Tuesday, August 19

കേരള ടൂറിസം വര്‍ക്കേഴ്‌സ് കോണ്‍ഗ്രസ്സ് യോഗം സംഘടിപ്പിച്ചു : പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു

കേരള ടൂറിസം വര്‍ക്കേഴ്‌സ് കോണ്‍ഗ്രസ് ഐഎന്‍ടിയുസി യോഗം സംഘടിപ്പിച്ചു. എറണാകുളം ഐഎന്‍ടിയുസി ഭവനില്‍ ചേര്‍ന്ന യോഗത്തില്‍ കെടിഡബ്ല്യുസി കോണ്‍ഗ്രസ് സംസ്ഥാന ഭാരവാഹികളെ തെരഞ്ഞെടുത്തു. യോഗത്തിന് ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്റ് ആര്‍ ചന്ദ്രശേഖരന്‍ അധ്യക്ഷത വഹിച്ചു.

സംസ്ഥാന ഭാരവാഹികളായി പ്രസിഡന്റ് : ആര്‍ ചന്ദ്രശേഖരന്‍, വൈസ് പ്രസിഡന്റുമാര്‍: സണ്ണി എലഞ്ഞിക്കല്‍ മൂന്നാര്‍, അബ്ദുല്‍ ഗഫൂര്‍ പരപ്പനങ്ങാടി, അബു താഹിര്‍ കല്‍പ്പറ്റ, അബ്ദുല്‍ കരീം കോഴിക്കോട്, മനാഫ് കൊച്ചി എറണാകുളം, സെക്രട്ടറി: മുഹമ്മദ് നൗഫല്‍ മലപ്പുറം, ജോയിന്റ് സെക്രട്ടറിമാര്‍ : ജോസഫ് ആലപ്പുഴ, അനീസുദ്ദീന്‍ വിളയൂര്‍ പാലക്കാട്, ജോജിന്‍ എസ് തോമസ് കോട്ടയം, മുസ്തഫ തിരുവാലി, ലിജോ വര്‍ഗീസ് അങ്കമാലി, ട്രഷറര്‍: രാജേഷ് ബാബു കോട്ടക്കല്‍, തുടങ്ങിയവരെ തെരഞ്ഞെടുത്തു.

error: Content is protected !!