മൈലാഞ്ചി മൊഞ്ചിൽ പെരുന്നാൾ ആഘോഷവുമായി ഇരുമ്പുചോല സ്കൂൾ

എ ആർ നഗർ: ബലിപെരുന്നാൾ ആഘോഷത്തോടനുബന്ധിച്ച് ഇരുമ്പുചോല എ.യു.പി.സ്കൂളിൽ മൈലാഞ്ചി മൊഞ്ച് മെഹന്തി ഫെസ്റ്റ് നടത്തി. ആശംസാ കാർഡ് നിർമാണ മത്സരവും നടന്നു. പി.ടി.എ കമ്മിറ്റിഒരുക്കിയ വിഭവസമൃദ്ധമായ ഭക്ഷണവും ഉണ്ടായിരുന്നു. പരിപാടികൾ പി.ടി.എ പ്രസിഡൻ്റ് ചെമ്പകത്ത് റഷീദ് ഉദ്ഘാടനം ചെയ്തു.പ്രഥമധ്യാപിക എം.റഹീമ അധ്യക്ഷത വഹിച്ചു. സീനിയർ അസിസ്റ്റൻ്റ് എം.ഹംസക്കോയ, സ്റ്റാഫ് സെക്രട്ടറി പി.അബ്ദുൽ ലത്തീഫ്, നുസൈബ കാപ്പൻ, എൻ.നജീമ, വി.സലീന, പി.ഇസ്മായിൽ, നൂർജഹാൻ കുറ്റിത്തൊടി, ആയിശ ഷെയ്ഖ, എന്നിവർ സംസാരിച്ചു.യു.പി വിഭാഗം
ആശംസാ കാർഡ് നിർമാണ മത്സരത്തിൽ സി.കെ ഹംറാസ് ഒന്നാം സ്ഥാനം നേടി.ഹനീൻ മുഹമ്മദ് രണ്ടാം സ്ഥാനവും പി.മുഹമ്മദ് ഫലാദ് , കെ. മുഹമ്മദ് ആസിം എന്നിവർ മൂന്നാം സ്ഥാനവും പങ്കിട്ടു.
മൈലാഞ്ചിയിടൽ മത്സരത്തിൽ ഹുസ്നിയ, ഫാത്തിമ ശഫ്ന ടീം ഒന്നാം സ്ഥാനം നേടി.റഫീദ, ഫാത്തിമ ഷെറിൻ ടീം രണ്ടും, കെ. നിഹല ഫസീഹ, ഫാത്തിമ അഷ്ഫിദ ,ഫാത്തിമ ശിഫ, മുശ് രിഫ, മിൻഷ ഫാത്തിമ, ഹാമിദ ടീമുകൾ മൂന്നാം സ്ഥാനവും പങ്കിട്ടു. എൽ.പി വിഭാഗത്തിൽ ജലാലമെഹ്റിൻ, ഫാത്തിമ സിയ ടീം ഒന്നാം സ്ഥാനം നേടി.നശ് വ, സോയ ടീം രണ്ടാം സ്ഥാനവും
ഫൈഹ,സൻഹ ടീം മൂന്നാം സ്ഥാനവും നേടി.വിജയികൾക്ക് എസ്.ആർ.ജി കൺവീനർ എൻ.നജീമ സമ്മാനം വിതരണം ചെയ്തു.

error: Content is protected !!