Friday, August 15

കുപ്രസിദ്ധ മോഷ്ടാവ് ഉടുമ്പ്‌ രാജേഷ് പിടിയിൽ

വേങ്ങരയിൽ വീടിന്റെ വാതിൽ കുത്തി പൊളിച്ച് നാലര പവൻ സ്വർണ്ണാഭരണങ്ങളും 75000 രൂപ മോഷ്ടിച്ച കേസിൽ തിരുവനന്തപുരം വെങ്ങാനൂർ സ്വദേശി വട്ടവള വീട്ടിൽ രാജേഷ് (39) നെയാണ് വേങ്ങര ഇൻസ്പെക്ടർ മുഹമ്മദ് ഹനീഫയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്.

26.06. 2022 തീയതി പുലര്‍ച്ചെയാണ് കേസിനാസ്പദമായ സംഭവം. തുടര്‍ന്ന് മലപ്പുറം ജില്ലാപോലീസ് മേധാവി എസ്.സുജിത്ത് ദാസ് IPS ന്‍റെ നിര്‍ദ്ദേശപ്രകാരം മലപ്പുറം ഡിവൈഎസ്പി അബ്ദുൾ ബഷീറിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് 16 ദിവസത്തോളം വേങ്ങര, കൂര്യാട് , കൊളപ്പുറം, കൊണ്ടോട്ടി, മലപ്പുറം, പെരിന്തൽമണ്ണ, കരിങ്കല്ലത്താണി എന്നീ സ്ഥലങ്ങളിലും പരിസരങ്ങളിലുമുള്ള ഇരുനൂറോളം സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചു നടത്തിയ അന്വേഷണത്തിലാണ് പ്രതി ഉപയോഗിച്ച വാഹനം തിരിച്ചറിയുകയും തുടർന്ന് നടത്തിയ അന്വേഷണത്തിൽ നിന്നാണ് പ്രതി രാജേഷിനെ തിരിച്ചറിഞ്ഞത്.
കൊല്ലം – തിരുവന്തപുരം ജില്ലകളിലായി അമ്പതോളം മോഷണക്കേസുകളില്‍ പ്രതിയായ രാജേഷ് നിരവധി കേസുകളില്‍ ജയില്‍ശിക്ഷയനുഭവിച്ചിട്ടുണ്ട്. മോഷണം നടത്തിയതായി പ്രതിയെ പ്രാഥമികമായി ചോദ്യം ചെയ്തതില്‍ പോലീസിനോട് സമ്മതിച്ചിട്ടുണ്ട്. .ജില്ലാ പോലീസ് മേധാവി എസ്.സുജിത്ത് ദാസ് IPS ന്‍റെ നേതൃത്വത്തില്‍ മലപ്പുറം ഡി.വൈ.എസ്.പി അബ്ദുൾ ബഷീർ , ഇൻസ്പെക്ടർ മുഹമ്മദ് ഹനീഫ, എസ്.ഐ മാരായ എം. ഗിരീഷ്, രാധാകൃഷ്ണൻ , മുജീബ് റഹ്മാൻ സിവിൽ പോലീസ് ഉദ്യോഗസ്ഥരായ R. ഷഹേഷ്, Kk ജസീർ , സിറാജുദ്ദീൻ. കെ, ദിനേഷ് ഇരുപ്പക്കണ്ടൻ : സലിം പൂവത്തി എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.

error: Content is protected !!