Friday, August 15

ലഹരി കണ്ടെത്താന്‍ പൊലീസിന്റെ ഡ്രോണ്‍ പറന്നുയര്‍ന്നു

തിരുവനന്തപുരം : ലഹരി വില്പനയും ഉപയോഗവും തടയാന്‍ ലക്ഷ്യമിട്ട് കേരള പോലീസിന്റെ ഡ്രോണ്‍ പരിശോധന തുടങ്ങി. 250 ഗ്രാം തൂക്കമുള്ള നാനോ മോഡല്‍ ഡ്രോണ്‍ ഉപയോഗിച്ചാണ് പരിശോധന. ഓരോ സ്റ്റേഷനിലും ലഹരിയുമായി ബന്ധപ്പെട്ട എന്‍.ഡി.പി.എസ്. കേസുകളിലാണ് ആദ്യമായി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

കണ്ണൂര്‍ സിറ്റി പോലീസ് പരിധിയിലെ 23 സ്റ്റേഷനുകളില്‍ ഏഴെണ്ണത്തില്‍ ഡ്രോണ്‍ പരിശോധന നടത്തി. റൂറല്‍ പോലീസ് പരിധിയിലെ 19 സ്റ്റേഷനുകളില്‍ മൂന്ന് സ്റ്റേഷനുകളില്‍ പരിശോധന പൂര്‍ത്തിയായി. സ്ഥിരമായി ലഹരി ഉപയോഗിക്കുന്ന കേന്ദ്രങ്ങളിലാണ് പട്രോളിംഗ് നടത്തുന്നത്. ബസ്സ് സ്റ്റാന്‍ഡ് പരിസരങ്ങള്‍, പാര്‍ക്കിംഗ് കേന്ദ്രങ്ങള്‍ എന്നിവ നിരീക്ഷിക്കും. ഇതിന്റെ ലൊക്കേഷന്‍ വീഡിയോയും ഫോട്ടോയും അതാത് പോലീസ് സ്റ്റേഷനുകളിലേക്ക് കൈമാറും.

ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്റെ ( ഡി.ജി.സി.എ ) കീഴില്‍ പരിശീലനം ലഭിച്ച 45 പോലീസ് അംഗങ്ങളാണ് സംസ്ഥാനത്ത് പോലീസിന്റെ ഡ്രോണ്‍ കൈകാര്യം ചെയ്യുന്നത്. സൈബര്‍ ഡോമിന്റെ ചുമതലയുള്ള ഐ.ജി. പി. പ്രകാശാണ് സംസ്ഥാനതല മേല്‍നോട്ടം വഹിക്കുന്നത്.

error: Content is protected !!