നെടുവ സി എച്ച് സി താലൂക്ക് ആശുപത്രിയിയാക്കണം: പി ഡി എഫ് ധർണ്ണ നടത്തി

പരപ്പനങ്ങാടി -തീരദേശ മേഖലയിൽ നിന്നും മറ്റും നിരവധി ജനങ്ങൾ നിത്യേന ആശ്രയിച്ചു വരുന്ന അസൗകര്യങ്ങളാൽ വീർപ്പുമുട്ടുന്ന ചെട്ടിപ്പടിയിലെ നെടുവ സാമൂഹ്യ ആരോഗ്യ കേന്ദ്രം ( സി.എച്ച്.സി) താലൂക്ക് ആശുപത്രിയാക്കി ഉയർത്തണമെന്നാവശ്യപ്പെട്ട് പരപ്പനാട് ഡവലപ്പ്മെൻ്റ് ഫോറം (പി.ഡി.എഫ്) ആശുപത്രിക്ക് മുമ്പിൽ ധർണ്ണാ സമരവും പ്രതീകാത്മക റീത്ത് സമർപ്പണവും നടത്തി. ഈ കാര്യമുന്നയിച്ച് തിരൂരങ്ങാടി മുൻ എം.എൽ.എക്കും., വകുപ്പ് മന്ത്രിക്കും, ബന്ധപ്പെട്ട ഉന്നത അധികാരികൾക്കും കഴിഞ്ഞ കൊല്ലം കൊണ്ടോട്ടിയിൽ വെച്ച് നടന്ന സാന്ത്വന സ്പർശം പരാതി പരിഹാര അദാലത്തിലും നിവേദനങ്ങൾ സമർപ്പിച്ചിട്ടും ഒരു നടപടിയും ഇന്നേ വരെ ഉണ്ടായിട്ടില്ലെന്നും നിലവിൽ വളരെയധികം ശോചനീയാവസ്ഥയിലായ സി.എച്ച്.സി താലൂക്ക് ആശുപത്രിയാക്കുന്നതിനു വേണ്ടിയുള്ള ജനാധിപത്യ രീതിയിലുള്ള ജനകീയ സമരങ്ങളുമായി പി.ഡി.എഫ് മുന്നോട്ട് പോകുമെന്നും മനുഷ്യാവകാശ കമ്മീഷനിലും നിവേദനം സമർപ്പിക്കുമെന്നും ധർണ്ണാ സമരം ഉദ്ഘാടനം ചെയ്തു കൊണ്ട് പ്രസിഡൻ്റ് മനാഫ് താനൂർ പറഞ്ഞു. പി.പി.അബൂബക്കർ അദ്ധ്യക്ഷത വഹിച്ചു. യു.ഷാജി മുങ്ങാത്തം തറ, പി.രാമാനുജൻ, സി.സി.അബ്ദുൽ ഹക്കീം, ഷബീർ അലി പുത്തരിക്കൽ, പി.ഹുസൈൻ, വി.പി.ഉമ്മർ, പി.സിദ്ധീഖ് എന്നിവർ പ്രസംഗിച്ചു.

error: Content is protected !!