വായനയുടെ വീണ്ടെടുപ്പ് അമ്മമാരിലൂടെ ; ചെമ്മാട് പ്രതിഭയുടെ അമ്മ വായന ശ്രദ്ധേയമായി

തിരൂരങ്ങാടി : ചെമ്മാട് പ്രതിഭ ലൈബ്രറിയുടെ ആഭിമുഖ്യത്തില്‍ തൃക്കുളം ഗവണ്മെന്റ് വെല്‍ഫയര്‍ യു പി സ്‌കൂളിന്റെ സഹകരണത്തോടെ അമ്മ വായന എന്ന പരിപാടി നടത്തി. ‘വായനയുടെ വീണ്ടെടുപ്പ് അമ്മമാരിലൂടെ’ എന്ന ശീര്‍ഷകത്തോടെ സ്‌കൂള്‍ മദര്‍ പി ടി എ അംഗങ്ങള്‍ക്ക് വേണ്ടി നടത്തിയ പരിപാടിയില്‍ ലൈബ്രറി കൌണ്‍സില്‍ വായനാമത്സരത്തിലെ വിജയിയും പ്രതിഭ അംഗവുമായ ഡോ ആര്‍ദ്ര ക്ലാസ്സ് എടുത്തു.പുസ്തക പ്രദര്‍ശനവും ഉണ്ടായി.

വനിതാ വേദി പ്രസിഡന്റ് ധന്യ ദീപക്, പ്രതിഭ സെക്രട്ടറി ഡോ ശിവാനന്ദന്‍, പ്രസിഡന്റ് കെ രാമദാസ്, സ്‌കൂള്‍ പി ടി എ വൈസ് പ്രസിഡന്റ് രാജീവ് റാം, ലൈബ്രറി സെക്രട്ടറി കെ ശ്രീധരന്‍, താലൂക്ക് കൌണ്‍സിലര്‍ പി സി സാമുവല്‍, വി പ്രസീത എന്നിവര്‍ സംബന്ധിച്ചു. നിരവധി അമ്മമാര്‍ ലൈബ്രറിയില്‍ പുതിയ അംഗങ്ങളായി ചേര്‍ന്നു. ലൈബ്രറി പ്രസിഡന്റ് പി ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. സ്‌കൂള്‍ അദ്ധ്യാപകന്‍ ഹരികൃഷ്ണന്‍ സ്വാഗതവും വനിതാ വേദി സെക്രട്ടറി ദിവ്യ ശ്രീനി നന്ദിയും പറഞ്ഞു.

error: Content is protected !!