തിരൂരങ്ങാടി: ജില്ലാ ഡവലപ്മെന്റ് കമ്മീഷണറും നിലവിലെ നാടുകാണി-പരപ്പനങ്ങാടി പാത നോഡൽ ഓഫീസറുമായ പ്രേം കൃഷ്ണൻ ഐ.എ.എസിന് തിരൂരങ്ങാടി സംയുക്ത സമരസമിതി നിവേദനം നൽകിയത്.
നാടുകാണി-പരപ്പനങ്ങാടി പാത വർക്കിലെ കക്കാട് മുതൽ തിരൂരങ്ങാടി വരെ ലഭ്യമായ സ്ഥലങ്ങളിൽ 12 മീറ്റർ വീതിയിൽ ഡ്രൈനേജും അനുബന്ധ പ്രവർത്തികളും നടത്തണമെന്നും, അമ്പലപ്പടി വരെയുള്ള ഭാഗങ്ങളിൽ സർവ്വെ നടപടികൾ ഉടൻ പൂർത്തീകരിച്ച് വികസനം പൂർണ്ണതോതിൽ നടപ്പാക്കണമെന്നും. ഭൂമിയേറ്റെടുക്കൽ നടപ
ടികൾ വേഗത്തിലാക്കണമെന്നും ആവശ്യപ്പെട്ടാണ് സംയുക്ത സമരസമിതി ഭാരവാഹികളായ എം.പി സ്വാലിഹ് തങ്ങൾ, എം.എ സലാം, അൻവറുദ്ധീൻ പാണഞ്ചേരി,ഷൗക്കത്ത് കൂളത്ത് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് നിവേദനം നൽകിയത്.
തിരൂരങ്ങാടിയിൽ പദ്ധതിയിലുണ്ടായ വീഴ്ച്ചകൾ നേരിൽ പരിശോധിച്ച് പരിഹാരം ഉണ്ടാക്കുമെന്നും സംയുക്ത സമരസമിതി ഭാരവാഹികൾക്ക് നോഡൽ ഓഫീസർ ഉറപ്പ് നൽകി.