വീട്ടുകാരെ വിവാഹത്തിന് സമ്മതിപ്പിക്കാന്‍ കാമുകന്റെ ആത്മഹത്യാനാടകം; സത്യമറിയാതെ യുവതി ജീവനൊടുക്കി

ബെംഗളൂരു: കർണാടകയിൽ കാമുകൻ ആത്മഹത്യ ചെയ്തുവെന്ന വാർത്ത കേട്ട് യുവതി ആത്മഹത്യ ചെയ്തു. എന്നാൽ, യുവതിയുടെ മാതാപിതാക്കളെക്കൊണ്ട് വിവാഹത്തിന് സമ്മതിപ്പിക്കാനായി കാമുകനും സുഹൃത്തും ചേർന്ന് നടത്തിയ നാടകമായിരുന്നു അത്. ഇതറിയാതെയാണ് വാർത്ത കേട്ട പാടെ യുവതി ആത്മഹത്യ ചെയ്തത്. യുവതിയുടെ വീട്ടുകാരുടെ പരാതിയിൽ കാമുകനേയും സുഹൃത്തിനേയും അറസ്റ്റ് ചെയ്തിരിക്കുകയാണ് പോലീസ്.

ഹസൻ ജില്ലയിലെ ചന്നരായപട്ടണ സ്വദേശിയായ സക്കമ്മയെയാണ് (24) ബുധനാഴ്ച ഉച്ചക്ക്ശേഷം വടക്കൻ ബെംഗളൂരുവിലെ താമസസ്ഥലത്ത് സാരിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. യശ്വന്ത്പുരിലെ ഒരു സൂപ്പർമാർക്കറ്റിലെ ജീവനക്കാരിയായിരുന്നു സക്കമ്മ. ഒപ്പം ജോലി ചെയ്തിരുന്ന അരുൺ എന്ന 30-കാരനുമായി സക്കമ്മ പ്രണയത്തിലായിരുന്നുവെന്നാണ് പോലീസ് നൽകുന്ന വിവരം.

രണ്ട് വർഷം നീണ്ട പ്രണയത്തിന് ശേഷം ഇരുവരും ബന്ധത്തെക്കുറിച്ച് വീട്ടിൽ അറിയിച്ചുവെങ്കിലും വിവാഹത്തിന് ഇരുവീട്ടുകാർക്കും സമ്മതംമൂളിയില്ല. തുടർന്ന് അരുൺ വീട്ടുകാരെക്കൊണ്ട് വിവാഹത്തിന് സമ്മതിപ്പിച്ചു. എന്നാൽ സക്കമ്മയുടെ കുടുംബം എതിർപ്പ് തുടർന്നു. ഇതേ തുടർന്ന് സക്കമ്മയുടെ വീട്ടുകാരെ വിവാഹത്തിന് സമ്മതിപ്പിക്കാനായി അരുണും സുഹൃത്തും ചേർന്ന് ആത്മഹത്യാനാടകം പദ്ധതിയിടുകയായിരുന്നു.

അരുണിന്റെ നിർദേശപ്രകാരം സുഹൃത്ത് ഗോപാൽ സക്കമ്മയുടെ സഹോദരീ ഭർത്താവ് പ്രജ്വലിനെ ഫോണിൽ വിളിച്ച് പോലീസുകാരനാണെന്ന് പരിചയപ്പെടുത്തിയ ശേഷം അരുൺ ആത്മഹത്യക്ക് ശ്രമിച്ചുവെന്നും ആശുപത്രിയിലാണെന്നും അറിയിച്ചു. ഇരുവരുടേയും വിവാഹം നടത്തി നൽകണമെന്നും ഇല്ലെങ്കിൽ ക്രിമിനൽ കേസ് എടുക്കുമെന്നും ഇയാൾ പ്രജ്വലിനെ അറിയിച്ചു. സക്കമ്മയെ പോലീസ് സ്റ്റേഷനിൽ ഹാജരാക്കണമെന്നും ഗോപാൽ ആവശ്യപ്പെട്ടു.

എന്നാൽ മകളെ ചന്നരായപട്ടണത്തേക്ക് കൊണ്ടുവരാനും പോലീസ് സ്റ്റേഷനിൽ ഹാജരാക്കേണ്ടതില്ലെന്നുമാണ്”

എന്നാൽ മകളെ ചന്നരായപട്ടണത്തേക്ക് കൊണ്ടുവരാനും പോലീസ് സ്റ്റേഷനിൽ ഹാജരാക്കേണ്ടതില്ലെന്നുമാണ് അവർ അറിയിച്ചത്. തുടർന്ന് പ്രജ്വൽ സക്കമ്മയെ വിളിച്ച് അരുൺ ആത്മഹത്യക്ക് ശ്രമിച്ചുവെന്നും ചന്നരായപട്ടണത്തേക്ക് പോകാൻ തയ്യാറാകാനും ആവശ്യപ്പെട്ടു. എന്നാൽ അരുൺ മരിച്ചുവെന്ന് തെറ്റിദ്ധരിച്ച സക്കമ്മ ആത്മഹത്യ ചെയ്യുകയായിരുന്നു.

മകളുടെ മരണത്തിന് പിന്നിൽ അരുണും സുഹൃത്ത് ഗോപാലും മാത്രമാണെന്ന് സക്കമ്മയുടെ കുടുംബം ആരോപിച്ചു. അരുണും ഗോപാലുമാണ് ആത്മഹത്യക്ക് പിന്നിലെന്ന് കാട്ടി സക്കമ്മയുടെ കുടുംബം പോലീസിലും പരാതി നൽകി. ഇതേത്തുടർന്ന് ആത്മഹത്യാക്കുറ്റം ചുമത്തി അരുണിനേയും ഗോപാലിനേയും പോലീസ് അറസ്റ്റ് ചെയ്തു. അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് അറിയിച്ചു.

error: Content is protected !!