Monday, August 18

ബസില്‍ ഒമ്പതും പതിനൊന്നും വയസുള്ള കുട്ടികള്‍ക്ക് നഗ്നതാ പ്രദര്‍ശനം; യുവാവിന് കഠിന തടവും പിഴയും

തൃശൂര്‍ : ബസില്‍ ഒമ്പതും പതിനൊന്നും വയസുള്ള കുട്ടികള്‍ക്ക് മുന്നില്‍ നഗ്നതാ പ്രദര്‍ശനം നടത്തിയ യുവാവിന് ഒരു വര്‍ഷം കഠിന തടവും 10,000 രൂപ പിഴയും ശിക്ഷ. തൃശൂര്‍ പുത്തന്‍ചിറ സ്വദേശി ആലപ്പാട്ട് വീട്ടില്‍ വര്‍ഗീസിനെയാണ് (27) ശിക്ഷിച്ചത്. തൃശൂര്‍ ഒന്നാം അഡീഷണല്‍ ജില്ലാ ജഡ്ജ് പി എന്‍ വിനോദാണ് ശിക്ഷ വിധിച്ചത്.

2019 നവംബര്‍ മാസത്തിലാണ് കേസിനാസ്പദമായ സംഭവം. സ്‌കൂള്‍ വിട്ട് കൊടുങ്ങല്ലൂര്‍ റൂട്ടിലുള്ള ബസില്‍ വരികയായിരുന്ന കുട്ടികള്‍ക്ക് മുന്നില്‍ പ്രതി നഗ്നതാ പ്രദര്‍ശനം നടത്തുകയായിരുന്നു. തുടര്‍ന്ന് കൊടുങ്ങലൂര്‍ കാര ജംഗ്ഷനില്‍ ഇറങ്ങിയ കുട്ടികളെ, മിഠായി വാങ്ങി തരാമെന്ന് പറഞ്ഞ് പ്രതി പിന്തുടര്‍ന്നു. ഭയന്ന കുട്ടികള്‍ അടുത്ത വീട്ടിലേക്കു ഓടി ചെന്ന് വിവരം അറിയിച്ചതിനെ തുടര്‍ന്ന് നാട്ടുകള്‍ പ്രതിയെ തടഞ്ഞു വെച്ചു. കൊടുങ്ങല്ലൂര്‍ പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തു അന്വേക്ഷണം നടത്തിയത്.

error: Content is protected !!