എം ഡി എം എ യുമായി മൂന്നംഗ സംഘം കോട്ടക്കൽ പോലീസിന്റെ പിടിയിൽ

കോട്ടക്കൽ : അതി മാരക ലഹരിമരുന്നായ എംഡിഎംഎ യുമായി മൂന്നംഗ ലഹരി കടത്തു സംഘം കോട്ടക്കൽ പോലീസിന്‍റെ പിടിയില്‍.

vedeo

പുറങ്ങ് കാഞ്ഞിരമുക്ക് സ്വദേശി മുസ്തഫ ആഷിഖ് (26), പെരുമ്പടപ്പ് ഐരൂർ സ്വദേശികളായ വെളിയത്ത് ഷാജഹാൻ (29), വെളിയത്ത് ഹാറൂൺ അലി (29) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ https://chat.whatsapp.com/HDqZXfALO3l0U1jILUvNnL

ബാംഗ്ലൂര്‍ നിന്ന് ജില്ലയില്‍ വില്‍പ്പന നടത്താനായി സിന്തറ്റിക് മയക്കുമരുന്നിനത്തില്‍ പെട്ട മെഥിലിന്‍ ഡയോക്സി മെത്ത് ആംഫിറ്റമിന്‍ (എംഡിഎംഎ) സ്റ്റാംപുകള്‍ തുടങ്ങിയ സിന്തറ്റിക് മയക്കുമരുന്നുകള്‍ അവിടെയുള്ള തദ്ദേശീയരായ ഏജന്‍റുമാര്‍ മുഖേന ജില്ലയിലെത്തിച്ച് വില്‍പ്പന നടത്തുന്ന സംഘങ്ങളെ കുറിച്ചും കോട്ടക്കല്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഈ സംഘത്തിലെ ചില കണ്ണികളെ കുറിച്ച് മലപ്പുറം ജില്ലാപോലീസ് മേധാവി എസ്.സുജിത്ത് ദാസ് ഐ.പി.എസ് ന് ലഭിച്ച രഹസ്യവിവരത്തിന്‍റെയടിസ്ഥാനത്തില്‍
മലപ്പുറം ഡി വൈ എസ് പി അബ്ദുൽ ബഷീർ , കോട്ടക്കൽ പൊലീസ് ഇന്‍സ്പെക്ടർ എം.കെ. ഷാജി എന്നിവരുടെ നേതൃത്വത്തിൽ കോട്ടക്കൽ പോലീസും ജില്ലാ ആന്റി നർക്കോട്ടിക് സ്പെഷ്യൽ ടീം എന്നിവരടങ്ങുന്ന പ്രത്യേക സംഘം ഒരാഴ്ചയോളം നടത്തിയ രഹസ്യ നിരീക്ഷണത്തിനൊടുവിലാണ് പിടികൂടിയത്. ഇവരിൽ നിന്ന് വില്‍പനയ്ക്കായെത്തിച്ച 50 ഗ്രാം എംഡിഎംഎ പിടികൂടി. അഞ്ച് ലക്ഷത്തോളം രൂപ വിലവരും. ബാംഗ്ലൂർ പോയി രഹസ്യ കേന്ദ്രങ്ങളില്‍ ദിവസങ്ങളോളം തങ്ങി അവിടെയുള്ള ഏജന്‍റുമാര്‍ മുഖേനയാണ് മൊത്തവില്‍പ്പനക്കാരില്‍ നിന്ന് വിലപറഞ്ഞുറപ്പിച്ച് വാങ്ങുന്ന ഇത്തരം മയക്കുമരുന്ന് പ്രത്യേക കാരിയര്‍മാര്‍ മുഖേനയാണ് കേരളത്തിലേക്ക് ലഹരിമരുന്ന് എത്തിക്കുന്നത്. പാര്‍സലുകളിലും വെഹിക്കിള്‍ പാര്‍ട്സ്, കളിപ്പാട്ടങ്ങള്‍ എന്നിവയിലും മറ്റും ഒളിപ്പിച്ചാണ് ബസ്, ട്രെയിന്‍ മാര്‍ഗ്ഗം കേരളത്തിലേക്ക് കടത്തുന്നത്. ചെറിയ പായ്ക്കറ്റുകളിലാക്കിയ ഗ്രാമിന് പതിനായിരം രൂപ മുതല്‍ വിലയിട്ടാണ് ചെറുകിട വില്‍പ്പനക്കാര്‍ വില്‍പ്പനനടത്തുന്നത്. ഒരു തവണ ഉപയോഗിച്ചാല്‍ പോലും അഡിക്ടാവുന്ന അതിമാരകമായ മയക്കുമരുന്നായ എംഡിഎംഎ. മാഫിയ ലക്ഷ്യം വയ്ക്കുന്നത് യുവാക്കളേയാണ്. ആറുമാസത്തോളം തുടര്‍ച്ചയായി ഉപയോഗിച്ചാല്‍ മാനസികനില വരെ തകരാറിലാകുമെന്നും പഠനങ്ങള്‍ പറയുന്നു . യുവാക്കളെ ലക്ഷ്യം വച്ച്‌ അന്യസംസ്ഥാനങ്ങളില്‍ നിന്നും ജില്ലയിലേക്ക് കടത്തുന്ന ഇത്തരം ലഹരിമാഫിയാ സംഘങ്ങളെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ച് വരികയാണെന്നും ലഹരി മാഫിയക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്നും മലപ്പുറം ജില്ലാപോലീസ് മേധാവി എസ്.സുജിത്ത് ദാസ് ഐപിഎസ് അറിയിച്ചു .
മലപ്പുറം ജില്ലാ പോലീസ് മേധാവി എസ്.സുജിത് ദാസ് ഐ.പി.എസ് ന്‍റെ നേതൃത്വത്തില്‍ മലപ്പുറം Dysp അബ്ദുൽ ബഷീർ, കോട്ടക്കൽ IP MK ഷാജി , എസ്.ഐ.മാരായ പ്രിയൻ SK,ഗിരീഷ്Me,scpo വിശ്വനാഥൻ, cpo മാരായ രതീഷ് p, രതീഷ് vp എന്നിവരും ജില്ലാ ആന്‍റിനര്‍ക്കോട്ടിക് സ്കോഡ് അംഗങ്ങളായ ദിനേഷ് IK, ഷഹേഷ് R, jaseer KK, സലീം P,സിറാജ്ജുദ്ധീൻ എന്നിവർ സംഘത്തിലുണ്ടായിരുന്നത്. തിരൂർ താലൂക്ക് തഹസിൽദാർ(LR )ഷീജ യുടെ സാന്നിധ്യത്തില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി. പ്രതികളെ മലപ്പുറം കോടതിയില്‍ ഹാജരാക്കും

error: Content is protected !!