കൃഷിക്കും ഭവന നിർമാണത്തിനും മുൻഗണന നൽകി നന്നമ്പ്ര പഞ്ചായത്ത് ബജറ്റ്

നന്ന മ്പ്ര. 21.76 കോടി രൂപ വരവും 19.60 കോടി രൂപ ചെലവും 2.15 കോടി രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റ് വൈസ് പ്രസിഡന്റ് എൻ.വി. മൂസക്കുട്ടി അവതരിപ്പിച്ചു.
കൃഷിക്കും ഭവന നിർമാണത്തിനും മുൻഗണന നൽകി കൊണ്ടുള്ളതാണ് ബജറ്റ്.

ഉൽപാദനം മേഖലയിൽ 1.13 കോടി രൂപയും സേവന മേഖലയിൽ 3.79 കോടി രൂപയും പശ്‌ചാത്തല മേഖലയിൽ 75 ലക്ഷം രൂപയും നീക്കി വച്ചു. ഭവന നിർമാണത്തിന് 1.10 കോടി രൂപയും കൃഷിക്ക് 86 ലക്ഷവും വകയിരുത്തിയിട്ടുണ്ട്. ശാരീരിക മാനസിക വെല്ലുവിളികൾ നേരിടുന്നവർക്ക് 43 ലക്ഷവും വനിതാ പരിപാടിക്ക് 26 ലക്ഷവും വകയിരുത്തിയിട്ടുണ്ട് യോഗത്തിൽ പ്രസിഡന്റ് പി.കെ റഹിയാനത്ത് ആധ്യക്ഷ്യം വഹിച്ചു. സ്ഥിരംസമിതി
അധ്യക്ഷനായ സി.ബാപ്പുട്ടി, പി.സുചിത്ര, വി.കെ.ശമീന. സെക്രട്ടറി ബിസ്‌ലി ബിന്ദു

അംഗങ്ങളായ, എൻ മുസ്തഫ, എൻ മുഹമ്മദ് കുട്ടി, ഊർപ്പായി മുസ്തഫ, സി.എം.ബാലൻ, സൗദ, സിദ്ധീഖ്, എ. റൈഹാനത്ത്, കുഞ്ഞിമുഹമ്മദ്, ധന, ധന്യ, എം.പി ശരീഫാ, പി.പി.ശാഹുൽ ഹമീദ്, ടി.പ്രസന്ന കുമാരി, ഡോ.ഉമ്മു ഹബീബ, തസ്ലീന, ഇ. പി.മുഹമ്മദ് സാലിഹ്,
പ്രസംഗിച്ചു.
നിർവഹണ ഉദ്യോഗസ്ഥർ പങ്കെടുത്തു

error: Content is protected !!