
എടരിക്കോട് : കാണാതായ യൂവാവിനെ കിണറ്റിൽ മരണപ്പെട്ട നിലയിൽ കണ്ടെത്തി. എടരിക്കോട് പാലച്ചിറമാട് സ്വദേശി പെരിങ്ങോടൻ ഹസ്സന്റെ മകൻ ശിഹാബ് ആണ് മരണപ്പെട്ടത്. ഇന്ന് ഉച്ചക്ക് ശേഷം മുതൽ കാണാതായ ഇദ്ദേഹത്തെ വീടിനു സമീപത്തെ പള്ളി പറമ്പിലെ കിണറ്റിൽ വൈകുന്നേരത്തോടെ മരണപ്പെട്ട നിലയിൽ കണ്ടെത്തുകയായിരുന്നു. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് തിരൂർ ഫയർ ഫോയ്സ് എത്തി മൃതദേഹം പുറത്തെടുത്തു.. മൃതദേഹം കോട്ടക്കൽ സ്വകാര്യ ഹോസ്പിറ്റലിൽ മോർച്ചറിയിലേക്ക് മാറ്റി