തിരൂരങ്ങാടി നഗരസഭ ഹരിത കര്‍മ്മ സേനയുടെ അഞ്ചാം വാര്‍ഷികം വര്‍ണ്ണാഭമാക്കി നഗരസഭ

തിരൂരങ്ങാടി : നഗരസഭ ഹരിത കര്‍മ്മ സേനയുടെ അഞ്ചാം വാര്‍ഷികം വര്‍ണ്ണാഭമായി ആഘോഷിച്ചു. നഗരസഭ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ചെയര്‍മാന്‍ കെപി മുഹമ്മദ് കുട്ടി ഉദ്ഘാടനം ചെയ്തു. അഞ്ച് വര്‍ഷം പൂര്‍ത്തീകരിച്ച 12 പേരെ നഗരസഭ മൊമെന്റോ നല്‍കി ആദരിച്ചു. ഹരിത കര്‍മ്മ സേനക്കുള്ള പുതിയ യൂണിഫോം വിതരണം ഡെപ്യൂട്ടി ചെയ്യര്‍പേഴ്‌സന്‍ സുലൈഖ കാലൊടി നിര്‍വ്വഹിച്ചു.

ആരോഗ്യ ചെയര്‍മാന്‍ സിപി ഇസ്മായില്‍ അധ്യക്ഷത വഹിച്ചു. മുന്‍ ഡെപ്യൂട്ടി ചെയര്‍മാന്‍ എം. അബ്ദുറഹ്‌മാന്‍ കുട്ടി അനുസ്മരണ പ്രഭാഷണം നടത്തി. സ്ഥിരം സമിതി അധ്യക്ഷന്മാരായ ഇക്ബാല്‍ കല്ലുങ്ങല്‍, സോന രതീഷ്, ഇ പി, ബാവ, സിപി, സുഹ്റാബി, എച് ഐ മാരായ സുരേഷ്, മുഹമ്മദ് റഫീഖ്, കണ്‍സോര്‍ഷ്യംഭാരവാഹികളായ റൈഹാനത്ത്, സരോജിനി എന്നിവര്‍ സംസാരിച്ചു. ശേഷം ഹരിത കര്‍മ്മ സേന അംഗങ്ങളും കൗണ്‍സിലര്‍മാരും ജീവനക്കാരും അവതരിപ്പിച്ച കലാ വിരുന്നും ശ്രദ്ധേയമായി.

error: Content is protected !!