പരപ്പനങ്ങാടി മുനിസിപ്പല്‍ കലാ മേള പാലത്തിങ്ങല്‍ എഎംയുപി സ്‌കൂളില്‍ വെച്ച് പരപ്പനങ്ങാടി നഗരസഭ ചെയര്‍മാന്‍ പി പി ഷാഹുല്‍ ഹമീദ് ഉദ്ഘാടനം നിര്‍വഹിച്ചു. വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സി നിസാര്‍ അഹമ്മദ് അധ്യക്ഷത വഹിച്ചു.
ഡെപ്യുട്ടി ചെയര്‍പേഴ്‌സന്‍ കെ ഷഹര്‍ബാനു, കൗണ്‍സിലര്‍മാരായ എം വി ഹസ്സന്‍കോയ, അസീസ് കൂളത്ത്, മെറീന ടീച്ചര്‍, ഷമീന മൂഴിക്കല്‍, പിടിഎ പ്രസിഡന്റ് കോയ പിലാശ്ശേരി, അഹമ്മദലി ബാവ, സ്‌കൂള്‍ പ്രസിഡന്റ് താപ്പി അബ്ദുള്ളകുട്ടി ഹാജി, കരീം ഹാജി, ഡോക്ടര്‍ ഹാറൂണ്‍ റഷീദ്, സൗദ ടീച്ചര്‍, സുഷമ കണിയാട്ടില്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് കൊണ്ട് സംസാരിച്ചു.