മാതൃഭൂമി കല്പകഞ്ചേരി ലേഖകൻ ഫൈസൽ അന്തരിച്ചു

Copy LinkWhatsAppFacebookTelegramMessengerShare

കൽപകഞ്ചേരി: മാതൃഭൂമി
കൽപകഞ്ചേരി ലേഖകൻ
ഫൈസൽ പറവന്നൂർ (44) നിര്യാതനായി.
കിഴക്കേപ്പാറ പരേതനായ ആയപ്പള്ളി ഉമ്മറിൻ്റെ മകനാണ്.
കൽപകഞ്ചേരി പ്രസ് റിപ്പോർട്ടേഴ്സ് ക്ലബ്ബ് വൈസ് പ്രസിഡന്റ്, കൽപകഞ്ചേരി ജി.വി.എച്ച്.എസ്.എസ് പി.ടി.എ പ്രസിഡന്റ്,പാറക്കൽ എനർജി കെയർ പാലിയേറ്റീവ് കമ്മറ്റിയംഗം,കടുങ്ങാത്തുകുണ്ട് രചന സഹൃദയ വേദി ജോ. സെക്രട്ടറി,
കിഴക്കേപ്പാറ ക്ലാസിക് സാംസ്കാരിക നിലയം പ്രസിഡന്റ്,
ആയപ്പള്ളി തറവാട് കുടുംബ കൂട്ടായ്മ ജോ.സെക്രട്ടറി, തിരൂർ ലൈവ് ഓൺലൈൻ ചാനൽ ചെയർമാൻ, കൽപകഞ്ചേരി
ജി.വി.എച്ച്.എസ്.എസ് OSA ജോ. സെക്രട്ടറി എന്നീ സ്ഥാനങ്ങൾ വഹിച്ചിരുന്നു.
മാതാവ്: ആയിഷ നെടിയോടത്ത്.
ഭാര്യ: റഹീന പൂഴിക്കൽ.
മക്കൾ: റിസ്വാ ൻ, റസ്നിം. സഹോദരങ്ങൾ: ഇബ്രാഹിം, സാബിറ, സുലൈഖ, സുഹറ, ഹസീന, ഖദീജ
മയ്യിത്ത് നമസ്കാരം ഇന്ന് (വെളളി)
വൈകുന്നേരം 5 മണിക്ക് കിഴക്കെപാറ പളളിയിൽ

Copy LinkWhatsAppFacebookTelegramMessengerShare
error: Content is protected !!