മഞ്ചേരി നഗരസഭ കൗൺസിലറുടെ കൊലപാതകം; രണ്ട് പേരെ അറസ്റ്റ് ചെയ്തു

മഞ്ചേരി മുൻസിപ്പൽ കൗൺസിലർ അബ്ദുൽ മജീദ് എന്ന കുഞ്ഞാക്കയെ ആക്രമിച്ചു കൊലപ്പെടു ത്തിയ സംഭവത്തിൽ 2 പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു. പാണ്ടിക്കാട്, വള്ളുവങ്ങാട് കറുത്തേടത്ത് ഷംഷീർ (32), നെല്ലിക്കുത്ത്, ഒലിപ്രാക്കാട്, പതിയൻ തൊടിക, അബ്ദുൽ മാജിദ് (26) എന്നിവരെയാണ് മഞ്ചേരി പോലീസ് ഇൻസ്‌പെക്ടർ സി.അലവിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ചൊവ്വാഴ്ച രാത്രി പയ്യനാട് താമരശ്ശേരി എന്ന സ്ഥലത്ത് പ്രധാന റോഡിൽ നിന്നും മാറി ചെറു റോഡിൽ വാഹനം പാർക്ക് ചെയ്തതിനെ സംബന്ധിച്ച് ഇരു സംഘങ്ങൾ തമ്മിൽ വാക്കേറ്റവും തർക്കവും ഉണ്ടാവുകയും തുടർന്ന് തർക്കം അവസാനിച്ച ഇരു വിഭാഗവും യാത്ര തുടരുകയും ചെയ്തിരുന്നു. കൗൺസിലർ സഞ്ചരിച്ച വാഹനം നെല്ലിക്കുത്ത് ഫുട്ബാൾ ടർഫ് ന് സമീപം കൂടെയുണ്ടായിരുന്ന ആളെ വീട്ടിൽ ഇറക്കുന്നതിനായി റോഡിൽ നിർത്തിയിട്ടിരുന്ന സമയം, വാഹനത്തിൽ നിന്ന് ഇറങ്ങി കൗണ്സിലർ റോഡിൽ ഇറങ്ങി നിൽക്കുന്ന സമയം ഒന്ന് മുതൽ മൂന്ന് കൂടിയ പ്രതികൾ രണ്ടു മോട്ടോർ സൈക്കിളിൽ മാരക ആയുധവുമായി വന്നു കൗൺസിലറെ ആക്രമിച്ച് ഇരു ചക്ര വാഹനത്തിൽ കടന്നു കളയുകയാണുണ്ടായത്.

തുടർന്ന് പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിൽ ഗുരുതര പരിക്കുകളുമായി ചികിത്സയിൽ കഴിഞ്ഞിരുന്ന കൗൺസിലർ ഇന്നലെ വൈകുന്നേരം ആറു മണിയോടുകൂടിയാണ് മരണപ്പെട്ടത്.

മലപ്പുറം ജില്ലാ പോലീസ് മേധാവി കെ സുജിത്ത് ദാസ് ഐപിഎസ് ന്റെ നിർദ്ദേശപ്രകാരം മഞ്ചേരി പോലീസ് ഇൻസ്പെക്ടർ സി അലവിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിക്കുകയും തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് രണ്ട് പ്രതികൾ പൊലീസിന് വലയിൽ ആയത്.

സംഭവത്തിനുശേഷം ഒളിവിൽ കഴിയുന്ന മുഖ്യപ്രതി യായ ശുഹൈബിനെ കണ്ടെത്താനായി പോലീസ് അന്വേഷണം ഊർജിതമാക്കി. സംഭവത്തിൽ പ്രതികൾ ഉപയോഗിച്ച വാഹനം പോലീസ് കസ്റ്റഡിയിലെടുത്തു.

മലപ്പുറം പോലീസ് മേധാവി കെ സുജിത്ത് ദാസിനു ലഭിച്ച രഹസ്യ വിവരത്തിന്റ അടിസ്ഥാനത്തിൽ dysp pm പ്രദീപിന്റെ നിർദ്ദേശ പ്രകാരം മഞ്ചേരി ci c അലവിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം അംഗങ്ങളായ si സുലൈമാൻ. ഗിരീഷ്. M, അനീഷ് ചാക്കോ, മുഹമ്മദ്‌ സലീം. P, ദിനേഷ് IK, ഹരിലാൽ P, R ഷ ഹേഷ്, തൗഫീഖ് മുബാറക്, സിറാജ്ജുദ്ധീൻ. കെ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടി അന്വേഷണം നടത്തുന്നത്.

error: Content is protected !!