സമ്പൂർണ്ണ സ്കൂൾ ശുചിത്വത്തിന് “അഴകോടെ സ്കൂൾ ‘പദ്ധതിക്ക് തുടക്കമായി

കൊണ്ടോട്ടി : വിദ്യാർത്ഥികളിൽ ശുചിത്വ ബോധവും ശീലവും വളർത്തിയെടുക്കാൻ ലക്ഷ്യമിട്ട് വിജയഭേരി- വിജയ സ്പർശം’ പദ്ധതിയുടെ നേതൃത്വത്തിൽ ഇ. എം. ഇ. എ ഹയർ സെക്കൻഡറി സ്കൂളിൽ തുടക്കം കുറിച്ച അഴകോടെ സ്കൂൾ ബോധവത്കരണ ക്ലാസ് ശുചിത്വ മിഷന്‍ സ്‌കൂള്‍ കോർഡിനേറ്റർ കുഞ്ഞിമുഹമ്മദ് എരണിക്കൽ ഉദ്ഘാടനം ചെയ്തു. വിദ്യാലയങ്ങളിൽ ആരോഗ്യകരമായ പഠനാന്തരീക്ഷം നിലനിർത്തുന്നതിൽ ശുചിത്വത്തിന് പ്രധാന പങ്കുണ്ടെന്ന് ഉദ്ഘാടനം ചെയ്തു കൊണ്ട് അദ്ദേഹം പറഞ്ഞു.

ശുചിത്വ മിഷന്‍ സ്‌കൂള്‍ കമ്മിറ്റി അംഗം ഖാലിദ്. വി ബോധവൽകരണ ക്ലാസ് നടത്തി. സ്കൂളുകളെ ഹരിതവും മാലിന്യമുക്തവുമാക്കുന്നതിന്റെ ഭാഗമായി മാലിന്യസംസ്കരണം ശാസ്ത്രീയമായി നടത്തുന്നതിനെക്കുറിച്ച് കുട്ടികളിൽ ബോധവത്കരണം, മാലിന്യസംസ്കരണത്തിന് സ്കൂൾതല പദ്ധതി, ക്ലാസ്‌തല പദ്ധതി, വ്യക്തിഗതപദ്ധതി എന്നിവ രൂപവത്കരിച്ചു. സമീപ പ്രദേശങ്ങളിലെ മാലിന്യ നിർമാർജനത്തെ സംബന്ധിച്ച പ്രശ്നങ്ങൾ ചർച്ചചെയ്ത് തദ്ദേശ സ്വയംഭരണ സ്ഥാപനത്തെ അറിയിക്കും. ഈ പ്രവർത്തനങ്ങളുടെ വിലയിരുത്തൽകൂടിയാണ് വിജയസ്പർഷത്തിന്റെ വിദ്യാർഥി സ്ക്വാഡുകൾ ചെയ്യുന്നത്.

ക്ലാസ് മുറികൾ, പരിസരം, ശൗചാലയം എന്നിവയുടെ ശുചീകരണം, ഭക്ഷണാവശിഷ്ടങ്ങളുടെ സംസ്കരണം, പ്ലാസ്റ്റിക് മാലിന്യം, ജലലഭ്യത, കുടിവെള്ളം, കുട്ടികളിലെ വ്യക്തിശുചിത്വം തുടങ്ങിയ കാര്യങ്ങളിൽ ഇന്ന് മുതൽ തന്നെ വിദ്യാർത്ഥികൾ പ്രവർത്തനം ആരംഭിക്കും .

സ്റ്റാഫ് സെക്രട്ടറി കെ.എസ്.രോഹിണി വിജയസ്പർശം കോ ഓർഡിനേറ്റർ കെ.എം. ഇസ്മായിൽ,വിദ്യാർത്ഥി കോർഡിനേറ്റർ അക്ഷയ്. പിപദ്ധതി വിശദീകരിച്ചു.ലാബ് അസിസ്റ്റന്റ് അബൂബക്കർ താരി, രമ്യ.കെ എന്നിവർ പ്രസംഗിച്ചു.

error: Content is protected !!