തിരൂരങ്ങാടി : കുണ്ടൂർ അബ്ദുൽ ഖാദിർ മുസ്ലിയാർ 17> മത് ഉറൂസ് മുബാറകിന് നാളെ കൊടിയേറുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. നാളെ തുടങ്ങി ആറ് ദിവസങ്ങളിലായി നടക്കുന്ന ഉറൂസ് മുബാറക് 29 ന് സമാപിക്കും.
സൂഫിവര്യനും പ്രഗൽഭ പണ്ഡിതനും ആയിരുന്ന കുണ്ടൂർ അബ്ദുൽ ഖാദിർ മുസ്ലിയാർ ഒരു പുരുഷായുസ്സ് മുഴുവനും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും അശരണരെ സഹായിക്കുന്നതിനും വേണ്ടിയാണ് വിനിയോഗിച്ചത് തെന്നിന്ത്യയിലെ ഗരീബ് നവാസ് എന്ന പേരിൽ അറിയപ്പെടുന്ന കുണ്ടൂർ ഉസ്താദ് നിരവധി വർഷം ദർസ് നടത്തിയ തികഞ്ഞ പണ്ഡിതനും ആത്മജ്ഞാനിയുമായിരുന്നു.
അറിയപ്പെട്ട സാഹിത്യകാരനായിരുന്ന അബ്ദുൽ ഖാദിർ മുസ്ലിയാരുടെ തൂലികയിലൂടെ പദ്യവും ഗദ്യവുമായി നിരവധി കൃതികൾ വിരചിതമായിട്ടുണ്ട്. അദ്ധേഹത്തിന്റെ കൃതികളിൽ പലതും വിവിധ സർവകലാശാലകളിൽ ഗവേഷണം നടത്തിക്കൊണ്ടിരിക്കുന്നു.
നാളെ വൈകുന്നേരം അഞ്ചിന് സമസ്ത കേരള ജംഇയ്യതുൽ ഉലമ പ്രസിഡന്റ് ഇ സുലൈമാൻ മുസ്‌ലിയാർ കൊടി ഉയർത്തുന്നതോടെ ഉറൂസിന് തുടക്കമാകും. തുടർന്ന് നടക്കുന്ന കൂട്ട സിയാറത്തിന് സമസ്ത ട്രഷറർ കോട്ടൂർ കുഞ്ഞമ്മു മുസ്‌ലിയാർ നേതൃത്വം നൽകും.
വൈകുന്നേരം ഏഴിന് നടക്കുന്ന പ്രാരംഭ സമ്മേളനം സമസ്ത കേരള ജംഇയ്യതുൽ ഉലമ സെക്രട്ടറി പൊന്മള അബ്ദുൽ ഖാദിർ മസ്ലിയാർഉദ്ഘാടനം ചെയ്യും.കേരള മുസ്‌ലിം ജമാഅത് സംസ്ഥാന സെക്രട്ടറി വണ്ടൂർ അബ്ദുർറഹ്മാൻ ഫൈസി അധ്യക്ഷത വഹിക്കും.സയ്യിദ് ഹൈദ്രൂസ് മുത്തുക്കോയ തങ്ങൾ എളങ്കൂർ പ്രാരംഭ പ്രാർഥന നടത്തും.
കൂറ്റമ്പാറ അബ്ദുർറഹ്മാൻ ദാരിമി, ഡോ: എ പി അബ്ദുൽ ഹകീം അസ്ഹരി, ഹാഫിള് അബ്ദുൽ മജീദ് അഹ്സനി പ്രസംഗിക്കും. തുടർന്ന് രിഫാഇ റാത്തീബ് , നശീദ എന്നിവ കോയ കാപ്പാടും സംഘവും അവതരിപ്പിക്കും.
25ന് രാവിലെ എട്ടിന് ഖത്മുൽ ഖുർആൻ നടക്കും.
10 ന് നടക്കുന്ന പ്രാസ്ഥാനിക സംഗമം ഊരകം അബ്ദുർറഹ്മാൻ സഖാഫിയുടെ അധ്യക്ഷതയിൽ മുസ്തഫ കോഡൂർ ഉദ്ഘാടനം ചെയ്യും. സയ്യിദ് സീതിക്കോയ തങ്ങൾ നീറ്റിക്കൽ ദുആ നടത്തും. കാന്തപുരം എ പി മുഹമ്മദ് മുസ്‌ലിയാർ, പറവൂർ മുഹമ്മദ് വിവിധ സെഷനുകൾക്ക് നേതൃത്വം നൽകും.
ഉച്ചക്ക് 1-30 ന് മൗലിദ് മജ്ലിസിന്
ഇ കെ ഹുസൈൻ മുസ്‌ലിയാർ നേതൃത്വം നൽകും.
മൂന്നിന് പ്രകീർത്തന വേദികളിലെ പ്രഗൽഭർ അണിനിരക്കുന്ന ഇശൽ പെയ്ത്ത് നടക്കും.
വൈകുന്നേരം ഏഴിന് നടക്കുന്ന അനുസ്മരണ സമ്മേളനം എസ് വൈ എസ് സംസ്ഥാന ഉപാധ്യക്ഷൻ സയ്യിദ് മുഹമ്മദ് തുറാബ് സഖാഫി ഉദ്ഘാടനം ചെയ്യും, അബൂഹനീഫൽ ഫൈസി തെന്നല അധ്യക്ഷത വഹിക്കും. സയ്യിദ് ജലാലുദ്ദീൻ ജീലാനി പ്രാർഥന നടത്തും .
അലിബാഖവി ആറ്റുപുറം, ഡോ: ഫൈസൽ അഹ്സനി രണ്ടത്താണി അനുസ്മരണ പ്രഭാഷണം നടത്തും.
26 ന് ഉച്ചക്ക് 1-30 ന് കുഞ്ഞു ഖബ്ർ സിയാറതും നാലിന് ശാദുലി റാതീബും നടക്കും. ഏഴിന് പേരോട് അബ്ദുർറഹ്മാൻ സഖാഫിയുടെ വഅള് കേരള ഹജ്ജ് കമ്മറ്റി ചെയർമാൻ സി മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്യും. സയ്യിദ് സ്വലാഹുദ്ദീൻ ബുഖാരി അധ്യക്ഷത വഹിക്കും. സയ്യിദ് ഇസ്മാലുൽ ബുഖാരി ദുആ നടത്തും. സമാപന പ്രാർഥനക്ക് സയ്യിദ് അഹ്ദൽ മുത്തന്നൂർ നേതൃത്വം നൽകും.
27 ന് വെെകുന്നേരം നാലിന് ഖുത്ബിയ്യതും ഏഴിന് വഅളും നടക്കും. ശാഫി സഖാഫി മുണ്ടമ്പ്ര പ്രഭാഷണം നടത്തും. ഒമ്പതിന് ചാപ്പനങ്ങാടി ബാപ്പു മുസ്‌ലിയാരുടെ ദിക്ർ മജ്ലിസ് നടക്കും.
28 ന് വെെ നാലിന് നടക്കുന്ന ഉസ്താദിന്റെ സ്നേഹ ലോകത്തിന് സയ്യിദ് ഹബീബ് തുറാബ് തലപ്പാറ,അബൂബക്കർ സഖാഫി വെണ്ണക്കോട്, അബൂബക്കർ പടിക്കൽ, കീലത്ത് മുഹമ്മദ് മാസ്റ്റർ നേതൃത്വം നൽകും. ഏഴിന് നടക്കുന്ന പ്രകീർത്തന സന്ധ്യക്ക് ഓൾ കേരള ഖിസ്സപ്പാട്ട് അസോസിയേഷൻ നേതൃത്വം നൽകും, ശിഹാബുദ്ദീൻ ബുഖാരി ദുആ നിർവ്വഹിക്കും. ബശീർ ഫൈസി വെണ്ണക്കോട് നസ്വീഹത് നൽകും.
29 ന് വ്യാഴം രാവിലെ10 ന് നടക്കുന്ന മുതഅല്ലിം ക്യാമ്പ് അബ്ദുൽ ജലീൽ സഖാഫി ചെറുശോല ഉദ്ഘാടനം ചെയ്യും. സയ്യിദ് ശറഫുദ്ദീൻ ജമലുലൈലി ദുആ നടത്തും. അഹ്മദ് അബ്ദുല്ല അഹ്സനി ചെങ്ങാനി, എൻ എം സ്വാദിഖ് സഖാഫി പെരിന്താറ്റിരി വിവിധ സെഷനുകൾക്ക് നേതൃത്വം നൽകും.
വൈകിട്ട് നാലിന് ഇ സുലൈമാൻ മുസ്ലിയാരുടെ സ്വഹീഹുൽ ബുഖാരി ദർസ് നടക്കും.
വൈകുന്നേരം ഏഴിന് സമാപന സമ്മേളനം നടക്കും. ഇ സുലൈമാൻ മുസ്ലിയാർ അധ്യക്ഷത വഹിക്കും. സയ്യിദ് ഇബ്റാഹീം ഖലീലുൽ ബുഖാരി ഉദ്ഘാടനം ചെയ്യും.
ഹുബ്ബു റസൂൽ, സനദ്‌ദാന പ്രഭാഷണം ഇന്ത്യൻ ഗ്രാന്റ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ നിർവ്വഹിക്കും. സയ്യിദ് അലി ബാഫഖി ദുആ നിർവഹിക്കും. കേരള ഹജ്ജ്, വഖഫ്, കായിക വകുപ്പ് മന്ത്രി വി അബ്ദുർറഹ്മാൻ അഥിതിയായിരിക്കും. സയ്യിദ് ത്വാഹാ തങ്ങൾ, കെ വൈ നിസാമുദ്ദീൻ ഫാളിലി കൊല്ലം,എൻ വി അബ്ദുർറസാഖ് സഖാഫി വെള്ളി യാമ്പുറം പ്രസംഗിക്കും.
കട്ടിപ്പാറ അഹ്മദ് കുട്ടി മുസ്ലിയാർ, ഹംസ മുസ്‌ലിയാർ മഞ്ഞപ്പറ്റ, വി പി എം ഫൈസി വില്യാപ്പള്ളി, പൊന്മള മൊയ്തീൻ കുട്ടി ബാഖവി, ഡോ.ഹുസൈൻ സഖാഫി ചുള്ളിക്കോട്, ചാലിയം അബ്ദുൽ കരീം ഹാജി, എം എൻ കുഞ്ഞമ്മദ് ഹാജി, നാസർ ഹാജി ഓമച്ചപ്പുഴ സംബന്ധിക്കും.
സമ്മേളനത്തിൽ ഗൗസിയ്യയിൽ നിന്ന് പഠനം പൂർത്തീകരിച്ച 37 പണ്ഡിതന്മാർക്ക് സനദ് ദാനവും പുതിയ ബിൽഡിംഗിന്റെ എംജി അക്കാദ മിയുടെ ഉൽഘാടനവും നടക്കും.
തുടർന്ന് നടക്കുന്ന ബുർദ വാർഷികത്തോടെ ഉറൂസിന് സമാപ്തി കുറിക്കും.
ഉറൂസിനോടനുബന്ധിച്ച് ഒരു ലക്ഷം പേർക്ക് ഭക്ഷണ വിതണം നടക്കും. മഖാമിനു കീഴിൽ യതീംഖാനയും നിരവധി മസ്ജിദുകളും, ദർസുകളും ദഅവ കോളേജുകളും, ഹിഫ്ളു ഖുർആൻ കോളേജുകളും, പതിനാർ വർഷമായി റേഷൻ സംവിധാനവും പ്രവർത്തിച്ച് വരുന്നു.
വാർത്താ സമ്മേളനത്തിൽ
അബൂഹനീഫൽ ഫൈസി തെന്നല,
എൻ വി അബ്ദുർ റസാഖ് സഖാഫി വെള്ളിയാമ്പുറം,
എൻ പി ബാവ ഹാജി,
ലതീഫ് ഹാജി കുണ്ടൂർ ,
അബൂബക്കർ അഹ്സനി തെന്നല,
കുഞ്ഞുട്ടി എ ആർ നഗർ പങ്കെടുത്തു