കരിപ്പൂർ ഹജ്ജ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു

കരിപ്പൂർ: ഈ വർഷത്തെ കരിപ്പൂരിലെ ഹജ്ജ് ക്യാമ്പ് ഉദ്ഘാടനം സംസ്ഥാന ന്യൂനപക്ഷ ക്ഷേമ, കായിക, വഖഫ്, ഹജ്ജ് തീർത്ഥാടന വകുപ്പ് മന്ത്രി വി.അബ്ദുറഹിമാൻ നിർവ്വഹിച്ചു. യുദ്ധ ഭീഷണി നിലനിൽക്കുന്ന പ്രത്യേക സാഹചര്യത്തിൽ ആഭ്യന്തര സുരക്ഷ നിലനിൽക്കുന്നതിനും സമാധനത്തോടെയുള്ള ജീവിതം സാധ്യമാവുന്നതിനും എല്ലാവരും പ്രാർത്ഥന നടത്തണമെന്ന് തീർത്ഥാടകരോട് ആഹ്വാനം ചെയ്തു. സുരക്ഷിതമായ യാത്ര ഉറപ്പ് വരുത്തുന്നതിന്റെ ഭാഗമായിട്ടാണ് ഇപ്പോൾ തീർത്ഥാടകരുടെ ലഗേജിന്റെ ഭാരത്തിൽ നിയന്ത്രണം വരുത്തിയിട്ടുള്ളതെന്നും സാഹചര്യങ്ങളോട് പൊരുത്തപ്പെട്ട് എല്ലാവരുടേയും സുഗമമായ യാത്ര സാധ്യമാക്കുന്നതിന് ശ്രദ്ധിക്കണമെന്നും സഊദി അറേബ്യയിലെ ചൂടേറിയ കാലാവസ്ഥയിൽ ആരോഗ്യ പ്രശ്നങ്ങൾ വരാതിരിക്കാൻ മുൻകരുതലുകൾ സ്വീകരിക്കണമെന്നും മന്ത്രി പറഞ്ഞു.

ഹജ്ജ് കമ്മിറ്റി ചെയർമാൻ ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട് പരിപാടിയിൽ അധ്യക്ഷത വഹിച്ചു. പി.അബ്ദുൽ ഹമീദ് മാസ്റ്റർ എം.എൽ.എ മുഖ്യാതിഥിയായി സംസാരിച്ചു. ആദ്യ സംഘത്തിലെ സ്റ്റേറ്റ് ഹജ്ജ് ഇൻസ്പെക്ടർക്കുള്ള ബോർഡിങ്ങ് പാസ് അഹ്മദ് ദേവർകോവിൽ എം.എൽ.എ കൈമാറി. ടി.വി ഇബ്റാഹീം എം.എൽ.എ തീർത്ഥാടകർക്കുള്ള യാത്രാരേഖകൾ കൈമാറി. അഡ്വ.പി.ടി.എ റഹീം എം.എൽ.എ യാത്രാമംഗളങ്ങൾ നേർന്ന് സംസാരിച്ചു. സയ്യിദ് റഷീദലി ശിഹാബ് തങ്ങൾ പ്രാർത്ഥന നടത്തി.

ഹജ്ജ് കമ്മിറ്റി അംഗങ്ങളായ കെ. ഉമര്‍ ഫൈസി മുക്കം, അഡ്വ. പി. മൊയ്തീന്‍ കുട്ടി, എം.എസ് അനസ് ഹാജി, ഒ.വി ജാഫര്‍, ഷംസുദ്ധീന്‍ അരിഞ്ചിറ, മുഹമ്മദ് സക്കീര്‍, എയർപോർട്ട് ഡയറക്ടർ സി.വി രവീന്ദ്രൻ, സയ്യിദ് മുഹമ്മദ് കോയ ജമലുല്ലൈലി, അബ്ദുൽ ലത്തീഫ് കരുമ്പിലാക്കൽ സയ്യിദ് ശറഫുദ്ധീൻ ജമലുല്ലൈലി, വി.പി അനിൽ, എ.പി അബ്ദുല്‍ വഹാബ്, മുൻ ഹജ്ജ് കമ്മിറ്റി ചെയർമാൻ പ്രൊഫ. എ.കെ അബ്ദുൽ ഹമീദ്, കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ. ബിന്ദു, സയ്യിദ് മുഹമ്മദ് തുറാബ് സഖാഫി, പി.കെ.സി അബ്ദു റഹ്മാൻ, കെ.എം മുഹമ്മദ് ഖാസിം കോയ, കബീർ നെടിയിരുപ്പ്, ശോഭാ അബൂബക്കർ കോഴിക്കോട്, ഹജ്ജ് സെൽ സ്പെഷ്യൽ ഓഫീസർ യു. അബ്ദുൽ കരീം ഐ.പി.ഐസ് (റിട്ട), എയർ ഇന്ത്യ എക്സപ്രസ്സ് മാനേജർ സുജിത്ത് ജോസഫ്, അലി വെട്ടേടൻ തുടങ്ങിയവർ സംബന്ധിച്ചു.
ഹജ്ജ് കമ്മിറ്റി അസിസ്റ്റന്റ് സെക്രട്ടറി ജാഫർ കെ. കക്കൂത്ത് സ്വാഗതവും മെമ്പർ അഷ്കർ കോറാട് നന്ദിയും പറഞ്ഞു.
ആദ്യ രണ്ട് വിമാനങ്ങളിലേക്കുള്ള തീർത്ഥാടകരും യാത്രയാക്കാനെത്തിയവരും ഉൾപ്പടെ നിരവധി പേർ പരിപാടിയിൽ സംഗമിച്ചു.

error: Content is protected !!