ഗതാഗതം നിരോധിച്ചു, പി.എസ്.സി അഭിമുഖം, പി.എച്ച്.ഡി സീറ്റ് ഒഴിവ് ; മലപ്പുറം ജില്ലയിലെ തൊഴില്‍ അവസരങ്ങളും പ്രധാന അറിയിപ്പുകളും

പി.എസ്.സി അഭിമുഖം

മലപ്പുറം ജില്ലയിൽ വിവിധ വകുപ്പുകളില്‍ കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് ഗ്രേഡ് രണ്ട് (കാറ്റഗറി നമ്പർ 253/2020) തസ്തികയിലേക്കുള്ള അഭിമുഖം മാർച്ച് 14ന് പബ്ലിക് സർവിസ് കമ്മിഷന്റെ ജില്ലാ ഓഫീസിൽ നടക്കും. ഉദ്യോഗാർത്ഥികൾ പ്രൊഫൈലിൽ ലഭ്യമാക്കിയിട്ടുള്ള അഭിമുഖ മെമ്മോ ഡൗൺലേഡ് ചെയ്ത് നിർദേശിച്ച പ്രമാണങ്ങളുടെ അസ്സൽസഹിതം അഭിമുഖത്തിന് ഹാജരാകണമെന്ന് ജില്ലാ പി.എസ്.സി ഓഫീസർ അറിയിച്ചു.

—————

പാമ്പു പിടുത്തത്തിൽ പരിശീലനം നൽകുന്നു

മലപ്പുറം ജില്ലയിലെ ജനവാസ മേഖലകളിൽ ഭീഷണിയാകുന്ന പാമ്പുകളെ ശരിയാംവിധം പിടിച്ച് അവയുടെ സ്വാഭാവിക ആവാസവ്യവസ്ഥയിലേയ്ക്ക് തിരികെ അയയ്ക്കുന്നതുമായി ബന്ധപ്പെട്ട് പരിശീലനം നൽകുന്നു. മാർച്ച് ഏഴിന് രാവിലെ ഒമ്പത് മുതൽ കേരള വനം-വന്യജീവി വകുപ്പ് നിലമ്പൂർ നോർത്ത് ഡിവിഷന്റെ കീഴിലുള്ള ചന്തക്കുന്ന് ഡോർമിറ്ററിയിലും പരിസരത്തുമായാണ് പരിശീലനം. ഫോൺ: 8547603864.

—————-

പി.എച്ച്.ഡി സീറ്റ് ഒഴിവ്

പട്ടാമ്പി സർക്കാർ സംസ്‌കൃത കോളേജിൽ മലയാളവിഭാഗം ഗവേഷണ കേന്ദ്രത്തിൽ പി.എച്ച്.ഡി എനി ടൈം ജോയിനിങ് കാറ്റഗറിയിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. യു.ജി.സി (ജെ.ആർ.എഫ്) പരീക്ഷ പാസായവരും ഗവേഷണ യോഗ്യത ഉള്ളവരുമായ വിദ്യാർഥികൾക്കും റെഗുലർ കോളേജ് അധ്യാപകർക്കും ഈ ഒഴിവിലേക്ക് അപേക്ഷിക്കാം. മാർച്ച് ഒമ്പതിനുള്ളിൽ ആവശ്യമായ രേഖകൾ സഹിതം മലയാളവിഭാഗത്തിൽ അപേക്ഷ സമർപ്പിക്കണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.

—————-

ലേലം ചെയ്യും

കോടതിപ്പിഴ ഇനത്തിൽ 1,55,700 രൂപ ഈടാക്കുന്നതിനായി അകമ്പാടം വില്ലേജ്, സർവേ നമ്പർ 124/24 ൽപ്പെട്ട 0.0405 ഹെക്ടർ സ്ഥലം ഏപ്രിൽ നാലിന് രാവിലെ 11ന് അകമ്പാടം വില്ലേജ് ഓഫീസിൽ വെച്ച് പരസ്യമായി ലേലം ചെയ്ത് വിൽക്കുമെന്ന് നിലമ്പൂർ തഹസിൽദാർ അറിയിച്ചു.

——————

ക്വട്ടേഷൻ ക്ഷണിച്ചു

പട്ടികജാതി വികസന വകുപ്പിന് കീഴിലുള്ള പാതായ്ക്കര ഐ.ടി.ഐയിൽ വാട്ടർ പ്യൂരിഫയർ വിത്ത് കൂളർ സ്ഥാപിക്കുന്നതിന് ക്വട്ടേഷനുകൾ ക്ഷണിച്ചു. ഡെപ്യൂട്ടി ഡയറക്ടർ, ഉത്തരമേഖല, പട്ടികജാതി വികസന വകുപ്പ്, സിവിൽസ്‌റ്റേഷൻ, കോഴിക്കോട്-20 എന്ന വിലസത്തിൽ മാർച്ച് 15ന് ഉച്ചയ്ക്ക് രണ്ടിനുള്ളിൽ ക്വട്ടേഷനുകൾ എത്തിക്കണം. കവറിന് പുറത്ത് പാതായ്ക്കര ഐ.ടി.ഐയിൽ വാട്ടർ പ്യൂരിഫയർ വിത്ത് കൂളർ സ്ഥാപിക്കുന്നതിനുള്ള ക്വട്ടേഷൻ എന്ന് വ്യക്തമാക്കണം. മാർച്ച് 15ന് വൈകീട്ട് മൂന്നിന് ക്വട്ടേഷനുകൾ തുറക്കും. ഫോൺ: 8111931245.

———————

ഓപ്പറേഷൻ തീയേറ്റർ മെക്കാനിക്ക്‌ നിയമനം

മഞ്ചേരി മെഡിക്കൽ കോളജിൽ എച്ച്.ഡി.എസിനു കീഴിൽ ദിവസ വേതനാടിസ്ഥാനതിൽ ഓപ്പറേഷൻ തിയേറ്റർ മെക്കാനിക്ക്‌ തസ്തികയിലേക്ക് നിയമനം നടത്തുന്നു. ഡിപ്ലോമ ഇൻ ഓപ്പറേഷൻ തീയേറ്റർ ആൻഡ് അനസ്‌തേഷ്യ ടെക്‌നോളജി, ഗവ. മെഡിക്കൽ കോളജിൽ/ 200 ബെഡുള്ള ആശുപത്രികളിൽ നിന്നും തിയേറ്റർ ടെക്‌നീഷ്യൻ/ അനസ്‌തേഷ്യ ടെക്‌നീഷ്യൻ/ ഓപ്പറേഷൻ തിയേറ്റർ മെക്കാനിക്ക് തസ്തികയിൽ ചുരുങ്ങിയത് ഒരു വർഷത്തെ പ്രവൃത്തിപരിചയം എന്നിവയാണ് യോഗ്യത. താത്പര്യമുള്ള 45 വയസ് തികയാത്ത ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും ഒരു പാസ്‌പോർട്ട് സൈസ് ഫോട്ടോയും ആധാർ കാർഡും സഹിതം മാർച്ച് 12ന് രാവിലെ പത്തിന് ആശുപത്രി സൂപ്രണ്ട് ഓഫീസിൽ നടക്കുന്ന അഭിമുഖത്തിൽ ഹാജരാകണം. കൂടുതൽ വിവരങ്ങൾ ആശുപത്രി ഓഫീസ് സമയങ്ങളിൽ ലഭിക്കും. ഫോൺ: 0483 2762 037.

—————–

ഗതാഗതം നിരോധിച്ചു

മുപ്പിനി-വെള്ളാടിമുണ്ട-വടക്കേകൈ റോഡിൽ ടാറിങ് പ്രവൃത്തി നടക്കുന്നതിനാൽ നാളെ (മാർച്ച് ആറ്) മുതൽ പ്രവൃത്തി തീരുന്നത് വരെ വരക്കോട് മുതൽ വടക്കേകൈ വരെയുള്ള വാഹന ഗതാഗതം പൂർണ്ണമായി നിരോധിച്ചു.

മുപ്പിനി ഭാഗത്ത് നിന്നും വടക്കേകൈ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ സീതിപ്പടിയിൽ നിന്നും മൂത്തേടം വഴിയും വടക്കേകൈ ഭാഗത്ത് നിന്നും മുപ്പിനി ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ മൂത്തേടം-സീതിപ്പടി വഴിയും തിരിഞ്ഞുപോവണം.

വെങ്ങാട്-മൂർക്കനാട്-ചെമ്മലശ്ശേരി റോഡിൽ പോത്തുള്ളി ചിറയിൽ ടാറിങ് പ്രവൃത്തി നടക്കുന്നതിനാൽ നാളെ (മാർച്ച് ആറ് ) രാവിലെ പത്ത് മുതൽ അഞ്ച് ദിവസത്തേക്ക് ഗതാഗതം നിരോധിച്ചു. വാഹനങ്ങൾ ആലംകൂട്ടം-മങ്കട ഗവൺമെന്റ് കോളേജ്- ടി.ടി പടി വഴി തിരിഞ്ഞുപോവണം

error: Content is protected !!