ഒ.പി സമയം കഴിഞ്ഞിട്ടും രോഗികളുടെ നീണ്ട ക്യൂ; സുപ്രണ്ട് നേരിട്ടെത്തി രോഗ പരിശോധന നടത്തിയത് രോഗികൾക്ക് ആശ്വാസമായി

തിരൂരങ്ങാടി: വൈകുന്നേരത്തെ ഒ.പി.സമയം കഴിഞ്ഞതിന് ശേഷവും രോഗികളുടെ നീണ്ട നിരകണ്ട് ആശുപത്രി സുപ്രണ്ട് തന്നെ നേരിട്ട് വന്ന് ഒ.പി.യിൽ എത്തി രോഗികളെ പരിശോധിച്ചത് രോഗികൾക്ക് ഏറെ ആശ്വാസമായി. തിരൂരങ്ങാടി ഗവ:താലൂക്ക് ആശുപത്രിയിലാണ് തിങ്കളാഴ്ച (ഇന്ന്) വൈകുന്നേരം സാധാരണ ഒ.പി. സമയം കഴിഞ്ഞിട്ടും കാഷ്വാലിറ്റി ക്ക് മുമ്പിൽ രോഗികളുടെ നീണ്ട നിര കണ്ടതിനെ തുടർന്നുള്ള രോഗികളുടെ പ്രയാസം മനസ്സിലാക്കി ആശുപത്രിയുടെ മറ്റൊരു ഭാഗത്ത് പ്രത്യേകം ഒ.പി.കൗണ്ടർ തുറന്ന് ആശുപത്രി സുപ്രണ്ട് ഡോ:പ്രഭുദാസ് തന്നെ രോഗികളെ പരിശോധിച്ച് രോഗികൾക്ക് ആശ്വാസം നൽകി.

സാധാരണ ഒ.പി.സമയം കഴിഞ്ഞാൽ കാഷ്വാലിറ്റി ഡോക്ടർ ആണ് ഡ്യൂട്ടിയിലുണ്ടാവാറുള്ളത്. അപകടങ്ങൾ പറ്റിയും ഗുരുതരരോഗവുമായി വരുന്നവരെ കൊണ്ട് കാഷ്വാലിറ്റി എപ്പോഴും തിരക്കായിരിക്കും. അതിന് പുറമെ സാധാരണ രോഗവുമായി വരുന്നവരെകൂടി കാഷ്വാലിറ്റി യിൽ പരിശോധിക്കുന്നത് പ്രയാസകരമായിരിക്കും. ഈ അവസ്ഥയിലാണ് കൈകുഞ്ഞുങ്ങളും വൃദ്ധരോഗികളുമടക്കമുള്ള നീണ്ട നിര സുപ്രണ്ടിന്റെ ശ്രദ്ധയിൽ പെടുന്നത്. പനി രോഗങ്ങൾ വർധിച്ച് വരുന്ന സാഹചര്യമായത് കൊണ്ട് തന്നെ സുപ്രണ്ട് ഡോ :പ്രഭുദാസിന്റെ സന്ദർഭോജിതമായ ഇടപെടലിലൂടെ നൂറുകണക്കിന് രോഗികൾക്കാണ് ഏറെ ആശ്വാസം ലഭിച്ചത്.
ഡോ:പ്രഭുദാസ് ആശുപത്രി സുപ്രണ്ടായി ചാർജ്ജെടുത്തതിന് ശേഷം നടത്തിയ ഇടപെടലുകൾ താലൂക്ക് ആശുപത്രിയിൽ ഒട്ടേറെ മാറ്റങ്ങളാണ് വരുത്തിയിട്ടുള്ളത്.

error: Content is protected !!