തിരൂരങ്ങാടി: കേന്ദ്ര സർക്കാറിൻ്റെ തൊഴിലാളി ദ്രോഹ ബജറ്റിനതിരെ എ.ഐ.ടി.യു.സി തിരുരങ്ങാടി മണ്ഡലം കമ്മിറ്റി ചെമ്മാട് പ്രതിഷേധ സായാഹ്നം സംഘടിപ്പിച്ചു. എ ഐ ടി യു സി ജില്ലാ വൈസ് പ്രസിഡണ്ട് ജി.സുരേഷ് കുമാർ പ്രതിഷേധം ഉദ്ഘാടനം ചെയ്തു.
എ ഐ ടി യു സി തിരൂരങ്ങാടി മണ്ഡലം പ്രസിഡണ്ട് സി.പി.നൗഫൽ അധ്യക്ഷം വഹിച്ചു. എം.വി.നാസർ, കെ.രാജൻ സി.സുബൈർ, സിടി.മുസ്ഥഫ എന്നിവർ സംസാരിച്ചു. മോഹനൻ നന്നമ്പ്ര സ്വാഗതവും ഹബീബ് പെരുമ്പള്ളി നന്ദിയും പറഞ്ഞു.