
തിരൂരങ്ങാടി : കടലുണ്ടിപ്പുഴയിൽ കുളിക്കാൻ പോയ വയോധികന് നീർനായയുടെ കടിയേറ്റു. കരുമ്പിൽ കാച്ചടി സ്വദേശി അരീക്കാടൻ ഇബ്രാഹിം കുട്ടി (73) ക്കാണ് കടിയേറ്റത്. കാച്ചടി തേർക്കയം ഭാഗത്ത് വെച്ചാണ് സംഭവം. കുളിക്കാൻ ഇറങ്ങിയ ഇദ്ദേഹത്തിന്റെ കാലിനാണ് കടിയേറ്റത്. കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്ന് ചികിത്സ നൽകി.
കടലുണ്ടി പുഴയിൽ തേർക്കയം, ബാക്കി കയം എന്നീ ഇടങ്ങളിൽ നീർനായയുടെ കൂട്ടം ധാരാളമായി കാണുന്നുണ്ടെന്നാണ് പരിസരവാസികൾ പറയുന്നത്.