കൊട്ടടയ്ക്ക കച്ചവടത്തിന്റെ മറവിൽ 80 കോടി രൂപയുടെ ടാക്സ് വെട്ടിപ്പ്, മലപ്പുറം സ്വദേശി പിടിയിൽ

മലപ്പുറം: വ്യാജരേഖകൾ ഉപയോഗിച്ച് 80 കോടിയോളം രൂപയുടെ ഇൻപുട് ടാക്‌സ് ക്രെഡിറ്റ്‌ വെട്ടിപ്പ് നടത്തിയതിനാണ് ഇയാളെ പിടികൂടിയത്. മലപ്പുറം സ്വദേശിയായ 28കാരൻ രാഹുലിനെയാണ് തൃശ്ശൂർ ജി എസ് ടി വകുപ്പ് അറസ്റ്റ് ചെയ്തത്. ഇല്ലാത്ത ചരക്കുകൾ കൈമാറ്റം ചെയ്തത് വ്യാജരേഖകൾ സൃഷ്ടിച്ചായിരുന്നു തട്ടിപ്പ്.

കൊട്ടടക്ക കച്ചവടത്തിന്റെ മറവിൽ ഭീമമായ തുകയുടെ ടാക്സ് വെട്ടിപ്പാണ് രാഹുൽ സംഘം നടത്തിയത്. ഇതേ കേസിൽ തന്നെ മലപ്പുറം സ്വദേശി ബിനീഷിനെ ഡിസംബറിൽ അറസ്റ്റ് ചെയ്തിരുന്നു. ഈ കേസിൽ വ്യാജരേഖകൾ എടുത്തു കൊടുത്തതിനും, വ്യാജ രജിസ്ട്രേഷനുകൾ നിർമ്മിച്ചു നൽകിയതിനും രാഹുലിനെ പ്രതിചേർത്ത് സമൻസ് അയച്ചു ഹാജരാകാൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ രാഹുൽ ഡിസംബറിൽ ഒളിവിൽ പോയതിനെ തുടർന്ന് ഹാജറായില്ല.

തുടർന്നാണ് തൃശ്ശൂർ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് സഹായത്തോടെ ജാമ്യമില്ലാവകുപ്പ് ഉപയോഗിച്ച് ഇയാളെ ജി എസ് ടി വകുപ്പ് കുരുക്കിയത്.

error: Content is protected !!