ചേലേമ്പ്ര പഞ്ചായത്തിന് ഇനി പുതിയ പ്രസിഡന്റ്, ഇനി സമീറ ടീച്ചര്‍ നയിക്കും

ചേലേമ്പ്ര: ചേലേമ്പ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റായി മൂന്നാം വാര്‍ഡ് മെമ്പര്‍ ടിപി സമീറ ടീച്ചറെ മുസ്ലിം ലീഗ് തിരഞ്ഞെടുത്തു. രാവിലെ 11 മണിക്ക് ചേലേമ്പ്ര ഗ്രാമപഞ്ചായത്ത് ഹാളില്‍ വച്ചാണ് കൗണ്‍സില്‍ നടന്നത്. യുഡിഎഫിന്റെ 10 വോട്ടുകള്‍ നേടിയാണ് സമീറ ടീച്ചറുടെ ജയം, ഉദയകുമാരി എല്‍ഡിഎഫിലെ 5 വോട്ടുകള്‍ നേടി. ബിജെപി ഇലക്ഷന്‍ ബഹിഷ്‌കരിച്ചു.

യുഡിഎഫിലെ മുന്‍ധാരണ പ്രകാരം ആദ്യ മൂന്നുവര്‍ഷം ഒന്നാം വാര്‍ഡ് മെമ്പര്‍ ജമീല ടീച്ചര്‍ക്കും ബാക്കി രണ്ടുവര്‍ഷം സമീറ ടീച്ചര്‍ക്കും ആയിരുന്നു. അവസാന രണ്ട് വര്‍ഷം സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സ്ഥാനം കോണ്‍ഗ്രസിനും എന്നതായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞമാസം 16ന് പ്രസിഡന്റ് ആയിരുന്ന ജമീല ടീച്ചറും സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ആയിരുന്ന സമീറ ടീച്ചറും രാജിവെക്കുകയായിരുന്നു. അവര്‍ രാജിവെച്ച് ഒഴിവിലേക്ക് ആണ് ഇന്ന് പ്രസിഡന്റായി സമീറ ടീച്ചറെ തിരഞ്ഞെടുത്ത്.

error: Content is protected !!