കക്കാട് ബസും കാറും കൂട്ടിയിടിച്ച് അപകടം

തിരൂരങ്ങാടി : ബസും കാറും കൂട്ടിയിടിച്ച് ഒരാൾക്ക് പരിക്ക്. പി എസ് എം ഒ കോളേജിന് സമീപം വളവും ഇറക്കവുമുള്ള തൂക്കുമരം ഭാഗത്ത് വെച്ചാണ് അപകടം. ചെമ്മാട് ഭാഗത്ത് നിന്ന് വളാഞ്ചേരി ഭാഗത്തേക്ക് പോകുകയായിരുന്ന പി കെ ബ്രദേഴ്സ് ബസും എതിരെ വന്ന കാറുമാണ് അപകടത്തിൽ പെട്ടത്. വെള്ളക്കെട്ടിൽ നിന്ന് രക്ഷപ്പെടാൻ ബസ് വെട്ടിച്ചപ്പോഴാണ് അപകടമെന്ന് നാട്ടുകാർ പറഞ്ഞു. അപകടത്തിൽ കാർ യാത്രക്കാരനായ മുന്നിയൂർ സ്വദേശി ഹംസയുടെ മകൻ ആബിദിന് (30) പരിക്കേറ്റു. കാറിൽ ആബിദും കുട്ടിയുമാണ് ഉണ്ടായിരുന്നത്. ആബിദിനെ എം കെ എച്ച് ആശുപത്രിയിൽ ചികിത്സ നൽകിയ ശേഷം വിട്ടയച്ചു.

error: Content is protected !!