പോലീസുകാരൻ ചമഞ്ഞ് യുവതിയിൽ നിന്നും 5 ലക്ഷം തട്ടിയ മമ്പുറം സ്വദേശി പിടിയിൽ

Copy LinkWhatsAppFacebookTelegramMessengerShare

തിരൂരങ്ങാടി: പോലീസുകാരൻ ചമഞ്ഞ് യുവതി യിൽ നിന്നും പണം തട്ടിയ മമ്പുറം സ്വദേശി പിടിയിൽ. കേസിൽ കുടുങ്ങാതിരിക്കാൻ പൊലീസിന് കൊടുക്കാനെന്നു പറഞാണ് യുവതി യിൽ നിന്നും 5 ലക്ഷം രൂപ തട്ടി യെടുത്തത്. മമ്പുറം വെട്ടത്ത് സ്വദേശിയും പുകയൂരിൽ താമസക്കാരനുമായ പുളിക്കത്തോടി ഫായിസ് (22) ആണ് പിടിയിലായത്. പൊലീസ് സ്‌പെഷ്യൽ സ്ക്വാഡിലെ അംഗം എന്നു പറഞ്ഞാണ് യുവാവ് തട്ടിപ്പു നടത്തിയത്.

ഫായിസിന്റെ ഭാര്യയുടെ സഹപാഠിയും മമ്പുറം അരീത്തോട് പാലാന്തറ സ്വദേശിനിയുമായ ഇരുപതുകാരിയാണ് പരാതിക്കാരി. താൻ പോലീസ് ആണെനാണ് ഫായിസ് യുവതിയെ വിശ്വസിപ്പിച്ചിരുന്നത്. യുവതിയുടെ പരിചയക്കാര നായ യുവാവ് ലഹരിക്കേസിൽ ഉൾപ്പെട്ടയാളായതിനാൽ പൊലിസ് അന്വേഷിക്കുന്നുണ്ടെന്നും യുവതിയും കേസിൽ പ്രതിയാകുമെന്നും ഭയപ്പെടുത്തിയാണ് ആദ്യം പണം വാങ്ങിയത്. പിന്നീട് യുവതിയുടെ ബന്ധുവിന്റെ സിം കാർഡ് ഉപയോഗിച്ച് ബെംഗളുരു വിൽ നിന്ന് വായ്പ എടു ത്തിട്ടുണ്ട അത് അടച്ചില്ലെങ്കിൽ കേസാ കുമെന്നും പറഞ്ഞ് വീണ്ടും പണം വാങ്ങി. പിന്നീട്, യുവതിയുടെ വീട്ടുമുറ്റത്ത് 2 പാക്കറ്റ് കൊണ്ടുവന്നിട്ടശേഷം ഇവിടെ നിന്നും ലഭിച്ച ലഹരി വസ്തുവാണെന്നും കേസിൽ പ്രതിയാകാതിരിക്കാൻ പൊലീസി ന് പണം നൽകണമെന്നും പറ ഞ്ഞ് പണം വാങ്ങി. ഇത്തര ത്തിൽ അഞ്ചര പവൻ സ്വർണമട ക്കം 5 ലക്ഷം രൂപ ഇയാൾ കൈപ്പറ്റി. പിന്നീടാണ് ഫായിസ് പൊലീസല്ലെന്ന് യുവതി അറിഞ്ഞത്. ഇതേത്തുടർന്ന് പൊലീസിൽ പരാതി നൽകുകയായിരുന്നു.

പ്രതിയെ കോടതി റിമാൻഡ് ചെയ്തു. ഇദ്ദേഹം പൊലീസ് സം ഘത്തിന്റെ ഇർഫോർമർ ആയി പ്രവർത്തിച്ചിരുന്നെന്ന് പൊലീസ് പറഞ്ഞു. ഈ പരിചയം വെച്ച് പോലീസുകാരൻ എന്ന രീതിയിലായിരുന്നു ആളുകളോട് ഇടപ്പെട്ടിരുന്നത്.

Copy LinkWhatsAppFacebookTelegramMessengerShare
error: Content is protected !!