കോട്ടയ്ക്കല്‍ : നഗരസഭാ ബസ് സ്റ്റാന്‍ഡ് കം ഷോപ്പിങ് കോംപ്ലക്സ് ഉദ്ഘാടനം ഇന്ന് നടക്കും. ബസ് സ്റ്റാന്‍ഡ് ഉദ്ഘാടനം തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷ് നിര്‍വഹിക്കും. ഷോപ്പിങ് കോംപ്ലക്സ് സമര്‍പ്പണം ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പിയും ഷോപ്പുകളുടെ രേഖ കൈമാറ്റം എം.പി. അബ്ദുസ്സമദ് സമദാനി എം.പിയും നിര്‍വഹിക്കും.
വൈകീട്ട് 4.30ന് നടക്കുന്ന പരിപാടിയില്‍ പ്രൊഫ. ആബിദ് ഹുസൈന് തങ്ങള്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും. പി.കെ കുഞ്ഞാലിക്കുട്ടി എം.എല്‍.എ മുഖ്യാതിഥിയാവും. കോട്ടക്കല്‍ നഗരസഭാ അധ്യക്ഷ ബുഷ്റ ഷബീര്‍ തുടങ്ങിയ വിവിധ ജനപ്രതിനിധികള്‍ എന്നിവര്‍ പങ്കെടുക്കും.
പഴയ സ്റ്റാന്‍ഡും കെട്ടിടങ്ങളും പൊളിച്ചുമാറ്റി ഒന്നര ഏക്കറിലാണ് പുതിയ ബസ് സ്റ്റാന്‍ഡും ഷോപ്പിങ് കോംപ്ലക്സും യാഥാര്‍ഥ്യമാക്കിയത്. യാത്രാ സൗകര്യത്തിനായി വശങ്ങളിലെ റോഡുകള്‍ 10 മീറ്റര്‍ വീതി കൂട്ടുകയും ചെയ്തിട്ടുണ്ട്. 104 മുറികള്‍, ആധുനിക സംവിധാനത്തോടെയുള്ള ശുചിമുറി, വാഹന പാര്‍ക്കിങ് എന്നിവ ഉള്‍പ്പെട്ടതാണ് കെട്ടിടം.