ച വഖഫ്- മദ്രസ ഭേദഗതി ബില്ലും രാജ്യത്തെ ന്യൂനപക്ഷത്തെ ഗ്രസിച്ചു കൊണ്ടിരിക്കുന്ന ആനുകാലിക വിഷയങ്ങളും ചർച്ച ചെയ്യുന്നതായി മൈനോറിറ്റി കൺസേൺ.
ബി.എസ്.കെ തങ്ങൾ എടവണ്ണപ്പാറ പ്രാരംഭ പ്രാർഥനക്ക് നേതൃത്വം നൽകി. സി.പി സൈദലവി, അബൂബക്കർ ഫൈസി മലയമ്മ, അഡ്വ. കെ.പി നൗശാദലി അരീക്കോട്, അബ്ദുറഹ്മാൻ രണ്ടത്താണി എന്നിവർ പ്രഭാഷണം നടത്തി.
പി.ടി.എ റഹീം എം.എല്‍.എ, പി. അബ്ദുൽ ഹമീദ് മാസ്റ്റർ എം.എല്‍.എ, ഡിസിസി പ്രസിഡന്റ് വി.എസ് ജോയ്, അബ്ദുല്‍ ഗഫൂര്‍ ഖാസിമി മേല്‍മുറി, അബ്ദുറഹ്‌മാന്‍ രണ്ടത്താണി, പി.വി. അഹ്‌മദ് സാജു, അബ്ദുസ്സലാം ഫൈസി ഒളവട്ടൂര്‍, പി എസ് എച്ച് തങ്ങൾ, നാസർ ഫൈസി കൂടത്തായി, മുജീബ് കാടേരി, നൗഷാദ് മണ്ണിശ്ശേരി, ഉമറുല്‍ ഫാറൂഖ് ഹുദവി പാലത്തിങ്ങല്‍, സി.എച് ശരീഫ് ഹുദവി പുതുപ്പറമ്പ്, ഡോ. കെ.ടി ഹാരിസ് ഹുദവി സംബന്ധിച്ചു.
റൂബി ജൂബിലിയുടെ ഭാഗമായി ഇന്നലെ രാവിലെ ബിരുദ-ഗവേഷക വിദ്യാർഥികൾക്കാളായി സംഘടിപ്പിച്ച സ്റ്റുഡൻ്റ്സ് റോസ്ട്രം ക്യാമ്പ് സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍ പാണക്കാട് ഉദ്ഘാടനം ചെയ്തു. ദാറുല്‍ഹുദാ അക്കാദമിക് കൗണ്‍സില്‍ ഡയറക്ടര്‍ ഡോ. അബ്ദുറഹ്‌മാന്‍ അരീക്കാടന്‍ അധ്യക്ഷനായി. ഇന്ത്യന്‍ യുവത: പ്രതീക്ഷയുടെ ഭാവി, ചരിത്രത്തിലെ മാതൃകാ യൗവനങ്ങള്‍, മതം വേണോ മനുഷ്യന് എന്നീ വിഷയങ്ങള്‍ യഥാക്രമം ഡോ. സുബൈര്‍ ഹുദവി ചേകന്നൂര്‍, സിംസാറുല്‍ ഹഖ് ഹുദവി മമ്പാട്, റശീദ് ഹുദവി ഏലംകുളം അവതരിപ്പിച്ചു. ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ, കുറുക്കോളി മൊയ്തീന്‍ എം.എല്‍.എ, ഡോ. സലാഹുദ്ദീന്‍ ഹുദവി സംബന്ധിച്ചു.
രാത്രി ഏഴ് മണിക്ക് നടന്ന നാഷണൽ ഹുദവീസ് ഗാതറിംഗ് വൈസ് ചാൻസലർ ഡോ. ബഹാഉദ്ദീൻ മുഹമ്മദ് നദ്‌വി ഉദ്ഘാടനം ചെയ്തു. വി.ടി അബ്ദുറഫീഖ് ഹുദവി അധ്യക്ഷനായി. ഡോ. മുസ്തഖീം അഹ്‌മദ് ഫൈസി ബീഹാര്‍, ഡോ. ജാബിര്‍ കെ.ടി ഹുദവി, മുഹമ്മദ് ഹുദവി ബീഹാര്‍ മുഖ്യപ്രഭാഷണം നിര്‍വഹിച്ചു. എം.കെ ജാബിറലി ഹുദവി, അലിഹസന്‍ ഹുദവി, മുഹമ്മദലി ഹുദവി, അമീര്‍ ഹുസൈന്‍ ഹുദവി, ഇഫ്തിഖാര്‍ ഹുദവി, മുഹമ്മദ് അലി ഹുദവി എറണാംകുളം, അനീസ് ഹുദവി കുമ്പിടി, നിഹ്‌മത്തുല്ലാ ഹുദവി എന്നിവര്‍ പങ്കെടുത്തു.