എ ആര്‍ നഗര്‍ : കൊളപ്പുറം എയര്‍ പോര്‍ട്ട് റോഡില്‍ കുന്നുംപുറം ഹെല്‍ത്ത് സെന്ററിന് സമീപത്തെ ഇറക്കത്തില്‍ അപകടങ്ങള്‍ തുടര്‍ കഥയാകുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ ഇടപെടണമെന്നാവശ്യപ്പെട്ട് എആര്‍ നഗര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കാവുങ്ങല്‍ ലിയാഖത്തലിക്ക് പഞ്ചായത്ത് മുസ് ലിം യൂത്ത് ലീഗ് കമ്മിറ്റി നിവേദനം നല്‍കി.
കൊളപ്പുറം എയര്‍ പോര്‍ട്ട് റോഡില്‍ കുന്നുംപുറം ഹെല്‍ത്ത് സെന്ററിന് ശേഷമുള്ള ഇറക്കത്തിലെ റോഡിലെ അലൈന്‍മെന്റ് വളരെ അപകടകരമായത് കൊണ്ട് നിരവധി അപകടകങ്ങള്‍ ദിവസേന ഉണ്ടാക്കുന്നതിനാല്‍ സ്ഥലം പി.കെ കുഞ്ഞാലികുട്ടി എംഎല്‍എ മുഖാന്തരം സര്‍ക്കാര്‍ തലത്തില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ടാണ് പഞ്ചായത്ത് മുസ് ലിം യൂത്ത് ലീഗ് കമ്മിറ്റി പഞ്ചായത്ത് പ്രസിഡന്റിന് നിവേദനം നല്‍കിയത്
ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീജ സുനില്‍ ,കുന്നുംപുറം ഏഴാം വാര്‍ഡ് മെമ്പര്‍ പി.കെ ഫിര്‍ദോസ്, പഞ്ചായത്ത് മുസ് ലിം യൂത്ത് ലീഗ് ഭാരവാഹികളായ യാസര്‍ ഒള്ളക്കന്‍, കെ.കെ സക്കരിയ, അഷറഫ് ബാവുട്ടി, മുസ്തഫ ഇടത്തിങ്ങല്‍. കെ.കെ മുജീബ് എന്നിവര്‍ സന്നിഹിതരായിരുന്നു.