നഗരസഭ സ്ഥിരസമിതി അധ്യക്ഷ രാജിവെച്ചു; രാജി ഇന്ന് അവിശ്വപ്രമേയം നടക്കാനിരിക്കെ

തിരൂരങ്ങാടി : നഗരസഭ സ്റ്റാന്റിങ് കമ്മിറ്റി അധ്യക്ഷ രാജിവെച്ചു. ക്ഷേമകാര്യ സ്ഥിരസമിതി അധ്യക്ഷ കോണ്ഗ്രസിലെ സുജിനി മുളമുക്കിൽ ആണ് രാജിവെച്ചത്. ഇന്ന് രാവിലെ 10.15 ന് കോണ്ഗ്രസ് പാർലമെന്റ് പാർട്ടി ലീഡർ അലിമോൻ തടത്തിലിന് ഒപ്പമെത്തി യാണ് രാജി നൽകിയത്. ഇവർക്കെതിരെ ലീഗ് അംഗങ്ങൾ നൽകിയ അവിശ്വാസ നോട്ടീസിൽ ഇന്ന് രാവിലെ 11 ന് ചർച്ച നടക്കാനിരിക്കെയാണ് രാജി. കോണ്ഗ്രസിലെ ധാരണ പ്രകാരം ആദ്യ രണ്ടര വർഷം സുജിനിയും തുടർന്നുള്ള രണ്ടര വർഷം സോനാ രതീഷും ആണെന്നാണ് കോണ്ഗ്രസ് നേതൃത്വം പറയുന്നത്. ഇതടിസ്ഥാനത്തിൽ സുജിനിയോട് രാജിവെക്കാൻ ആവശ്യപ്പെട്ടെങ്കിലും ഇവർ വിസമ്മതിച്ചു. ഇങ്ങനെയൊരു ധാരണ ഇല്ലെന്നാണ് സുജിനി ക്കൊപ്പമുള്ള വിഭാഗം പറയുന്നത്. എന്നാൽ രാജി വെക്കാത്തത്തിനെ തുടർന്ന് ഇവർക്കെതിരെ അവിശ്വാസം കൊണ്ട് വന്നു പുറത്താക്കാൻ കോണ്ഗ്രസ് നേതൃത്വം ലീഗിനോട് ആവശ്യപ്പെടുകയായിരുന്നു. തുടർന്ന് സ്റ്റാന്റിംഗ് കമ്മിറ്റിയിലെ ലീഗ് അംഗങ്ങളായ കെ.ടി.ബാബുരാജ്, അഹമ്മദ് കുട്ടി കക്കടവത്ത്, സി പി ഹബീബ ബഷീർ എന്നിവർ നോട്ടീസ് നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ ഇന്ന് രാവിലെ 11 ന് നോട്ടീസിൽ ചർച്ച യും വോട്ടെടുപ്പും തീരുമാനിച്ചിരുന്നു. അതിനിടെയാണ് രാജി. നഗരസഭയിൽ കോണ്ഗ്രെസിൻ 6 അംഗങ്ങൾ ആണുള്ളത്. സുജിനി, അലിമോൻ, പി കെ അസീസ് എന്നിവർ ആര്യാടൻ ഷൗക്കത്ത് വിഭാഗക്കാരും സോനാ, സുഹ്റാബി, ഖദീജ എന്നിവർ വി എസ് ജോയ് വിഭാഗത്തിലുമാണ്. നഗരസഭയിലെ തിരൂരങ്ങാടി, തൃക്കുളം മണ്ഡലം പ്രെസിഡന്റുമാരും വി എസ് ജോയ് വിഭാഗക്കാരാണ്.

യു ഡി എഫിലെ ധാരണയനുസരിച്ച് വൈസ് ചെയർ പേഴ്സൻ കോണ്ഗ്രെസിലെ സുഹ്റാബിയും മരാമത്ത് അധ്യക്ഷ വഹീദാ ചെമ്പയും കഴിഞ്ഞ മാസം 21 ന് രാജി വെച്ചിരുന്നു. പുതിയ വൈസ് ചെയർ പേഴ്സനായി ലീഗിലെ കാലൊടി സുലൈഖയും മരാമത്ത് അധ്യക്ഷയായി കോണ്ഗ്രസിലെ സി പി സുഹ്റാബിയും തിരഞ്ഞെടുക്കപ്പെടും.

error: Content is protected !!