കരിപ്പൂര്‍ : കരിപ്പൂരില്‍ സ്വര്‍ണം കടത്താന്‍ ശ്രമിക്കുന്നതിനിടെ മൂന്നിയൂര്‍ സ്വദേശി പിടിയില്‍. ജിദ്ദയില്‍ എത്തിയ മൂന്നിയൂര്‍ സ്വദേശിയായ പതിയില്‍ വിജേഷില്‍ നിന്നുമാണ് 1165 ഗ്രാം സ്വര്‍ണമിശ്രിതം കസ്റ്റംസ് പിടികൂടിയത്. കള്ളക്കടത്തുസംഘം വാഗ്ദാനം ചെയ്ത ഒരു ലക്ഷം രൂപയ്ക്കു വേണ്ടിയാണ് കള്ളക്കടത്തിനു ശ്രമിച്ചതെന്നാണ് വിജേഷ് കസ്റ്റംസ് ഉദ്യോഗസ്ഥരോട് വ്യക്തമാക്കി.
ഇന്നലെ ജിദ്ദയില്‍ നിന്നും ഇന്‍ഡിഗോ എയര്‍ലൈന്‍സ് വിമാനത്തില്‍ കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയ മലപ്പുറം മൂന്നിയൂര്‍ സ്വദേശിയായ പതിയില്‍ വിജേഷില്‍ (33) നിന്നും ശരീരത്തിനുള്ളില്‍ ഒളിപ്പിച്ചു കടത്തുവാന്‍ ശ്രമിച്ച ഏകദേശം 65 ലക്ഷം രൂപ വില മതിക്കുന്ന 1165 ഗ്രാം സ്വര്‍ണമിശ്രിതമാണ് കോഴിക്കോട് എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ പിടികൂടി കൂടിയത്. വിജേഷ് തന്റെ ശരീരത്തിനുള്ളില്‍ ഒളിപ്പിച്ച നാലു ക്യാപ്‌സുലുകളില്‍നിന്നും ആണ് കസ്റ്റംസ് ഈ സ്വര്‍ണ്ണമിശ്രീതം പിടിച്ചെടുത്തത്.
പിടികൂടിയ സ്വര്‍ണ്ണമിശ്രിതത്തില്‍ നിന്നും സ്വര്‍ണം വേര്‍തിരിച്ചെടുത്തശേഷം കസ്റ്റംസ് ഈ കേസില്‍ മറ്റു തുടര്‍നടപടികള്‍ സ്വീകരിക്കുന്നതാണ്. കള്ളക്കടത്തുസംഘം തനിക്കു വാഗ്ദാനം ചെയ്ത പ്രതിഫലമായ ഒരു ലക്ഷം രൂപയ്ക്കു വേണ്ടിയാണ് ഇങ്ങനെ കള്ളക്കടത്തിനു ശ്രമിച്ചതെന്നാണ് വിജേഷ് കസ്റ്റംസ് ഉദ്യോഗസ്ഥരോട് വ്യക്തമാക്കിയത്.