അന്ത:സർവകലാശാലാ വനിതാ അത്ലറ്റിക്സ്: കാലിക്കറ്റിന് രണ്ടാം സ്ഥാനം

ഭുവനേശ്വറിൽ നടക്കുന്ന അഖിലേന്ത്യാ അന്തസ്സർവകലാശാലാ വനിതാ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ കാലിക്കറ്റ് രണ്ടാം സ്ഥാനം കരസ്ഥമാക്കി. 36.5 പോയിൻ്റാണ് കാലിക്കറ്റ് നേടിയത്.
മാംഗളൂർ സർവകലാശാല 51 പോയിൻ്റോടെ ചാമ്പ്യന്മാരായി. പഞ്ചാബിലെ ലവ് ലി പ്രൊഫഷണൽ സർവകലാശാലയ്ക്കാണ് മൂന്നാം സ്ഥാനം (34 പോയിൻ്റ് ).
സമാപന ദിനത്തിൽ
400 മീ. ഹർഡിൽസിൽ
കാലിക്കറ്റിന് വേണ്ടി ആർ. ആരതി റെക്കോഡോടെ സ്വർണം ചൂടി. 58.35 സെക്കൻ്റിലാണ് ലക്ഷ്യം കണ്ടത്. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിലെ ഒന്നാം വർഷ ബി.കോം. വിദ്യാർഥിനിയാണ്.

മിക്സഡ് റിലേയിൽ കാലിക്കറ്റ് ടീം വെങ്കലം നേടി . കെ.എച്ച്. റാഷിദ് ജബീൽ, ടി.ജെ. ജംഷീല, ആർ. ആതിര, പി. ബിപിൻ കുമാർ എന്നിവരടങ്ങുന്നതായിരുന്നു റിലേ ടീം. കഴിഞ്ഞ റിവസം ട്രിപ്പിൾ ജമ്പിൽ സ്വർണം നേടിയ സാന്ദ്ര ബാബു ലോങ്ജമ്പിൽ വെങ്കലം കരസ്ഥമാക്കി.

സേവ്യര്‍ പൗലോസ്, ശ്രീകാന്ത്, ജീഷ് കുമാര്‍ എന്നിവര്‍ ടീമിൻ്റെ പരിശീലകരും ദീപിക മാനേജരുമാണ്.
സർവകലാശാലാ സിൻഡിക്കേറ്റ് കായിക സ്ഥിരം സമിതി കൺവീനർ അഡ്വ. ടോം.കെ. തോമസ്, വകുപ്പ് ഡയറക്ടർ ഡോ. വി.പി. സക്കീർ ഹുസൈൻ, ഡെപ്യൂട്ടി ഡയറക്ടർ ഡോ. എം.ആർ. ദിനു എന്നിവരും ടീമിനൊപ്പമുണ്ടായിരുന്നു.

https://tirurangaditoday.in/wp-content/uploads/2022/02/VID-20220224-WA0105.mp4
error: Content is protected !!