വിലക്കയറ്റം: തക്കാളി പെട്ടിക്ക് ഗോദറേജ് പൂട്ടിട്ട് പ്രതിഷേധിച്ചു

Copy LinkWhatsAppFacebookTelegramMessengerShare

മലഞ്ചരി : തക്കാളി അടക്കമുള്ള നിത്യോപയോഗ സാധനങ്ങൾക്ക് അനുദിനം വില വർദ്ധിച്ചു കൊണ്ടിരിക്കുകയാണ് . കേന്ദ്ര സംസ്ഥാന സർക്കാറുകൾ വിലക്കയറ്റം നിയന്ത്രിക്കുന്നതിന് വേണ്ട മാർഗങ്ങൾ സ്വീകരിക്കുന്നില്ല. മാത്രമല്ല നികുതി ഇനത്തിൽ ജനങ്ങളുടെ മേൽ അമിതഭാരം ഏൽപ്പിക്കാനാണ് ഇരു സർക്കാറുകളും ശ്രമിക്കുന്നത്.
ഇതിൽ പ്രതിഷേധിച്ച് കൊണ്ടാണ് കേരള കോൺഗ്രസ് ജേക്കബ് മഞ്ചേരി നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതീകാത്മകമായി തക്കാളിപ്പെട്ടിക്ക് ഗോദറേജ് പൂട്ടിട്ട് പ്രതിഷേധിച്ചത്. മഹിളാ കോൺഗ്രസ് ജേക്കബ് മലപ്പുറം ജില്ലാ പ്രസിഡൻറ് ഹഫ്സത്ത് വള്ളിക്കാപറ്റ പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്തു. മഞ്ചേരി നിയോജകമണ്ഡലം പ്രസിഡന്റ് അനസ് അത്തിമണ്ണിൽ അധ്യക്ഷത വഹിച്ചു. അലി മുക്കം, മുജീബ് പുൽപ്പറ്റ, സലാം മീനായി തുടങ്ങിയവർ പ്രസംഗിച്ചു.

https://tirurangaditoday.in/wp-content/uploads/2022/05/VID-20220525-WA0336.mp4
Copy LinkWhatsAppFacebookTelegramMessengerShare
error: Content is protected !!