96 യുവ പണ്ഡിതന്മാർക്ക് ‘അഷ്കരി’ ബിരുദം നൽകി.
തിരൂരങ്ങാടി: ധാർമ്മിക മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച് ഇസ്‌ലാമിക പണ്ഡിത സമൂഹത്തിലേക്ക് തൊണ്ണൂറിലേറെ യുവ പണ്ഡിതന്മാരെയും ഇരുപത് ഹാഫിളുമാരെയും സംഭാവന ചെയ്‌തുകൊണ്ട് കുണ്ടൂർ മാർക്കസു സ്സഖാഫത്തിൽ ഇസ്‌ലാമിയ്യ വാർഷിക സനദ് ദാന സമ്മേളനം സമാപിച്ചു. 21ന് ആരംഭിച്ച സമ്മേളനത്തിൽ പ്രഭാഷണങ്ങളടക്കം നിരവധി പരിപാടികളാണ് നടന്നത്. ഇന്നലെ നടന്ന പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം പൂക്കോയ തങ്ങള്‍ ബാഅലവി അല്‍ ഐന്‍ ഉദ്ഘാടനം ചെയ്തു. അലവി ബാഖവി നെല്ലിക്കുത്ത് അധ്യക്ഷനായി. സ്ഥാനവസ്ത്ര വിതരണോദ്ഘാടനം സയ്യിദ് ഫസല്‍ തങ്ങള്‍ മേല്‍മുറി നിര്‍വ്വഹിച്ചു. പി ഉബൈദുള്ള എം.എൽ.എ,അബ്ദുൽ ഗഫൂർ സൂര്യ, ളിയാഉദ്ദീൻ ഫൈസി മേൽമുറി,അബ്ദുൽ വാഹിദ് മുസ്‌ലിയാർ അത്തിപ്പറ്റ,മുഹമ്മദ് ഫൈസി അത്തിപ്പറ്റ,കുഞ്ഞുമുഹമ്മദ് ഹാജി ദിബ്ബ, ഇസ്മാഈൽ ഹാജി എടച്ചേരി, ബഷീർ ഫൈസി കൊട്ടുക്കര, അമീൻ കൊരട്ടിക്കര, അരിയിൽ അബ്ദു ഫൈസി,ബീരാൻ കുട്ടി മുസ്ലിയാർ,അബ്ദുൽ ഹക്കീം മുസ്ലിയാർ,മുഹമ്മദലി അൻവരി,നൂർ ഫൈസി,ഇബ്രാഹിം ഫൈസി റിപ്പൺ, അബ്ദുസമദ് റഹ്മാനി ഹാജി,റഷീദ് ഫൈസി അന്തമാൻ സംസാരിച്ചു.
പൊതുസമ്മേളനം പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ അധ്യക്ഷനായി. എം.സി കബീർ പാലത്തിങ്ങൽ മുഖ്യാതിഥിയായിരുന്നു.
മർക്കസ് പ്രിൻസിപ്പാൾ അബ്ദുല്‍ ഗഫൂര്‍ അല്‍ഖാസിമി ആമുഖ പ്രഭാഷണം നടത്തി. സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ.കെ ആലിക്കുട്ടി മുസ്ലിയാര്‍ സനദ് ദാന പ്രഭാഷണം നടത്തി. സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജലമുല്ലൈലി, സയ്യിദ് നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍, ഡോ. ബഹാവുദ്ധീന്‍ മുഹമ്മദ് നദ് വി കൂരിയാട്, ആദൃശ്ശേരി ഹംസക്കുട്ടി മുസ്ലിയാര്‍, ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, കെ.പി.എ മജീദ് എം.എല്‍.എ, മുന്‍ മന്ത്രി പി.കെ അബ്ദുറബ്ബ്, അഡ്വ.എന്‍ ഷംസുദ്ധീന്‍ എം.എല്‍.എ, നജീബ് കാന്തപുരം എം.എല്‍.എ, മുൻ എം.എൽ.എ അബ്ദുറഹ്മാന്‍ രണ്ടത്താണി,അബ്ദുൽഖാദർ അൽ ഖാസിമി, യു ശാഫി ഹാജി, സലാഹുദ്ധീന്‍ ഫൈസി വെന്നിയൂര്‍, എൻ.പി ആലി ഹാജി, സമദ് ഫൈസി,ഇസ്മായിൽ അലി, സി.അബൂബക്കർ ഹാജി, പി.കെ മുഹമ്മദ് ഹാജി, കാവുങ്ങൽ മുഹമ്മദ് ഹാജി സംസാരിച്ചു.അബ്ദുസ്സമദ് പൂക്കോട്ടൂര്‍ മുഖ്യപ്രഭാഷണം നടത്തി.