തിരൂരങ്ങാടി: വായന വാരാചരണത്തിന്റെ ഭാഗമായി വായനയെ ശാക്തീകരിക്കാൻ വീടുകൾ കയറിയിറങ്ങി പ്രസംഗം നടത്തി ശ്രദ്ധേയമാവുകയാണ്
പുകയൂർ ജി.എൽ.പി സ്കൂൾ വിദ്യാർത്ഥികൾ.
വായനയുടെ പ്രാധാന്യത്തെ കുറിച്ച് മലയാളം, ഇംഗ്ലീഷ്, അറബി തുടങ്ങി വിവിധ ഭാഷകളിൽ കുട്ടികൾ സംസാരിച്ചു.
വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ… https://chat.whatsapp.com/GazIjUwn6jZ29jmkCqxHYn
കുട്ടിപ്രസംഗകരെ ശ്രവിക്കാൻ രക്ഷിതാക്കളും നാട്ടുകാരും
അടക്കം ധാരാളം പേരെത്തി. പ്രഥമാധ്യാപിക എം.ശൈലജ വായന ദിന സന്ദേശം കൈമാറി. വായന വാരാചരണത്തോടനുബന്ധിച്ച് വിദ്യാർത്ഥികൾക്കായി വിവിധ പരിപാടികളും സംഘടിപ്പിക്കും. അധ്യാപകരായ ഷമീന, ഷാക്കിർ, മുനീറ, നഹീമ എന്നിവർ നേതൃത്വം നൽകി.