മലപ്പുറം സെന്റ് ജമ്മാസ് സ്കൂളിലെ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ മലപ്പുറം നഗരസഭയിലെ മുൻ വാർഡ് കൗൺസിലറായ രോഹിണി കിഴക്കേ വെള്ളാട്ടു വീട്ടിൽ ശശികുമാറിനെ(56) അറസ്റ്റ് ചെയ്തു. ഇന്ന് ഉച്ചയ്ക്ക് വയനാട് മുത്തങ്ങ അടുത്തുള്ള സ്വകാര്യ ഹോംസ്റ്റേയിൽ നിന്നും മലപ്പുറം പോലീസ് ഇൻസ്പെക്ടർ ജോബി തോമസ് ന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്.
കഴിഞ്ഞ ഏഴാം തീയതി മലപ്പുറത്തെ യുവതിയുടെ പരാതിയിൽ മലപ്പുറം വനിതാ പോലീസ് സ്റ്റേഷനിൽ കേസെടുത്തതിനെ തുടർന്ന് കൗൺസിലർ സ്ഥാനം രാജിവെച്ചു ഒളിവിൽ പോകുകയായിരുന്നു.
തുടർന്ന് പ്രതിയെ കുറിച്ച് മലപ്പുറം ജില്ലാ പോലീസ് മേധാവി സുജിത് ദാസ് ഐ പി എസിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ വയനാട് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പോലീസിന്റെ പിടിയിൽ ആവുന്നത്.
മലപ്പുറം വനിതാ പോലീസ് സ്റ്റേഷൻ സബ്ഇൻസ്പെക്ടർ പ്രതിയുടെ അറസ്റ്റ് രേഖപെടുത്തി.
നടപടിക്രമങ്ങൾ പൂർത്തിയാക്കി പ്രതിയെ നാളെ കോടതി മുമ്പാകെ ഹാജരാക്കും.
മലപ്പുറം ഡി വൈ എസ് പി പി.എം. പ്രദീപി ന്റെ മേൽനോട്ടത്തിൽ മലപ്പുറം പോലീസ് ഇൻസ്പെക്ടർ ജോബി തോമസ്, വനിതാ എസ് ഐ രമാദേവി പി എം, എ എസ് ഐ അജിത, പ്രത്യേക അന്വേഷണസംഘം അംഗങ്ങളായ എസ് ഐ എം. ഗിരീഷ്, ദിനേഷ് IK, ഷഹേഷ് R, ജസീർ.KK, സിറാജ്ജുദ്ധീൻ, ഹമീദലി എന്നിവർ അടങ്ങിയ സംഘം ആണ് പ്രതിയെ പിടികൂടി കേസന്വേഷണം നടത്തുന്നത്.
30 വർഷത്തോളം ഇദ്ദേഹം വിദ്യാർത്ഥി നികളെ ലൈംഗീകമായി ചൂഷണം ചെയ്തതായി അറുപതോളം കുട്ടികൾ പിന്നീട് പരാതിപ്പെട്ടിരുന്നു. വിവാദമായതോടെ സി പി എം നേതാവും നഗരസഭയിൽ കൗണ്സിലരുമായിരുന്ന ഇദ്ദേഹത്തെ സി പി എം പാർട്ടിയിൽ നിന്ന് സസ്‌പെൻഡ് ചെയ്തു. നഗരസഭ കൗണ്സിലർ സ്ഥാനം രാജി വെപ്പിക്കുകയും ചെയ്തിരുന്നു. ഇത്ര വർഷം നിരവധി കുട്ടികളെ ചൂഷണം ചെയ്തിട്ടും ഇദ്ദേഹതിനെതിരെ നടപടി എടുക്കാത്തതിനെതിരെ എം എസ് എഫ് ഉൾപ്പെടെയുള്ള സംഘടനകൾ മാര്ച്ച് നടത്തിയിരുന്നു.