Thursday, August 6

Tag: Udf

ഭരണത്തിലേറി 6 മാസത്തിനുള്ളിൽ 75 വികസന സേവന പ്രവർത്തനങ്ങളുമായി തെന്നല പഞ്ചായത്ത് ഭരണസമിതി
Other

ഭരണത്തിലേറി 6 മാസത്തിനുള്ളിൽ 75 വികസന സേവന പ്രവർത്തനങ്ങളുമായി തെന്നല പഞ്ചായത്ത് ഭരണസമിതി

ആറുമാസം… 75-ലധികം വികസന-സേവന പ്രവർത്തനങ്ങളുടെ മുന്നേറ്റം 2025 ഡിസംബർ 20-ന് ചുമതലയേറ്റ തെന്നല ഗ്രാമപഞ്ചായത്ത് ഭരണസമിതി, വെറും ആറുമാസത്തിനുള്ളിൽ തന്നെ വികസനത്തിലും ജനസേവന രംഗത്തും ശ്രദ്ധേയമായ മുന്നേറ്റമാണ് കൈവരിച്ചത്. ഏകദേശം രണ്ട് മാസം നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പെരുമാറ്റച്ചട്ടം നിലവിലുണ്ടായിരുന്നിട്ടും വികസന പ്രവർത്തനങ്ങൾ തടസ്സമില്ലാതെ മുന്നോട്ട് കൊണ്ടുപോകാൻ സാധിച്ചു. ഈ കാലയളവിൽ 50-ഓളം പൊതുമരാമത്ത് പ്രവൃത്തികൾ പൂർത്തീകരിച്ചു. വർഷങ്ങളായുള്ള ജനങ്ങളുടെ ആവശ്യമായിരുന്ന അറക്കൽ–ഒഴൂർ റോഡിന്റെ BM പ്രവൃത്തി യാഥാർത്ഥ്യമാക്കി. കുളങ്ങര ലിങ്ക് റോഡിന്റെ നിർമ്മാണം പൂർത്തിയാക്കി ജനങ്ങൾക്ക് സമർപ്പിക്കുകയും ചെയ്തു. റോഡ് വികസനത്തിന് തടസ്സമായിരുന്ന HT വൈദ്യുതി പോസ്റ്റുകൾ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് വെറും മൂന്ന് ദിവസത്തിനകം മാറ്റിസ്ഥാപിച്ച് പ്രവൃത്തികൾ വേഗത്തിലാക്കാനും സാധിച്ചു. ദേശീയപാതയോരത്...
Politics

തിരുവഞ്ചൂർ രാധാകൃഷ്ണനെ സ്പീക്കർ ആയി തിരഞ്ഞെടുത്തു

കേരള നിയമസഭയുടെ പുതിയ സ്പീക്കർ ആയി യുഡിഎഫിലെ തിരുവഞ്ചൂർ രാധാകൃഷ്ണനെ തിരഞ്ഞെടുത്തു. 101 വോട്ടുകൾ തിരുവഞ്ചൂരിന് ലഭിച്ചു. എൽഡിഎഫിലെ എ സി മൊയ്തീന് 35 വോട്ടുകൾ ലഭിച്ചു. എൻഡിഎ യുടെ സ്ഥാനാർഥി ഗോപകുമാറിന് 3 വോട്ടുകൾ ലഭിച്ചു. പ്രോട്ടം സ്പീക്കർ ആയ ജി സുധാകരൻ വോട്ട് ചെയ്തില്ല. ഇത് കൊണ്ടാണ് യുഡിഎഫ് സ്ഥാനാർഥി തിരുവഞ്ചൂർ രാധാകൃഷ്ണൻ 101 വോട്ടുകൾ ലഭിച്ചത്. യുഡിഎഫ് 202 സീറ്റുകൾ ഉണ്ട്. വിജയിച്ച തിരുവഞ്ചൂർ രാധാകൃഷ്ണ നേ സ്പീക്കർ ആയി തിരഞ്ഞെടുത്തു. മുഖ്യമന്ത്രി വി ഡി സതീശൻ, പ്രതിപക്ഷ നേതാവ് പിണറായി വിജയൻ എന്നിവർ ചേർന്നു സ്പീക്കർ സീറ്റിലേക്ക് ആനയിച്ചു കൊണ്ട് പോയി....
Malappuram

മലപ്പുറം തൂത്തുവാരി യുഡിഎഫ്, സ്ഥാനാർഥികൾക്ക് റെക്കോർഡ് ഭൂരിപക്ഷം

ജില്ലയിലെ മുഴുവൻ സീറ്റും തൂത്തുവാരി യുഡിഎഫ്. ജില്ലയിലെ 16 മണ്ഡലങ്ങളിലും യുഡിഎഫ് മിന്നും വിജയം നേടി. മന്ത്രി ഉൾപ്പെടെയുള്ളവർ തോറ്റു. ഇതുവരെ തോൽവി അറിയാതിരുന്ന മുൻ മന്ത്രി കെടി ജലീൽ ഇത്തവണ കടപുഴകി. സിപിഎം കുത്തക സീറ്റായ പൊന്നാനി യുഡിഎഫ് പിടിച്ചെടുത്തു. സംസ്ഥാനത്തെ ഏറ്റവും വലിയ ഭൂരിപക്ഷം നേടിയതും മലപ്പുറത്ത് നിന്നാണ്. പ്രതിപക്ഷമില്ലാത്ത ജില്ലാ പഞ്ചായത്ത് പോലെ നിയമസഭയിലും പ്രതിപക്ഷം ഉണ്ടാകില്ലെന്ന യുഡിഎഫ് നേതാക്കളുടെ പ്രഖ്യാപനം ശരി വെക്കുന്നതായി നിയമസഭാ തിരഞ്ഞെടുപ്പ് ഫലം. ജില്ലയിലെ വിവിധ സ്ഥാനാര്‍ഥികള്‍ക്ക് ലഭിച്ച വോട്ട് നില കൊണ്ടോട്ടി ടി.പി. അഷ്‌റഫലി (മുസ്ലിംലീഗ്) - 114997 (56017 ഭൂരിപക്ഷം ) ഡോ. പി. ജിജി (സി.പി.ഐ.എം) - 58980 പി. സുബ്രഹ്‌മണ്യന്‍ (ബി.ജെ.പി) - 13994 അബ്ദുള്‍ ഖാദര്‍ ബിച്ചാവ (എസ്.ഡി.പി.ഐ) - 2231 കീരന്‍ എന്‍ കെ (ബി എസ് പി ) 441. നോട്ട - 982 ഏറനാട് പി.ക...
Kerala

മലപ്പുറം ജില്ലയിൽ ഇ വി എം വഴി വോട്ട് രേഖപ്പെടുത്തിയത് 28, 99,620 പേർ. മലപ്പുറത്തെ പോളിങ് കണക്ക് ഇങ്ങനെ

നിയമസഭാ തെരഞ്ഞെടുപ്പിൽ മലപ്പുറം ജില്ലയിൽ ഇ.വി.എം. വഴി വോട്ട് രേഖപ്പെടുത്തിയത് 28, 99,620 വോട്ടർമാർ. 1310945 പുരുഷൻമാരും 1588652 സ്ത്രീകളും 23 ട്രാൻസ്ജൻഡേഴ്സും വോട്ട് ചെയ്തു. മെഷീന്‍ വഴി പോള്‍ ചെയ്ത വോട്ടുകളുടെ ശതമാനം 79.83% ആണ്. 36,32210 ആണ് ജില്ലയിലെ ആകെ വോട്ടര്‍മാര്‍. 33924 പോസ്റ്റല്‍ ബാലറ്റുകളാണ് ജില്ലയില്‍ പോള്‍ ചെയ്തത്. ഇതും കൂടി ചേര്‍ന്നാല്‍ 80.76 ആണ് ജില്ലയിലെ പോളിങ് ശതമാനം. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിനെക്കാള്‍ അഞ്ചു ശതമാനം അധികമാണ് ഇത്തവണത്തെ പോളിങ് ശതമാനം. 75.70% മാണ് 2021 ല്‍ ജില്ലയില്‍ രേഖപ്പെടുത്തിയ പോളിങ്. ജില്ലയില്‍ ഇലക്ട്രോണിക് വോട്ടിങ് മെഷീന്‍ വഴി വോട്ട് രേഖപ്പെടുത്തിയവരുടെ എണ്ണം മണ്ഡലം, ആകെ വോട്ടര്‍മാര്‍, പോള്‍ ചെയ്ത വോട്ടുകള്‍ എന്ന ക്രമത്തില്‍ താഴെ കൊടുക്കുന്നു. കൊണ്ടോട്ടി- ആകെ വോട്ടര്‍മാര്‍ -2,29,370, പോള്‍ ചെയ്തത് - 189238 (82.50%) ഏറനാട്- ആകെ വോട്ടര്‍മാര...
Other

കൊട്ടിക്കലാശത്തില്‍ ആവേശമായി ആര്യാടന്‍ ഷൗക്കത്ത്

നിലമ്പൂര്‍: പ്രചരണ കൊട്ടിക്കലാശത്തില്‍ നിലമ്പൂരിന്റെ ആവേശമായി ആര്യാടന്‍ ഷൗക്കത്ത്. ചെട്ടിയങ്ങാടിയിലെ പഴയ ബസ്റ്റാന്റിന് മുന്നില്‍ ആവേശതിമിര്‍പ്പിലായ പ്രവര്‍ത്തകര്‍ക്കൊപ്പം അഞ്ചരയോടെയാണ് ആര്യാടന്‍ ഷൗക്കത്തെത്തിയത്. ബാപ്പുട്ട്യാക്ക എന്ന ആര്‍പ്പുവിളികളോടെയായിരുന്നു വരവേല്‍പ്പ്. സ്ത്രീകളടക്കം നൂറുകണക്കിനാളുകളാണ് പ്രചരണ ഗാനത്തിനൊപ്പം ചുവടുവെച്ചത്. നിലമ്പൂരിന്റെ മണ്ണില്‍ ജനിച്ച് നിങ്ങള്‍ക്കൊപ്പം വളര്‍ന്ന ഞാന്‍ അവസാന ശ്വാസം വരെ ഒപ്പമുണ്ടാകുമെന്ന ഉറപ്പാണ് ഷൗക്കത്ത് നല്‍കിയത്. ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ച് കേവലം 200 ദിവസം കൊണ്ട് 200 കോടിയിലേറെ രൂപയുടെ വികസന പദ്ധതികള്‍ കൊണ്ടുവന്നത് അക്കമിട്ട് വിവരിച്ചു. യു.ഡി.എഫ് സര്‍ക്കാര്‍ വരുമ്പോള്‍ നിലമ്പൂരിനായി കൂടുതല്‍ പദ്ധതികള്‍ കൊണ്ടുവരാനാകുമെന്ന ആത്മവിശ്വാസവും പങ്കുവെച്ചു. നല്ല നിലമ്പൂരിനായി ഒന്നിച്ചു നില്‍ക്കാമെന്ന ഷൗക്കത്തിന്റെ വാക്കുകളെ ആര്‍പ്പുവിളികളോടെയാ...
Politics

പരസ്യപ്രചാരണത്തിന് ആവേശകരമായ സമാപ്തി കുറിച്ച് പി.കെ. കുഞ്ഞാലിക്കുട്ടി

മലപ്പുറം: പരസ്യപ്രചാരണത്തിന്റെ അവസാന ദിനത്തിൽ മണ്ഡലത്തിൽ ആവേശമുയർത്തി യുഡിഎഫ് സ്ഥാനാർത്ഥി പി.കെ. കുഞ്ഞാലിക്കുട്ടി. രാവിലെ മുതൽ മലപ്പുറം നഗരസഭയിലെ വിവിധ കേന്ദ്രങ്ങളിൽ നടത്തിയ പര്യടനത്തിലും വൈകുന്നേരം നടന്ന ആവേശകരമായ കലാശക്കൊട്ടിലും ആയിരക്കണക്കിന് പ്രവർത്തകരാണ് സ്ഥാനാർത്ഥിയെ സ്വീകരിക്കാൻ ഒഴുകിയെത്തിയത്. രാവിലെ ഭാഷാ സമര രക്തസാക്ഷി അബ്ദുൽ മജീദിൻ്റെ ഖബർ സിയാറത്തോടെ മൈലപ്പുറ ത്ത് നിന്നാണ് അവസാനഘട്ട പ്രചാരണം ആരംഭിച്ചത്. തുടർന്ന് നഗരസഭയിലെ പ്രധാന കേന്ദ്രങ്ങളിലെല്ലാം അദ്ദേഹം വോട്ടർമാരെ നേരിൽ കണ്ടു. കണ്ണത്തുപാറ, ചെമ്മങ്കടവ്, കാളമ്പാടി, എപ്പാറ, പൈത്തിനിപറമ്പ്, അധികാരിതൊടി , പെരുമ്പറമ്പ്എന്നിവിടങ്ങളിലെ സ്വീകരണങ്ങൾക്ക് ശേഷം പ്രവർത്തകർക്കൊപ്പം അദ്ദേഹം വിവിധ കേന്ദ്രങ്ങൾ സന്ദർശിച്ചു. വൈകീട്ട് മലപ്പുറം നഗരത്തിൽ നടന്ന പരസ്യപ്രചാരണ സമാപനമായ കലാശക്കൊട്ടിൽ സ്ഥാനാർത്ഥി എത്തിയതോടെ പ്രവർത്തകർ ആവേശത്തിലായി. വാദ്യമ...
Obituary

പരപ്പനങ്ങാടിയിൽ റോഡ് ഷോക്കിടെ ലീഗ് പ്രവർത്തകൻ കുഴഞ്ഞു വീണു മരിച്ചു

പരപ്പനങ്ങാടി : തിരൂരങ്ങാടി മണ്ഡലം യുഡിഎഫ് സ്ഥാനാർഥി പി എം എ സമീറിൻ്റെ റോഡ് ഷോക്കിടെ ലീഗ് പ്രവർത്തകൻ കുഴഞ്ഞു വീണു മരിച്ചു. ആലുങ്ങൽ ബീച്ചിൽ കുഞ്ഞികണ്ണൻ്റെ പുരക്കൽ മുഹമ്മദ് കോയ (75) ആണ് മരിച്ചത്. ഇന്ന് വൈകീട്ട് 5 മണിക്ക് ആണ് സംഭവം. യുഡിഎഫ് സ്ഥാനാർഥി പി എം എ സമീറിൻ്റെ പരപ്പനങ്ങാടി മുനിസിപ്പാലിറ്റിയിലെ പര്യടനം ആയിരുന്നു ഇന്ന്. തീരദേശത്ത് കൂടി റോഡ് ഷോയും ഉണ്ടായിരുന്നു. റോഡ് ഷോക്കിടെ ആലുങ്ങൽ ബീച്ചിൽ യുഡിഎഫ് പ്രവർത്തകർ സ്ഥാനാർഥിക്ക് ഹാരാർപ്പണം നടത്തുന്നതിനിടെ സമീപത്ത് ഉണ്ടായിരുന്ന മുഹമ്മദ് കോയ കുഴഞ്ഞു വീഴുകയായിരുന്നു. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടു. കബറടക്കം വെള്ളിയാഴ്ച നടക്കും. തീരദേശത്തെ സജീവ മുസ്ലിം ലീഗ് പ്രവർത്തകൻ ആയിരുന്നു. ഇന്ന് പച്ച തുണിയും ധരിച്ചായിരുന്നു ഇദ്ദേഹം റോഡ് ഷോക്ക് എത്തിയിരുന്നത്. മരണത്തെ തുടർന്ന് റോഡ് ഷോ നിർത്തി വെച്ചു. സ്ഥാനാർഥി പി എം എ സമീർ, ഉൾപ്പെടെ ലീഗ് ന...
Politics

ജനഹൃദയങ്ങൾ കീഴടക്കി അജിത് കൊളാടിയുടെ പര്യടനം; തിരൂരങ്ങാടി നഗരസഭയിൽ ആവേശോജ്ജ്വല സ്വീകരണം

തിരൂരങ്ങാടി: തിരൂരങ്ങാടി നിയോജകമണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി അജിത് കൊളാടി നഗരസഭാ പരിധിയിൽ നടത്തിയ പര്യടനം ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. ശനിയാഴ്ച രാവിലെ മുതൽ നഗരസഭയിലെ വിവിധ കേന്ദ്രങ്ങളിൽ വോട്ടർമാരെ നേരിൽ കണ്ട് അദ്ദേഹം വോട്ടഭ്യർത്ഥിച്ചു. ഓരോ പ്രദേശത്തെയും വീടുകളിലും സ്ഥാപനങ്ങളിലും നേരിട്ടെത്തിയ സ്ഥാനാർത്ഥിയെ നാട്ടുകാർ ആവേശത്തോടെയാണ് വരവേറ്റത്.രാവിലെ ഒമ്പത് മണിക്ക് ചുള്ളിപ്പാറയിൽ നിന്നാരംഭിച്ച പര്യടനം വെന്നിയൂർ, കൊടിമരം, കാച്ചടിക്കൽ, കരിമ്പിൽ, കക്കാട്, സി.കെ നഗർ, ആസാദ് നഗർ, കിസാൻ കേന്ദ്രം, കോട്ടുവലക്കാട്, കരിപറമ്പ്, പാറപ്പുറം, പതിനാറുങ്ങൽ തുടങ്ങി വിവിധ കേന്ദ്രങ്ങളിലൂടെ കടന്നുപോയി രാത്രി 7.30-ഓടെ തൃക്കുളം പാലത്തിന് സമീപം നടന്ന പൊതുയോഗത്തോടെ പര്യടനം സമാപിച്ചു. വികസനത്തുടർച്ചയ്ക്കും നാടിന്റെ പുരോഗതിക്കും എൽ.ഡി.എഫിനെ വിജയിപ്പിക്കണമെന്ന് പര്യടനത്തിനിടെ സ്ഥാനാർത്ഥി അഭ്യർത്ഥിച്ചു. വിവിധ ഇടങ്ങളി...
Politics

തിരൂരങ്ങാടി മണ്ഡലത്തിൽ SDPI സ്ഥാനാർത്ഥി ഹമീദ് പരപ്പനങ്ങാടി പത്രിക സമർപ്പിച്ചു

തിരൂരങ്ങാടി: നിയമസഭ തെരഞ്ഞെടുപ്പിൽ എസ്.ഡി.പി ഐസ്ഥാനാർത്ഥിയായി ഹമീദ് പരപ്പനങ്ങാടി പത്രിക സമർപ്പിച്ചു. ഇന്നലെ (തിങ്കൾ) ഉച്ചയോടെയാണ് മണ്ഡലം നേതാക്കളുമൊത്ത് പത്രിക സമർപ്പണം തിരൂരങ്ങാടി താലൂക്ക് റിട്ടേണിംഗ് ഓഫീസർക്ക് മുൻപാകെ സമർപ്പിച്ചത്. മണ്ഡലം നേതാക്കളായ കിഴക്കിനിയകത്ത് സിദ്ധീഖ് ,പുളിക്കലകത്ത് ഫൈസൽ, ഷബീർ ബാപ്പു പഞ്ചായത്ത്/ മുൻസിപ്പൽ നേതാക്കളായ. ഫൈസൽ എടരിക്കോട്, നൗഫൽ, സുലൈമാൻ, ഉസൈൻ ജാഫർ എന്നിവർ സംബന്ധിച്ചു.നിലവിൽ എസ്.ഡി.പി.ഐ തിരൂരങ്ങാടി നിയോജക മണ്ഡലം പ്രസിഡൻ്റാണ് ഹമീദ്...
Other

നിയമസഭാ തെരഞ്ഞെടുപ്പ്: ജില്ലയില്‍ 137 സ്ഥാനാര്‍ഥികള്‍

•214 നാമനിര്‍ദേശ പത്രികകള്‍ നിയമസഭാ തെരഞ്ഞെടുപ്പിന് ജില്ലയില്‍ 16 മണ്ഡലങ്ങളിലായി 137 സ്ഥാനാര്‍ഥികള്‍ പത്രിക നല്‍കി.ആകെ 214 നാമനിര്‍ദേശ പത്രികകളാണ് ലഭിച്ചത്. മാര്‍ച്ച് 24ന് നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന നടക്കും. നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന തിയ്യതി മാര്‍ച്ച് 26 ആണ്. ഓരോ മണ്ഡലത്തിലും നാമനിര്‍ദേശ പത്രിക നല്‍കിയവരുടെ എണ്ണം, ബ്രാക്കറ്റില്‍ ലഭിച്ച പത്രികകളുടെ എണ്ണം. കൊണ്ടോട്ടി: 8 (11)നിലമ്പൂര്‍: 5 (9)ഏറനാട്: 6 (14)തിരൂര്‍: 12 (17)താനൂര്‍: 9 (12)കോട്ടക്കല്‍: 10 (15)പൊന്നാനി:10 (17)തവനൂര്‍: 10 (16)വേങ്ങര: 8 (12)വണ്ടൂര്‍: 5 (8)വള്ളികുന്ന്: 10 (13)മങ്കട: 9 (14)മഞ്ചേരി: 8 (16)മലപ്പുറം: 10 (13)പെരിന്തല്‍മണ്ണ: 11 (18)തിരൂരങ്ങാടി: 6 (9)...
Other

ഓട്ടോ തൊഴിലാളികളോട് സംവദിച്ച് പി.എം.എ സമീർ

തൊഴില്‍പ്രശ്‌നങ്ങള്‍ ചര്‍ച്ചയായി…. ഫോട്ടോ…… തിരൂരങ്ങാടി നിയോജക മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ത്ഥി പി.എം.എ സമീര്‍ പാലത്തിങ്ങലിലെ ഓട്ടോ തൊഴിലാളികള്‍ക്കൊപ്പം…. പാലത്തിങ്ങല്‍: പ്രതിദിനം നഗരത്തിന്റെ ചലനത്തിന് ചുവടൊത്തുനില്‍ക്കുന്ന ഓട്ടോ തൊഴിലാളികളുടെ ജീവിതത്തിലേക്ക് നേരിട്ട് എത്തിയപ്പോള്‍, രാഷ്ട്രീയം ഒരു വേദി മാത്രമല്ല, മനുഷ്യരുടെ കഥകളുടെ സംഗമമാണെന്ന് തെളിഞ്ഞു. വണ്ടികളുടെ ശബ്ദത്തിനിടയില്‍ മറഞ്ഞുപോകുന്ന ജീവിതകഥകള്‍ക്ക് ശബ്ദം നല്‍കാന്‍, ഓട്ടോ സ്റ്റാന്‍ഡിലേക്ക് ഇറങ്ങിയപ്പോള്‍ ഒരു നേതാവും ഒരു സമൂഹവും തമ്മില്‍ ഒരു പുതിയ ബന്ധം രൂപപ്പെട്ടു. സാധാരണ ജനങ്ങളോട് കൂടുതല്‍ അടുത്ത് ചേരാനുള്ള ശ്രമങ്ങളുടെ ഭാഗമായി, തിരൂരങ്ങാടി നിയോജക മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ഥി പി.എം.എ സമീര്‍ ഓട്ടോ തൊഴിലാളികളുമായി സൗഹൃദ സംവാദം നടത്തി.പ്രദേശത്തെ ഓട്ടോ സ്റ്റാന്‍ഡില്‍ എത്തിയ അദ്ദേഹം തൊഴിലാളികളോടൊപ്പം നേരിട്ട് സംസാരിച്ച് അവരുടെ ജ...
Politics

അബ്ദുറഹ്മാൻ തിരൂരിലേക്ക് മാറി, താനൂരിൽ പുതിയ സ്ഥാനാർഥി

മലപ്പുറം: താനൂരിൽ LDF സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചിരുന്നവി അബ്ദുറഹ്മാൻ താനൂരിൽ നിന്നും പിൻവാങ്ങി, തിരൂരിൽ മത്സരിക്കും. താനൂരിൽ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചിരുന്നെങ്കിലും ഇദ്ദേഹം മണ്ഡലത്തിൽ പ്രചരണത്തിന് ഇറങ്ങിയിരുന്നില്ല. താനൂരിൽ മത്സരിക്കാൻ ആഗ്രഹമില്ലെന്നും തിരൂരിൽ പരിഗണിക്കണം എന്ന് പറഞ്ഞിട്ടും പാർട്ടി അത് പരിഗണിക്കാതെ താനൂരിൽ തന്നെ സ്ഥാനാർഥി ആയി പ്രഖ്യാപിച്ചതിനെ തുടർന്നാണ് ഇദ്ദേഹം പ്രചരണത്തിന് ഇറങ്ങാതിരുന്നത്. മറ്റെല്ലാ സ്ഥാനാർഥികളും റോഡ് ഷോ നടത്തി പ്രചരണത്തിന് തുടക്കം കുറിച്ചെങ്കിലും V Abdurahiman വി അബ്ദുറഹ്മാൻ പ്രചരണത്തിനിറങ്ങിയില്ല. നേതാക്കൾ ബന്ധപ്പെട്ടെങ്കിലും ഇദ്ദേഹം വഴങ്ങിയില്ല. ഇന്ന് മുഖ്യമന്ത്രി യുമായി ചർച്ച നടത്തിയതിനെ തുടർന്നാണ് തിരൂരിലേക്ക് മാറാൻ അനുമതി ലഭിച്ചത്. അബ്ദുറഹിമാൻ. തിരൂർ മണ്ഡലത്തിന്റെ പിന്നാക്കാവസ്ഥ പരിഹരിക്കുകയും പ്രദേശത്തിന്റെ സമഗ്ര വികസനവുമാണ് തന്റെ ലക്ഷ്യമെന...
Politics

തിരൂരങ്ങാടിയിൽ അജിത് കൊളാടി എൽഡിഎഫ് സ്ഥാനാർഥി

തിരൂരങ്ങാടി : വരുന്ന നിയമസഭ തിരഞ്ഞെടുപ്പിലേക്കുള്ള സിപിഐ സ്ഥാനാർഥികളെ സംബന്ധിച്ച് ധാരണയായി. തിരൂരങ്ങാടി, ഏറനാട്, മഞ്ചേരി മണ്ഡലങ്ങളിൽ ആണ് സിപിഐ മത്സരിക്കുന്നത്. ഈ മൂന്ന് മണ്ഡലങ്ങളിലെയും സ്ഥാനാർഥികളെ സംബന്ധിച്ച് ജില്ലാ കമ്മിറ്റി ധാരണയിലെത്തി. തിരൂരങ്ങാടി യിൽ സിപിഐ സംസ്ഥാന കൗൺസിൽ അംഗം അജിത് കൊളാടിയും ഏറനാട് എഐവൈഎഫ് ജില്ലാ പ്രസിഡണ്ട് അഡ്വ ഷഫീർ കിഴിശ്ശേരി, യും മഞ്ചേരിയിൽ സ്വതന്ത്ര സ്ഥാനാർഥിയായി വ്യവസായി മുഹമ്മദ് മുസ്തഫയും മത്സരിക്കും. അജിത് കൊളാടി മുതിർന്ന നേതാവ് പരാതനായ കൊളാടി ഗോവിന്ദൻ കുട്ടിയുടെ മകനാണ്. ഉജ്ജ്വല പ്രഭാഷകനും ചിന്തകനും ആണ്. കഴിഞ്ഞ തവണയും അജിത്തിനെയാണ് തിരൂരങ്ങാടിയിൽ പ്രഖ്യാപിച്ചിരുന്നത്. എന്നാൽ ലീഗിലെ സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട് തർക്കം മുതലെടുക്കുന്നതിന് വേണ്ടി പ്രഖ്യാപിച്ച സ്ഥാനാർഥി അജിത്തിനെ മാറ്റി പകരം നിയാസ് പുളിക്കലകത്തിനെ സ്ഥാനാർഥിയാക്കുകയായിരുന്നു. ഇത്തവണയും ഇത് ആവർ...
Politics

തിരൂരങ്ങാടിയിൽ കോൺഗ്രസ് സ്ഥാനാർഥിയായി വ്യാപാരി നേതാവ്

തിരൂരങ്ങാടി : നഗരസഭയിൽ കോൺഗ്രസ് സ്ഥാനാർഥിയായി വേണ്ടി വ്യാപാരി നേതാവും. ചെമ്മാട് യൂണിറ്റ് വ്യാപാരി വ്യവസായി ഏകോപന സമിതി ചെമ്മാട് യൂണിറ്റ് ട്രഷറർ എം.എൻ.നൗഷാദ് എന്ന കുഞ്ഞുട്ടിയാണ് മത്സരിക്കുന്നത്. ചെമ്മാട്ടെ പ്രമുഖ വസ്ത്ര വ്യാപാര സ്ഥാപനമായ ഖദീജ ഫാബ്രിക്സ് ഉടമയാണ്. തിരൂരങ്ങാടി മുൻസിപ്പാലിറ്റി ഒമ്പതാം വാർഡിലാണ് മത്സരിക്കുന്നത്. ഇവിടെ നേരത്തെ തീരുമാനിച്ച സ്ഥാനാർഥിയെ മാറ്റിയാണ് നൗഷാദിനെ സ്ഥാനാർഥി ആക്കിയിരിക്കുന്നത്. സന്മനസ് റോഡ് സ്വദേശിയാണ് ഇദ്ദേഹം. തിരൂരങ്ങാടി ഗവ.ഹയർ സെക്കൻഡറി സ്കൂൾ മുതൽ ചെമ്മാട് സന്മനസ് റോഡിൻ്റെ ഒരു ഭാഗം വരെ ത്തിലെ നിന്ന് ഒമ്പതാം വാർഡ്. ഇതിന് മുമ്പ് വന്ന സ്ഥാനാർഥികളിൽ ആരും ചെമ്മാട് മേഖലയിൽ നിന്നുള്ളവർ ഇല്ല. ഇത് യുഡിഎഫ് പ്രവർത്തകരിൽ പ്രതിഷേതിന് കാരണമായിരുന്നു. ഇതേ തുടർന്നാണ് പ്രഖ്യാപിച്ച സ്ഥാനാർഥിയെ മാറ്റി പുതിയ ആളെ പ്രഖ്യാപിച്ചത് . പുതുതായ് അപ്രഖ്യാപിച്ച സ്ഥാനാർഥി അറിയപ്പ...
Politics

വികസന സദസിന് ജില്ലയില്‍ തുടക്കം; ആദ്യ പരിപാടി യു ഡി എഫ് ഭരിക്കുന്ന പഞ്ചായത്തില്‍, ഉദ്‌ഘാടനം ചെയ്തത് ലീഗ് പ്രസിഡന്റും

തിരൂർ : സംസ്ഥാന സര്‍ക്കാരും തദ്ദേശ സ്ഥാപനങ്ങളും ഇതുവരെ നടത്തിയ വികസന പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനും ഭാവി വികസനത്തിന് പൊതുജനാഭിപ്രായവും പുതിയ ആശയങ്ങളും അവതരിപ്പിക്കുന്നതിന് സംഘടിപ്പിക്കുന്ന ജില്ലയിലെ വികസന സദസിന് മംഗലം ഗ്രാമപഞ്ചായത്തില്‍ തുടക്കമായി. മംഗലം വി.വി.യു.പി സ്‌കൂളില്‍ നടന്ന പരിപാടിയില്‍ പഞ്ചായത്തിന്റെ സില്‍വര്‍ ജൂബിലി ആഘോഷവും നടന്നു. പരിപാടി പഞ്ചായത്ത് പ്രസിഡന്റ് സി.പി. കുഞ്ഞുട്ടി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. പാത്തുമ്മക്കുട്ടി അധ്യക്ഷത വഹിച്ചു. സര്‍ക്കാരിന്റെ സഹായത്താല്‍ തീരദേശ കുടിവെള്ള പദ്ധതി, റോഡ് നവീകരണം തുടങ്ങി നിരവധി വികസന പ്രവര്‍ത്തനങ്ങള്‍ പഞ്ചായത്തില്‍ നടത്താന്‍ സാധിച്ചുവെന്ന് പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. 200 ലധികം പേര്‍ പങ്കെടുത്ത പരിപാടിയില്‍ ഗ്രാമ പഞ്ചായത്തിന്റെ വികസന നേട്ടങ്ങള്‍ വിവരിക്കുന്ന സില്‍വര്‍ ജൂബിലി സപ്ലിമെന്റ് ''ഗ്രാമ സ്വരാജ്'' പ...
Kerala

കൂത്താട്ടുകുളം നഗരസഭ അധ്യക്ഷയായി സിപിഎം വിമത കൗണ്‍സിലര്‍ കല രാജു തെരഞ്ഞെടുക്കപ്പെട്ടു

കൊച്ചി: കൊച്ചി: കൂത്താട്ടുകുളം നഗരസഭ ചെയര്‍പേഴ്‌സണായി സിപിഎം വിമത കൗണ്‍സിലര്‍ കല രാജു തെരഞ്ഞെടുക്കപ്പെട്ടു. യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി ആണ് കല രാജു മത്സരിച്ചത്. കലാ രാജുവിന് 13 വോട്ടുകള്‍ ലഭിച്ചപ്പോള്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായ നഗരസഭ മുന്‍ അധ്യക്ഷ വിജയ ശിവന് 12 വോട്ടുകളാണ് ലഭിച്ചത്. മാസങ്ങള്‍ക്ക് മുമ്പാണ് പാര്‍ട്ടി അംഗവും സിപിഎം കൗണ്‍സിലറുമായിരുന്ന കല രാജു ആഭ്യന്തര പ്രശ്‌നത്തെ തുടര്‍ന്ന് പാര്‍ട്ടിയുമായി തെറ്റുകയും കൂറുമാറുകയുമായിരുന്നു. പിന്നീട് കല രാജുവിനെ തട്ടിക്കൊണ്ടുപോയി എന്ന വിഷയം ഉയര്‍ന്നു വന്നതിന് ശേഷം വലിയ വിവാദങ്ങളാണ് ഉണ്ടായത്. തുടര്‍ന്ന് ഈ മാസം അഞ്ചാം തീയതി നടന്ന അവിശ്വാസ പ്രമേയത്തില്‍ യുഡിഎഫിന് അനുകൂലമായി കല രാജു വോട്ടു ചെയ്യുകയായിരുന്നു. തുടര്‍ന്ന് എല്‍ഡിഎഫിന് നഗരസഭാ ഭരണം നഷ്ടമായിരുന്നു. എല്‍ഡിഎഫിന്റെ ആരോപണങ്ങള്‍ക്കുള്ള മറുപടിയാണ് തന്റെ വിജയമെന്നും മനസാക്ഷിക്കനുസരിച്ച് പ്രവര...
Malappuram

നിലമ്പൂരിന്റെ ഷൗക്കത്ത് ; വിജയം ഉറപ്പിച്ചു, ഭൂരിപക്ഷം പതിനായിരം കടന്നു : എല്‍ഡിഎഫ് കേന്ദ്രങ്ങളില്‍ യുഡിഎഫ് മുന്നേറ്റം

മലപ്പുറം: നിലമ്പൂരില്‍ വിജയം ഉറപ്പിച്ച് യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്ത്. വോട്ടെണ്ണല്‍ അവസാന റൌണ്ടുകളിലേക്ക് കടക്കുമ്പോള്‍ ഷൗക്കത്തിന്റെ ഭൂരിപക്ഷം പതിനായിരം കടന്നു. എല്‍ഡിഎഫ് കേന്ദ്രങ്ങളില്‍ ഇത്തവണ യുഡിഎഫ് മുന്നേറ്റമുണ്ടാക്കി. വഴിക്കടവ് പഞ്ചായത്ത്, മൂത്തേടം പഞ്ചായത്ത്, എം.സ്വരാജിന്റെയും, ഡിസിസി പ്രസിഡന്റ് വി.എസ് ജോയിയുടെയും പഞ്ചായത്തായ എടക്കര പഞ്ചായത്ത്, പോത്തുകല്ല് പഞ്ചായത്ത്, ചുങ്കത്തറ പഞ്ചായത്ത്, നിലമ്പൂര്‍ നഗരസഭ എന്നിവിടങ്ങളില്‍ ആര്യാടന്‍ ഷൗക്കത്ത് മുന്നേറ്റമുണ്ടാക്കി. സിപിഎം സാധീനമേഖലയിലും ഷൗക്കത്ത് വോട്ട് വര്‍ധിപ്പിച്ചുവെന്നതാണ് ശ്രദ്ധേയം. എട്ട് തവണ ആര്യാടന്‍ മുഹമ്മദ് വിജയിച്ച മണ്ഡലത്തില്‍ ഇനി മകന്‍ എംഎല്‍എ. പിവി അന്‍വറിന്റെ പിന്തുണയില്ലാതെ ആര്യാടന്‍ ഷൗക്കത്തിലൂടെ എല്‍ഡിഎഫിന്റെ മണ്ഡലം യുഡിഎഫ് പിടിച്ചെടുത്തു. യുഡിഎഫിന് വലിയ സ്വാധീനമുള്ള വഴിക്കടവ് പഞ്ചായത്തില്‍ പ്രതീക്ഷിച്ച...
Politics

നിലമ്പൂരിൽ വോട്ടെണ്ണൽ നാളെ; കണക്ക് കൂട്ടിയും കിഴിച്ചും മുന്നണികൾ

നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൻ്റെ വോട്ടെണ്ണൽ ജൂൺ 23 ന് രാവിലെ എട്ടിന് ചുങ്കത്തറ മാർത്തോമ്മ ഹയർ സെക്കൻഡറി സ്ക്കൂളിൽ നടക്കും. ഇതിനുള്ള സജ്ജീകരണങ്ങൾ പൂർത്തിയായി. ജില്ലാ ഇലക്ഷൻ കൺട്രോൾ റൂം, കമ്മ്യൂണിക്കേഷൻ കൺട്രോൾ റൂം, മീഡിയ റൂം എന്നിവയും ഇവിടെ പ്രവർത്തിക്കും. ആദ്യം നാല് ടേബിളുകളിൽ പോസ്റ്റൽ ബാലറ്റുകൾ ആയിരിക്കും എണ്ണി തുടങ്ങുന്നത്. തുടർന്ന് 14 ടേബിളുകളിൽ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളിൽ രേഖപ്പെടുത്തിയ വോട്ടുകൾ എണ്ണും. ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളിലെ വോട്ടുകൾ എണ്ണുന്നതിന് 14 ടേബിളുകളും പോസ്റ്റൽ ബാലറ്റുകൾ എണ്ണുന്നതിന് നാല് ടേബിളുകളും, ഇ.ടി.പി.ബി.എസ് പ്രീ കൗണ്ടിംഗിനായി ഒരു ടേബിളും ക്രമീകരിച്ചിട്ടുണ്ട്. 263 പോളിംഗ് ബൂത്തുകളിലെ വോട്ടുകൾ 19 റൗണ്ടുകളിലായി എണ്ണും. 25 മൈക്രോ ഒബ്സർവർമാർ, 24 കൗണ്ടിംഗ് സൂപ്പർവൈസർമാർ, 30 കൗണ്ടിംഗ് അസിസ്റ്റന്റുമാർ, ഏഴു അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസർമാർ എന്നിങ്ങനെ 86 ഉദ്യോഗ...
Malappuram

നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്: അവസാന മണിക്കൂറുകളിൽ കൊട്ടിക്കലാശയുമായി സ്ഥാനാർത്ഥികൾ

നിലമ്പൂർ : ഉപതെരഞ്ഞെടുപ്പ് നടക്കുന്ന നിലമ്പൂർ കൊട്ടിക്കലാശത്തിന്റെ ആവേശത്തിലേക്ക്. പരസ്യപ്രചാരണത്തിന്റെ അവസാന മണിക്കൂറുകളിൽ റോഡ് ഷോയുമായി എൽഡിഎഫ്, യുഡിഎഫ്, ബിജെപി സ്ഥാനാർത്ഥികൾ നിലമ്പൂരിൽ പ്രചാരണം കൊഴുപ്പിക്കുകയാണ്. സ്ഥാനാർത്ഥികളും നേതാക്കളും പ്രവർത്തകരും നാലുമണിയോടെ കൊട്ടിക്കലാശം കേന്ദ്രത്തിലേക്ക് എത്തും. ആറു മണിവരെയാണ് പരസ്യപ്രചാരണത്തിന് അനുമതിയുള്ളത്. പരമാവധി വോട്ടർമാരെ നേരിട്ട് കാണാനാണ് സ്ഥാനാർത്ഥികളുടെ ശ്രമം. കൊട്ടിക്കലാശത്തിന് മുന്നോടിയുള്ള റോഡ് ഷോയിലും ആവേശം വാനോളമാണ്. അവസാനഘട്ട പ്രചാരണവുമായി പിവി അൻവറും സജീവമാണ്. രണ്ടാഴ്ചയിലേറെ നീണ്ട് നിന്ന വാശിയേറിയ പ്രചാരണത്തിനൊടുവിലാണ് നിലമ്പൂരിൽ ഇന്ന് കൊട്ടിക്കലാശം നടക്കുന്നത്. വിവാദങ്ങളും ജനകീയ വിഷയങ്ങളും എല്ലാം ചർച്ചയായ നിലമ്പൂർ മറ്റന്നാളെയാണ് വിധി എഴുതുന്നത്. നാളെ നിശബ്ദ പ്രചാരണമാണ്. ഭരണവിരുദ്ധവികാരം വോട്ടാകുമെന്ന് യുഡിഎഫ് ഉം സ...
Malappuram

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് ; ജമാഅത്തെ ഇസ്ലാമി – യുഡിഎഫ് സഖ്യത്തിനെതിരെ നിലമ്പൂരിലെ ജനം വിധിയെഴുതും ; എംവി ഗോവിന്ദന്‍ മാസ്റ്റര്‍

നിലമ്പൂര്‍ : മത രാഷ്ട്രീയവാദികളായ ജമാഅത്തെ ഇസ്ലാമിയുമായുള്ള യുഡിഎഫ് സഖ്യത്തിനെതിരെ നിലമ്പൂരിലെ ജനംവിധിയെഴുതുമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റര്‍. ഉപതെരഞ്ഞെടപ്പില്‍ നിലമ്പൂരില്‍ ജമാഅത്തെ യുഡിഎഫുണ്ടാക്കിയ കൂട്ട് ദൂരവ്യാപക ഫലം ഉണ്ടാക്കും. ഇത് വരാനിരിക്കുന്ന തദ്ദേശ-നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ളതാണ്. ജമാഅത്തെയുടെ വെല്‍ഫെയര്‍ പാര്‍ടിയെ യുഡിഎഫില്‍ അസോസിയേറ്റ് അംഗമാക്കാമെന്ന ധാരണയിലാണീ സഖ്യമെന്നും അദ്ദേഹം പറഞ്ഞു. സമൂഹത്തില്‍ വര്‍ഗീയധ്രുവീകരണത്തിലേക്ക് നയിക്കുന്നതാണ് ജമാഅത്തെ സഖ്യം. ഇത് ഭൂരിപക്ഷ വര്‍ഗീയശക്തികളെ സഹായിക്കുന്ന അപകടകരമായ നിലയുണ്ടാക്കും. മതേതര- ജനാധിപത്യ ചിന്താഗതിക്കാര്‍ക്കൊപ്പം യഥാര്‍ഥ മത വിശ്വാസികളും ഈ വര്‍ഗീയ-തീവ്രവാദസഖ്യത്തിനെതിരെ രംഗത്തുവരുന്നു എന്നതാണ് നിലമ്പൂരിലെ പ്രതീക്ഷയെന്നും സിപിഐ എം സംസ്ഥാന സെക്രട്ടറി പറഞ്ഞു. ജമാഅത്തെ ഇസ്ലാമി മ...
Accident

പന്നിയെ പിടിക്കാൻ വെച്ച കെണിയിൽ നിന്ന് ഷോക്കേറ്റ് വിദ്യാർഥി മരിച്ചു; പ്രതി പിടിയിൽ

വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവം; നരഹത്യാക്കുറ്റം ചുമത്തി പോലീസ് കേസ് എടുത്തു നിലമ്പുർ : പന്നിയെ പിടിക്കാൻ വെച്ച കെണിയിൽ നിന്ന് ഷോക്കേറ്റ് 15 കാരനായ വിദ്യാർഥി മരിച്ചു. സംഭവ ത്തിൽ കെണി വെച്ചയാൾ പിടിയിൽ. വഴിക്കടവ് വളക്കട്ട അട്ടി എന്ന സ്ഥലത്താണ് സംഭവം. വഴിക്കടവ് വെള്ളക്കട്ട അട്ടി ആമാടൻ വീട്ടിൽ സുരേഷിന്റെ മകൻ അനന്ദു എന്ന ജിത്തു (15) ആണ് മരിച്ചത്. വീടിന് സമീപത്തെ തോട്ടിൽ മീൻ പിടിക്കാൻ പോയപ്പോഴാണ് സംഭവം. അനന്ദു വും ബന്ധു സുരേഷും ഉൾപ്പെടെ വല ഉപയോഗിച്ച് മീൻ പിടിക്കാൻ പോയപ്പോഴാണ് ദുരന്തം. സംഭവത്തിൽ നരഹത്യാക്കുറ്റം ചുമത്തി പൊലീസ് കേസ് എടുത്തു. സംഭവത്തിൽ ഇറച്ചി കച്ചവടക്കാരൻ ആയ വിനീഷ് പിടിയിലായി. ഇറച്ചി വിൽപനക്ക് പന്നിയെ പിടിക്കാൻ കെണി വെച്ചത് ആണെന്ന ഇയാൾ പോലീസിനോട് പറഞ്ഞു. അപകടം ഫെൻസിങിന് കറണ്ട് എടുക്കാൻ വേണ്ടി തൊടിന് കുറുകെ താഴ്ത്തി കെട്ടിയ കമ്പിയിൽ നിന്നാണെന്നു പരിക്കേറ്റ സുരേഷ് പ...
Politics

നിലമ്പൂരില്‍ തെരഞ്ഞെടുപ്പ് ചിത്രം തെളിഞ്ഞു;10 സ്ഥാനാര്‍ഥികള്‍ മത്സര രംഗത്ത്

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ നാമനിര്‍ദ്ദേശ പത്രിക പിന്‍വലിക്കുന്നതിനുള്ള സമയം അവസാനിച്ചതോടെ മത്സര ചിത്രം തെളിഞ്ഞു. 10 സ്ഥാനാര്‍ഥികളാണ് മത്സര രംഗത്ത് അവശേഷിക്കുന്നത്. സ്വതന്ത്രരായി പത്രിക നല്‍കിയിരുന്ന അന്‍വര്‍ സാദത്ത് എ.കെ, അബ്ദുറഹിമാന്‍ കിഴക്കേതൊടി, രതീശ് പി., മുജീബ് എന്നിവര്‍ പത്രിക പിന്‍വലിച്ചു. പത്രിക പിന്‍വലിക്കാനുള്ള സമയം അവസാനിച്ച ശേഷം വരണാധികാരിയായ പെരിന്തല്‍മണ്ണ സബ് കളക്ടര്‍ അപൂര്‍വ ത്രിപാഠിയുടെ നേതൃത്വത്തില്‍ സ്ഥാനാര്‍ഥികള്‍ക്ക് ചിഹ്നം അനുവദിച്ചു. മത്സര രംഗത്തുള്ള സ്ഥാനാര്‍ഥികളും അനുവദിച്ച ചിഹ്നങ്ങളും: അഡ്വ. മോഹന്‍ ജോര്‍ജ് (ഭാരതീയ ജനതാ പാര്‍ട്ടി) - താമര ആര്യാടന്‍ ഷൗക്കത്ത് (ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്) - കൈ എം. സ്വരാജ് (സി.പി.ഐ-എം) - ചുറ്റികയും അരിവാളും നക്ഷത്രവും അഡ്വ. സാദിക് നടുത്തൊടി (സോഷ്യൽ ഡമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യ) - ബലൂൺ പി.വി അന്‍വര്‍ (സ്വതന്ത്...
Local news

യു ഡി എഫ് രാപ്പകൽ സമരം ഏപ്രിൽ 4 ന് തലപ്പാറയിൽ

മുന്നിയൂർ : സംസ്ഥാന സർക്കാറിൻ്റെ പിടിപ്പ് കേടിനെതിരെ സംസ്ഥാന യു ഡി എഫ് കമ്മറ്റിയുടെ ആഹ്വാന പ്രകാരം പഞ്ചായത്ത് കേന്ദ്രങ്ങളിൽ നടക്കുന്ന രാപ്പകൽ സമരം മൂന്നിയൂർ പഞ്ചായത്തിൽ ഏപ്രിൽ 4 ന് വെള്ളിയാഴ്ച വൈകീട്ട് 4 മണിക്ക് തലപ്പാറയിൽ വെച്ച് നടത്തുന്നതിന് ചെയർമാൻ കെ. മൊയ്തീൻകുട്ടിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചു.പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നയിക്കുന്ന തീരദേശ ജാഥ വിജയിപ്പിക്കാനും ഇതിന് മുന്നോടിയായി നടക്കുന്ന കൺവെൻഷനിൽ പരമാവധി പങ്കാളിത്തം ഉറപ്പ് വരുത്താനും തീരുമാനിച്ചു. പ്രവാസി ലീഗ് സംസ്ഥാന പ്രസിഡണ്ട് ഹനീഫ മൂന്നിയൂർ ഉൽഘാടനം ചെയ്തു.ആലിക്കുട്ടി എറക്കോട്ട് എം.എ അസിസ്, പി.പി. റഷീദ്, എം. സൈതലവി, ഹൈദർ .കെ മൂന്നിയൂർ, സി.കെ. ഹരിദാസൻ , ഹനീഫ ആച്ചാട്ടിൽ, സി എം കെ മുഹമ്മദ്, എൻ.എം. അൻവർ സാദത്ത്, ലത്തീഫ് പടിക്കൽ, പൂക്കാടൻ കുഞ്ഞോൻ , അൻസാർ കളിയാട്ടമുക്ക് എന്നിവർ പ്രസംഗിച്ചു...
Politics

യുഡിഎഫ് ന്യൂനപക്ഷ വർഗീയതയെ ശക്തിപ്പെടുത്തുന്നു: എ വിജയരാഘവൻ

താനൂർ : കോൺഗ്രസ് പൂർണമായും വർഗീയതയ്ക്ക് കീഴടങ്ങിയതായി സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം എ വിജയ രാഘവൻ പറഞ്ഞു. സിപി എം ജില്ലാ സമ്മേളനത്തിൻ്റെ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ഇടതുപക്ഷത്തെ ഇല്ലാതാക്കുക എന്നത് വലതുപക്ഷത്തിൻ്റെ രാഷ്ട്രീയ അജണ്ടയാണ്. അതിന് എല്ലാ വർഗീയതയെയും ഒപ്പം കൂട്ടി കമ്മ്യൂണിസ്റ്റ് വിരുദ്ധ മുന്നണി ഉണ്ടാക്കി. വിമോചന സമര കാലത്തിന് സമാന സാഹചര്യമാണ്. കമ്മ്യൂണിസ്റ്റ് വിരുദ്ധ ചേരിയുടെ വലിപ്പം കൂട്ടാനാണ് ശ്രമം. ഇടതുപക്ഷത്തെ നേരിടാനുള്ള മെച്ചപ്പെട്ട ആശയ ഘടന കോൺഗ്രസിനില്ല. മൂല്യബോധം നഷ്ടമായ നേതൃത്വമാണ് അതിനെ നയിക്കുന്നത്. അതിനാൽ വർഗീയ, ജാതീയ ഘടകങ്ങളെ ഉപയോഗിക്കുന്നു. ആർഎസ്എസ് നിയന്ത്രണത്തിലുള്ള കേന്ദ്ര സർക്കാരിനെ ഇടതുപക്ഷ വേട്ടയ്ക്ക് ഉപയോഗിക്കുന്നു. കമ്മ്യൂണിസ്റ്റ് അടിത്തറ തകർത്ത് പുരോഗമന ആശയങ്ങൾ ഇല്ലാതാക്കുകയാണ് ലക്ഷ്യം. വർഗീയതയെ ഉപയോഗിക്കുന്നു. ഓരോ മനുഷ്യനെയും കുടുംബ...
Malappuram

മലപ്പുറം ജില്ലയിലെ തദ്ദേശ ഉപതെരഞ്ഞെടുപ്പ് ; അട്ടിമറി വിജയം നേടി എൽ ഡി എഫും യു ഡി എഫും

മലപ്പുറം : ജില്ലയിൽ നടന്ന തദ്ദേശ ഉപതെരഞ്ഞെടുപ്പുകളിൽ അട്ടിമറി വിജയം നേടി എൽ ഡി എഫും യു ഡി എഫും . ആലങ്കോട് പഞ്ചായത്ത് പെരുമുക്ക് വാരഡിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ യൂ ഡി എഫിൻ്റെ സീറ്റ് എൽ ഡി എഫ് പിടിച്ചെടുത്തപ്പോൾ എൽ ഡി എഫിൻറെ കുത്തക സീറ്റായ മഞ്ചേരി നഗരസഭ കരുവമ്പ്രം ഡിവിഷന്‍ യു ഡി എഫും പിടിച്ചെടുത്തു. മഞ്ചേരി നഗരസഭ കരുവമ്പ്രം ഡിവിഷനിൽ യു.ഡി.എഫിൻ്റെ കോൺഗ്രസ് സ്ഥാനാര്‍ഥി ഫൈസല്‍ മോന്‍ പി.എ ആണ് വിജയിച്ചത്. 43 വോട്ടിൻ്റെ ഭൂരിപക്ഷത്തിന് ആണ് വിജയം. എതിർ സ്ഥാനാർത്ഥിയായ സി പി എം സ്ഥാനാർത്ഥിക്ക് 415 വോട്ടുകളാണ് ലഭിച്ചത്. ആലങ്കോട് പഞ്ചായത്ത് പെരുമുക്ക് വാർഡിൽ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി അബ്ദുറു വിജയിച്ചു. 410 വോട്ടിൻ്റെ ഭൂരിപക്ഷത്തിന് ആണ് വിജയം. എതിർ സ്ഥാനാർത്ഥിയായ കോൺഗ്രസ് സ്ഥാനാർത്ഥി അലി പരുവിങ്ങലിന് 495 വോട്ടുകളാണ് ലഭിച്ചത്. ഉപതെരഞ്ഞെടുപ്പ് ഫലം : മലപ്പുറം ജില്ലാ പഞ്ചായത്ത് തൃക്കലങ്ങോ...
Local news

നന്നമ്പ്ര കുടിവെള്ള പദ്ധതി അട്ടിമറിക്കുന്നു; സിപിഎം പഞ്ചായത്ത് ഓഫീസ് മാർച്ച് നടത്തി

നന്നമ്പ്ര: പഞ്ചായത്ത് സമഗ്ര കുടിവെള്ള പദ്ധതി അട്ടിമറിക്കുന്നു എന്നാരോപിച്ച് നന്നമ്പ്ര പഞ്ചായത്ത് യുഡിഫ് ഭരണസമിതിക്കെതിരെ സി പി എം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത്‌ ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി. താനൂർ ഏരിയ കമ്മറ്റി അംഗം കെ.ടി. ശശി ഉദ്ഘാടനം ചെയ്തു. കുടിവെള്ള പദ്ധതി വേഗത്തിലാക്കാനോ തകർന്ന റോഡുകൾ നന്നാക്കാനോ പഞ്ചായത്തോ എം എൽ എ യോ ഇടപെട്ടില്ലെന്നു അദ്ദേഹം ആരോപിച്ചു. ഇതേ പദ്ധതി മറ്റു പഞ്ചായത്തുകളിൽ നന്നായി നടപ്പിലാക്കിയിട്ടുണ്ട്. എന്നാൽ ഇവിടത്തെ ഭരണ പരാജയം സർക്കാരിന്റെ മേൽ ആരോപിച്ചു രക്ഷപ്പെടാനാണ് പഞ്ചായത്ത് ഭരണ സമിതി ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. ലോക്കൽ സെക്രട്ടറി കെ.ഗോപാലൻ അധ്യക്ഷനായി.പഞ്ചായത്തംഗം പി പി ഷാഹുൽഹമീദ്, കെ പി കെ തങ്ങൾ എന്നിവർ സംസാരിച്ചു. കെ ബാലൻ സ്വാഗതവും കെ പ്രഭാകരൻ നന്ദിയും പറഞ്ഞു.പിഎംഎസ്ടി കോളേജ് പരിസരത്ത് നിന്നും ആരംഭിച്ച മാർച്ച് പഞ്ചായത്ത് ഓഫീസിന് മ...
Other

നന്നമ്പ്ര കുടിവെള്ള പദ്ധതി സർക്കാർ അട്ടിമറിക്കുന്നു; മുസ്ലിം ലീഗ് വാട്ടർ അതോറിറ്റി ഓഫീസിന് മുമ്പിൽ സമരം നടത്തി

മലപ്പുറം: നന്നമ്പ്ര സമഗ്ര കുടിവെള്ള പദ്ധതി അട്ടിമറിക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ നന്നമ്പ്ര പഞ്ചായത്ത് മുസ്ലിംലീഗ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ മലപ്പുറത്ത് സമരം നടത്തി. ജലജീവന്‍ മിഷന്റെ ഭാഗമായി നടപ്പിലാക്കുന്ന 96 കോടി രൂപയുടെ കുടിവെള്ള പദ്ധതിയുടെ നിര്‍മ്മാണ പ്രവൃത്തികള്‍ ആരംഭിച്ചിട്ട് ഒരു വര്‍ഷം പിന്നിട്ടു. ഇത് വരെയും മുപ്പത് ശതമാനം പോലും പൂര്‍ത്തിയായിട്ടില്ല. സര്‍ക്കാര്‍ ഫണ്ട് നല്‍കാത്തതിനാലാണ് പ്രവൃത്തി നടത്താതതെന്നാണ് കരാറുകാരന്‍ പറയുന്നത്. ബില്ലുകള്‍ ഒന്നും പാസ്സാക്കാതെ പെന്റിംഗില്‍ തുടരുകയാണ്. പണം ലഭിക്കുന്ന മുറക്ക് പണി ആരംഭിക്കാമെന്നാണ് അവര്‍ പറയുന്നത്. ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍ അടിയന്തിരമായി പണം അനുവദിക്കണമെന്നും പദ്ധതിക്കായി കീറിയ റോഡുകള്‍ ഉടന്‍ ഗതാഗത യോഗ്യമാക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു സമരം.രാവിലെ പത്ത് മണിക്ക് മലപ്പുറം എം.എസ്.പിക്ക് സമീപത്തുള്ള മലപ്പുറം വാട്ടര്‍ അത...
Politics

ഉപതെരഞ്ഞെടുപ്പ്; പ്രിയങ്ക ഗാന്ധി, രാഹുൽ മാങ്കൂട്ടത്തിൽ, രമ്യ ഹരിദാസ് സ്ഥാനാർഥികൾ

തിരുവനന്തപുരം:  വയനാട് ലോക്സഭാ മണ്ഡലത്തിലെയും പാലക്കാട്, ചേലക്കര നിയമസഭാ മണ്ഡലങ്ങളിലേയും ഉപതിരഞ്ഞെടുപ്പ് സ്ഥാനാർഥികളെ കോണ്ഗ്രസ് പ്രഖ്യാപിച്ചു. പ്രിയങ്ക ഗാന്ധിയാണ് വയനാട്ടിലെ ലോക്സഭ സ്ഥാനാർഥി. പാലക്കാട് രാഹുൽ മാങ്കൂട്ടത്തിലും ചേലക്കരയിൽ രമ്യ ഹരിദാസും യുഡിഎഫ് സ്ഥാനാർഥികളാകും.വിജയ സാധ്യത പരിഗണിച്ചാണ് സ്ഥാനാർഥി പ്രഖ്യാപനം. എഐസിസി നിയമിച്ച സര്‍വേ ഏജന്‍സിയുടെ സര്‍വേയും നിർ‌ണായകമായി. ഷാഫി പറമ്പിലിന്റെയും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെയും പിന്തുണ രാഹുലിന് തുണയായി. ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ച് പരാജയപ്പെട്ട രമ്യയ്ക്ക് ഒരവസരം കൂടി നൽകിയിരിക്കുകയാണ് കോൺഗ്രസ്. പ്രിയങ്ക ആദ്യമായി മത്സരിക്കുന്നത് കേരളത്തിൽ നിന്നാണെന്ന പ്രത്യേകതയുണ്ട്. ഇത് കോണ്ഗ്രസ് പ്രവർത്തകരിൽ ആവേശം ഉണ്ടാക്കിയിട്ടുണ്ട്....
Politics

ഇഎംഎസിന്റെ നാട്ടിൽ യു ഡി എഫിനെതിരെയുള്ള അവിശ്വാസം പാസായി, പ്രസിഡന്റ് പുറത്ത്

പെരിന്തൽമണ്ണ : ഇ എം എസിന്റെ നാടായ ഏലംകുളത്ത് യു ഡി എഫിനെതിരെ എൽ ഡി എഫ് കൊണ്ടുവന്ന അവിശ്വാസം വിജയിച്ചതോടെ, യു ഡി എഫ് പ്രസിഡന്റ് പുറത്തായി. 40 വർഷത്തെ എൽ ഡി എഫ് കുത്തക അവസാനിപ്പിച്ച് ആദ്യമായി വന്ന യു ഡി എഫ് ഭരണസമിതിയെയാണ് എൽ ഡി എഫ് ഇന്ന് പുറത്താക്കിയത്. പ്രസിഡന്റ് കോൺഗ്രസിലെ സി.സുകുമാരനെയാണ് പുറത്താക്കിയത്. യുഡിഎഫിന് അനുകൂലമായി 7 വോട്ടും എതിരായി 9 വോട്ടും ലഭിച്ചു. ആറാം വാർഡിലെ കോൺഗ്രസ് സ്വതന്ത്ര രമ്യ മാണിത്തൊടി കൂറുമാറി വോട്ടു ചെയ്തതോടെയാണ് അവിശ്വാസം വി8ജയിച്ചത്.. ഇരുപക്ഷത്തും 8 പേർ വീതമാണ് ഉണ്ടായിരുന്നത്. കഴിഞ്ഞ തവണ നറുക്കെടുപ്പിലൂടെയാണ് യുഡിഎഫിന് പ്രസിഡൻ്റ് സ്ഥാനം ലഭിച്ചത്. സിപിഎമ്മിൽ നിന്ന് 40 വർഷത്തിനു ശേഷം ലഭിച്ച യുഡിഎഫ് ഭരണമാണ് അവസാനിക്കുന്നത്. വൈസ് പ്രസിഡൻ്റിനെതിരെയുള്ള അവിശ്വാസം നാളെ പരിഗണിക്കും. മാർക്സിസ്റ്റ് ആചാര്യൻ ഇ എം എസിന്റെ നാട്ടിൽ സി പി എമ്മിന് അധികാരം നഷ്ടപ്പെട്ടത് വലി...
Kerala

രാജ്യസഭാ തെരഞ്ഞെടുപ്പ് ; ഹാരിസ് ബീരാന്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു

തിരുവനന്തപുരം : രാജ്യസഭാ തെരഞ്ഞെടുപ്പിനായി യുഡിഎഫിന്റെ സ്ഥാനാര്‍ഥിയായി ഹാരിസ് ബീരാന്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. രാജ്യസഭാ തിരഞ്ഞെടുപ്പ് വരണാധികാരിയും നിയമസഭാ സ്‌പെഷല്‍ സെക്രട്ടറിയുമായ ഷാജി സി.ബേബി മുന്‍പാകെയാണ് പത്രിക സമര്‍പ്പിച്ചത്. പ്രതിപക്ഷനേതാവ് വി.ഡി.സതീശന്‍, പ്രതിപക്ഷ ഉപനേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി, യുഡിഎഫ് നേതാക്കളായ രമേശ് ചെന്നിത്തല, എം.കെ. മുനീര്‍, പി.സി.വിഷ്ണുനാഥ്, പി.കെ.ബഷീര്‍, അന്‍വര്‍ സാദത്ത്, മഞ്ഞളാംകുഴി അലി, റോജി എം.ജോണ്‍, ജെബി മേത്തര്‍, എന്‍.ഷംസുദീന്‍, കുറുക്കോളി മൊയ്തീന്‍, ടി.വി.ഇബ്രാഹിം തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു....
error: Content is protected !!