
താനൂർ : ദ്വിശതാബ്ദി
ആഘോഷിക്കുന്ന മീനടത്തൂർ ഗവ:ഹൈ സ്കൂളിന്റെ വികസനത്തിനായി
നാട്ടുകാർ സ്ഥലം ഏറ്റെടുത്ത് നൽകും.
ദ്വിശതാബ്ദി സംഘാടക സമിതി യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമായത്.
ഫണ്ട് കണ്ടെത്തുന്നതിനായി
ജനപ്രതിനിധികൾ,
രക്ഷിതാക്കൾ, പൂർവ്വ വിദ്യാർത്ഥികൾ ബഹുജനങ്ങൾ എന്നിവരുടെ നേതൃത്വത്തിൽ ജനകീയ കൂട്ടായ്മ രൂപീകരിച്ചു.
200 വർഷങ്ങൾ മുൻപ് ഒത്തുപ്പള്ളിയായി തുടങ്ങിയ വിദ്യാലയത്തിൽ നിലവിൽ പ്രി പ്രൈമറി, എൽ. പി,
യു. പി, ഹൈ സ്കൂൾ
വിഭാഗങ്ങളിലായി 2200കുട്ടികൾ പഠിക്കുന്നുണ്ട്. സ്ഥലപരിപാടി മൂലം
ഭൗതിക സൗകര്യങ്ങളുടെ കുറവ് സ്കൂളിന്റെ പ്രവത്തനത്തെയും ബാധിക്കുന്നുണ്ട്.
ഫെബ്രുവരി 2ന് തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവ്വകലാശാലയുമായി സഹകരിച്ച് മീനടത്തൂർ ഗവൺമെന്റ് ഹൈസ്കൂൾ ചരിത്രവും വർത്താമാനവും എന്ന വിഷയത്തിൽ സെമിനാർ നടത്താനും തീരുമാനിച്ചു. സ്കൂളിൽ നടന്ന
സംഘാടക സമിതി യോഗം ജില്ലാ പഞ്ചായത്ത് അംഗം വി.കെഎം ഷാഫി ഉദ്ഘാടനം ചെയ്തു. താനാളൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ എം മല്ലിക അധ്യക്ഷത വഹിച്ചു.
വൈസ് പ്രസിഡന്റ് വി. അബ്ദുൽ റസാഖ്
അംഗം നുസ്രത്ത് ഭാനു,
പ്രധാനധ്യാപിക മേഴ്‌സി ജോർജ്, പി. ടി. എ പ്രസിഡന്റ് കെ. പി. ശിഹാബ്,
എസ്. എം. സി
ചെയർമാൻ സമീർ തുറുവായിൽ, സഘാടക സമിതി ഭാരവാഹികളായ
സി. കെ. എം. ബാപ്പു ഹാജി, മുജീബ് താനാളൂർ, പി. ശങ്കരൻ, ശരീഫ് ബാവ, പി. യൂ.ദിലീപ് കുമാർ, ഇ. ഉമേഷ് കുമാർ,
എ. പി അബ്ദുറഹിമാൻ, എന്നിവർ സംസാരിച്ചു.