മുഖ്യമന്ത്രി മൈക്കിലൂടെ തള്ളുന്നതെല്ലാതെ ഒന്നും നടക്കുന്നില്ല: പി.കെ കുഞ്ഞാലിക്കുട്ടി

തിരൂരങ്ങാടി: മുഖ്യമന്ത്രി മൈക്കിലൂടെ തള്ളുന്നതെല്ലാതെ ഒന്നും നടക്കുന്നില്ലെന്ന് പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. തിരൂരങ്ങാടി നിയോജക മണ്ഡലം യു.ഡി.എഫ് ചെമ്മാട് സംഘടിപ്പിച്ച ലീഡേഴ്‌സ് മീറ്റില്‍ സംസാരിക്കുകയായിരുന്നു അദ്ധേഹം.

മുഖ്യമന്ത്രി പറയുന്നതൊന്നും പ്രവര്‍ത്തിക്കുന്നത് മറ്റൊന്നുമാണ്. കേരളത്തില്‍ സി.എ.എ നടപ്പിലാക്കില്ലെന്നാണ് അദ്ധേഹം പറയുന്നത്. അതിനെതിരെ എന്ത് നടപടി സ്വീകരിച്ചുവെന്ന് അദ്ധേഹം പറയുന്നില്ല. ഇന്ത്യാ സഖ്യം അധികാരത്തിലെത്തിയാല്‍ സി.എ.എ എടുത്തു കളയും. ഇടത് പക്ഷത്തിന് റോളില്ലാത്ത തെരഞ്ഞെടുപ്പാണ് നടക്കുന്നത്. ദേശീയ പാര്‍ട്ടി പദവി നിലനിര്‍ത്താനുള്ള തത്രപാടിലാണവര്‍. അതിനിടക്ക് നാട്ടില്‍ നടക്കുന്ന വിഷയങ്ങളൊന്നും ശ്രദ്ധിക്കാന്‍ അവര്‍ക്കാവുന്നില്ല. റിയാസ് മൗലവി വിഷയത്തില്‍ വലിയ അപാകതസര്‍ക്കാറിന്റെ ഭാഗത്ത് സംഭവിച്ചു. ഇത് തുടര്‍ക്കഥയാകുമ്പോള്‍ മുഖ്യമന്ത്രിയുടെ ന്യൂനപക്ഷ സ്‌നേഹം കേവലം മൈക്കിലൂടെയുള്ള തള്ള് മാത്രമാണ്. ഇത്തവണത്തെ തെരഞ്ഞെടുപ്പ് രണ്ട് പൂജ്യം കൊണ്ട് ശ്രദ്ധിക്കപ്പെടും. ബി.ജെ.പിക്കും ഇടത് പക്ഷത്തിനും ഇത്തവണ കേരളത്തില്‍ പൂജ്യമായിരിക്കും ജനം സംഭാവന ചെയ്യുക. അത്രക്ക് ദ്രോഹങ്ങളാണ് സര്‍ക്കാര്‍ ജനങ്ങളോട് ചെയ്തതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

യു.ഡി.എഫ് ചെയര്‍മാന്‍ എന്‍.പി ഹംസ കോയ അധ്യക്ഷനായി. യു.ഡി.എഫ് ചെയര്‍മാന്‍ കണ്‍വീനറുമായി കുഞ്ഞാലിക്കുട്ടി സംവദിച്ചു. ചടങ്ങ് മുസ്്‌ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ.പി.എം.എ സലാം ഉദ്ഘാടനം ചെയ്തു. പി അബ്ദുല്‍ ഹമീദ് എം.എല്‍.എ, അജയ് മോഹന്‍ തെരഞ്ഞെടുപ്പ് കാര്യങ്ങള്‍ വിശദീകരിച്ചു. ടി.പി അഷ്‌റഫലി ഐ.ടി മാര്‍ഗരേഖ അവതരിപ്പിച്ചു.

കെ.പി.എ മജീദ് എം.എല്‍.എ, പി.കെ അബ്ദുറബ്ബ്, കൃഷ്ണന്‍ കോട്ടുമല, അഷ്‌റഫ് കോക്കൂര്‍, സിദ്ധീഖ് പനക്കല്‍, അരിമ്പ്ര മുഹമ്മദ് മാസ്റ്റര്‍, പി.എസ്.എച്ച് തങ്ങള്‍, എം.കെ ബാവ, അഡ്വ. ഹാരിഫ്, അഡ്വ.ശ്യാം സുന്ദര്‍, മോഹനന്‍ വെന്നിയൂര്‍, വാസു കാരയില്‍, വി.വി അബു, ഉമ്മര്‍ ഓട്ടുമ്മല്‍, കെ കുഞ്ഞിമരക്കാര്‍, വി.പി കോയ ഹാജി, എ.കെ മുസ്തഫ, വി.ടി സുബൈര്‍ തങ്ങള്‍, യു.കെ മുസ്തഫ മാസ്റ്റര്‍, വി.എം മജീദ്, ഷരീഫ് വടക്കയില്‍, യു.എ റസാഖ്, എ.ടി ഉണ്ണി പ്രസംഗിച്ചു.

error: Content is protected !!