
എറണാകുളം : എറണാകുളത്ത് അമ്മയെയും കുഞ്ഞിനെയും തീവണ്ടി തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. എറണാകുളം ആലുവയ്ക്കടുത്ത് പുറയാറില്‍ ആണ് സംഭവം. ആലുവ ചെങ്ങമനാട് സ്വദേശി ഷീജയും മകന്‍ ഒന്നര വയസുകാരന്‍ ആദവ് കൃഷ്ണയുമാണ് മരിച്ചത്. ഷീജയുടെ ഭര്‍ത്താവ് അരുണ്‍ കുമാര്‍ കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്തിരുന്നു.
രാവിലെ പതിനൊന്ന് മണിയോടെ രണ്ട് പേരുടെയും മൃതദേഹങ്ങള്‍ ട്രാക്കിന് സമീപം കണ്ടെത്തുകയായിരുന്നു. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം.