പറപ്പൂർ: പറപ്പൂർ ഗ്രാമപഞ്ചായത്ത് നവീകരിച്ച ഇരിങ്ങല്ലൂർ കുടുംബാരോഗ്യ കേന്ദ്രം പി.കെ കുഞ്ഞാലിക്കുട്ടി എം.എൽ.എ ഉദ്ഘാടനം ചെയ്തു. 2018 ലെ മഹാപ്രളയത്തിൽ ഗ്രാമപഞ്ചായത്തിൻ്റെ കുടുംബാരോഗ്യകേന്ദ്രം തകർന്നിരുന്നു. പുതിയ ഭരണസമിതിയാണ് നവീകരണം പൂർത്തിയാക്കിയത്. 10 ലക്ഷം രൂപ ചെലവിൽ നിർമ്മിച്ച മുലയൂട്ടൽ കേന്ദ്രത്തിൻ്റെ ഉദ്ഘാടനവും കുഞ്ഞാലിക്കുട്ടി നിർവ്വഹിച്ചു. ഗ്രാമ പഞ്ചായത്ത് ഭരണസമിതിയുടെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് നടന്ന ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് വി.സലീമ ടീച്ചർ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പ്രസിഡൻ്റ് മണ്ണിൽ ബെൻസീറ മുഖ്യാതിഥിയായിരുന്നു. വൈസ് പ്രസിഡൻ്റ് സി.കുഞ്ഞമ്മദ് മാസ്റ്റർ, ബ്ലോക്ക് വികസന സമിതി ചെയർപേഴ്സൺ സഫിയ കുന്നുമ്മൽ, പഞ്ചായത്ത് സ്ഥിരം സമിതി ചെയർമാൻമാരായ ഇ.കെ സെയ്ദുബിൻ, പി.ടി റസിയ, ഉമൈബ ഊർഷമണ്ണിൽ, മെഡിക്കൽ ഓഫീസർ ഡോ. ദിവ്യ, സെക്രട്ടറി ടി.ഡി ഹരികുമാർ, മെമ്പർമാരായ ഐക്കാടൻ വേലായുധൻ, എ.പി ഷാഹിദ, സി.ലക്ഷ്മണൻ, അംജദ ജാസ്മിൻ, ടി.ഇ സുലൈമാൻ, ഇ.കെ സുമയ്യ, ഫസ്ന ആബിദ്, ടി.ആബിദ, ഇ.താഹിറ ടീച്ചർ, അബ്ദുറസാഖ് ബാവ, എം.എം.കുട്ടി മൗലവി, ടി.പി.അഷ്റഫ്, മൂസ്സ എടപ്പനാട്ട്, വി.എസ് ബഷീർ, സി.അയമുതു മാസ്റ്റർ, പി.കെ അഷ്റഫ്, എ കെ അഹമ്മദ് കുട്ടി, മുഹമ്മദ് ഇഖ്ബാൽ എന്നിവർ പ്രസംഗിച്ചു.