താലൂക്ക് ആശുപത്രിയിലെ നിരക്ക് വർധനവ്: ഒടുവിൽ തെറ്റ് സമ്മതിച്ച് എച്ച്എംസിയിൽ പങ്കെടുത്ത എൽഡിഎഫ് അംഗങ്ങൾ

നിരക്ക് വർദ്ധനവിനെ അനുകൂലിച്ചത് തെറ്റായ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ

തിരൂരങ്ങാടി. താലൂക്ക് ആശുപത്രിയിൽ സേവന നിരക്ക് വർധിപ്പിച്ച യോഗത്തിൽ തീരുമാനത്തെ പിന്തുണച്ച എൽ ഡി എഫ് അംഗങ്ങൾ ഒടുവിക് നിലപാട് തിരുത്തി. തങ്ങൾ തെറ്റായ വിവരത്തിന്റെ അടിസ്ഥാനത്തിൽ ആണ് പിന്തുണച്ചതെന്നാണ് ഇപ്പോൾ പറയുന്നത്. യോഗത്തിൽ പങ്കെടുത്ത സിപിഎം, സിപിഐ, ഐ എൻ എൽ, ജനതാദൾ,കേരള കോണ്ഗ്രസ് ബി കക്ഷികളെല്ലാം എച്ച് എം സി യോഗത്തിൽ ഫീസ് വർദ്ധനവിന് പിന്തുണച്ചിരുന്നു. എന്നാൽ തീരുമാനം പുറത്തറിഞ്ഞതോടെ ഇടത് വലത് യുവജന സംഘടനകൾ പ്രതിഷേധവുമായി രംഗത്തെത്തി. യോഗത്തിൽ തീരുമാനത്തെ പിന്തുണച്ച എൽ ഡി എഫ് നേതാക്കൾക്കെതിരെ അണികളിൽ നിന്ന് വിമർശനവും ഉണ്ടായി. യോഗത്തിൽ എൽ ഡി എഫ് അംഗങ്ങൾ വിയോജിപ്പ് അറിയിച്ചു എന്നായിരുന്നു എൽ ഡി എഫ് പുറത്തു പറഞ്ഞിരുന്നത്. എന്നാൽ ഒരാൾ പോലും വിയോജിച്ചില്ലെന്നു മാത്രമല്ല, വർധനവ് അനിവാര്യം എന്ന നിലയിലാണ് അഭിപ്രായം പറഞ്ഞത് എന്നും യോഗത്തിൽ പങ്കെടുത്ത മറ്റു അംഗങ്ങൾ പറഞ്ഞിരുന്നു. ഒടുവിൽ തെറ്റ് പറ്റിയതായി സമ്മതിക്കേണ്ടി വന്നു.

എൽ ഡി എഫ് അംഗങ്ങളുടെ പ്രസ്താവന:

തിരൂരങ്ങാടി താലൂക്ക് ഗവൺമെൻ്റ് ആശുപത്രിയിലെ വിവിധ സേവനങ്ങൾക്ക് നിരക്ക് വർദ്ധന നടപ്പാക്കിയ എഛ്.എം.സി യോഗതീരുമാനത്തെ എൽ.ഡി.എഫ് അംഗങ്ങൾ അനുകൂലിക്കാൻ ഇടയായത് ആശുപത്രി സൂപ്രണ്ടും, ലേ സിക്രട്ടറിയും യോഗത്തിൽ അവതരിപ്പിച്ച ഇതര താലൂക്കാശുപത്രികളിലെ നിരക്കിൻ്റെ മാനദണ്ഡം പരിഗണിച്ചാണ്. യോഗത്തിൽ അവതരിപ്പിച്ച റിപ്പോർട്ടിൽ ചില നിരക്കുകൾ തെറ്റാണെന്ന ആക്ഷേപം ഉയർന്ന സാഹചര്യത്തിലും പൊതുസമൂഹത്തിൽ നിന്ന് ഉയർന്ന പ്രതിഷേധത്തെ മാനിച്ചും പ്രസ്തുത തീരുമാനം മരവിപ്പിക്കാനും പുനപരിശോധനക്ക് വിധേയമാക്കുകയും ചെയ്യണമെന്ന് എച്ച്.എം.സി യോഗത്തിൽ സംബന്ധിച്ച എൽ.ഡി.എഫ് അംഗങ്ങളായ
കെ. രാമദാസ് മാസ്റ്റർ,
സി പി അബ്ദുൽ വഹാബ്, കെ മൊയ്തീൻകോയ, കെ രത്നാകരൻ, വി.പി കുഞാമു എന്നിവർ ആവശ്യപ്പെട്ടു.

error: Content is protected !!