തിരൂരങ്ങാടിയിൽ ആലി മുസ്‌ലിയാർ സ്മാരക കവാടം നിർമിക്കുമെന്ന് നഗരസഭ ചെയർമാൻ

മലബാർ സമരം 101-ാം വാർഷികാചരണം നടത്തി
തിരൂരങ്ങാടി : ഇന്ത്യൻ സ്വാതന്ത്രസമര ചരിത്രത്തിലെ ഉജ്ജ്വല അദ്ധ്യായമായ 1921 ലെ മലബാർ സമരത്തിൻ്റെ സിരാകേന്ദ്രമായിരുന്ന തിരൂരങ്ങാടിയിൽ ആലി മുസ്ലീലാർ സ്മാരക കവാടം നിർമ്മിക്കുമെന്ന് തിരൂരങ്ങാടി നഗരസഭാ ചെയർമാൻ കെ.പി.മുഹമ്മദ് കുട്ടി പ്രഖ്യാപിച്ചു. മലബാർ സമരത്തിൻ്റെ 101-ാം വാർഷികാചരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്ന അദ്ദേഹം. അന്തരിച്ച വലിയാട്ട് ബാപ്പുട്ടി ഹാജിക്ക് അനുശോചനം രേഖപ്പെടുത്തി യോഗനടപടികൾ ആരംഭിച്ചു . പി. എം. അഷ്റഫ് ലൈബ്രറി ഡെവലെപ്മെൻ്റ്റ് സ്കീം അവതരിപ്പിച്ചു. ഡോ. പി.പി. അബദുറസാഖ് മുഖ്യ പ്രഭാഷണം ചെയ്തു. എളം പുലാശ്ശേരി മുഹമ്മദ്, കൊളക്കാട്ടിൽ മരക്കാർ ഹാജി, കാരാടൻ കുഞ്ഞാപ്പു എന്നിവരെ ആദരിച്ചു. ഇക്ബാൽ കല്ലുങ്ങൽ, സി.പി.ഇസ്മായിൽ, എ.കെ.മുസ്തഫ, പി.ഒ.ഹംസ മാസ്റ്റർ, കെ.മൊയ്തീൻ കോയ എന്നിവർ പ്രബന്ധം അവതരിപ്പിച്ചു. എം.പി.അബ്ദുൽ വഹാബ് സ്വഗതവുംഅരിമ്പ്ര മുഹമ്മദ് മാസ്റ്റർ അദ്ധ്യക്ഷതയും വഹിച്ചു.എം.കെ.ബാവ ,എം. അബദുറഹിമാൻ കുട്ടി, സി.പി. ഹബീബ, കാലൊടി സുലൈഖ, അരിമ്പ്ര മുഹമ്മദ് അലി, ഒ.ഷൗക്കത്തലി മാസ്റ്റർ, മോഹനൻ വെന്നിയൂർ ,സമദ് കാരാടൻ, ജബ്ബാർ കാരാടൻ ,ഉരുണിയൻ മുസ്തഫ.കെ.ഷംസുദ്ദീൻ മാസ്റ്റർ, പി.എം.എ.ജലീൽ, പി.എം. ഹഖ്, മനരിക്കൽ അഷ്റഫ് ,കെ.പി. ബീരാൻ കുട്ടി, കെ.പി. ഇസ്മായീൽ, ടി.നാസർ,സി.ടി.ഫാറൂഖ്, കെ.പി.അബൂബക്കർ ,എൻ വി.അസിസ്, ഐ.റസാഖ് മാസ്റ്റർ എന്നിവർ പ്രസംഗിച്ചു.

error: Content is protected !!