Monday, August 18

മുന്നിയൂർ പഞ്ചായത്ത് ഓഫീസ് ദേശീയപാതക്കായി പൊളിക്കുന്നു, ഇനി പാലക്കലിൽ

ദേശീയപാത വികസനത്തിന് മുന്നിയൂർ പഞ്ചായത്ത് ഓഫീസ് കെട്ടിടം പൊളിച്ചു നീക്കുന്നു. വെളിമുക്ക് പാലക്കലിൽ സി പി ഓഡിറ്റോറിയത്തിലെ മിനി ഓഡിറ്റോറിയമാണ് ഇനി മുതൽ പഞ്ചായത്ത് ഓഫീസ് ആയി പ്രവർത്തിക്കുക. ഓഫീസ് അങ്ങോട്ട് മാറ്റുന്ന പ്രവർത്തനങ്ങൾ തുടങ്ങിയതിനാൽ ഒരാഴ്ച്ച ഓഫീസ് പ്രവർത്തനം ഉണ്ടാകില്ലെന്ന് സെക്രട്ടറി അറിയിച്ചു. കെട്ടിടം പൊളിക്കുന്നതിന് ടെൻഡർ നൽകിയിട്ടുണ്ട്. ദേശീയപാത നാലര കോടി രൂപയാണ് നഷ്ടപരിഹാരം നൽകുന്നത്.

error: Content is protected !!