Sunday, August 17

ഓണ്‍ലൈന്‍ തൊഴില്‍ മേള 21 മുതല്‍

കേരള നോളജ് ഇക്കോണമി മിഷന്‍ ജനുവരി 21 മുതല്‍ 27  ഓണ്‍ലൈന്‍ തൊഴില്‍ മേള നടത്തുന്നു.
തൊഴില്‍ അന്വേഷകര്‍ക്ക് knowledgemission.kerala.gov.in  എന്ന വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യാം. വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള എല്ലാ ഉദ്യോഗാര്‍ത്ഥികള്‍ക്കും അവരുടെ സൗകര്യാര്‍ത്ഥം വീട്ടില്‍ നിന്നു തന്നെ ഓണ്‍ലൈന്‍ തൊഴില്‍ മേളയില്‍  പങ്കെടുക്കാം.
മറ്റ് തൊഴില്‍ മേളകളില്‍ നിന്ന് വ്യത്യസ്തമായി, കേരള നോളജ് ഇക്കോണമി മിഷന്‍ ഒരിക്കല്‍ രജിസ്റ്റര്‍ ചെയ്ത തൊഴിലന്വേഷകനു അനുയോജ്യമായ തൊഴില്‍ കണ്ടെത്തുന്നത് വരെ ഒന്നിലധികം അവസരങ്ങള്‍ നല്‍കും. ഓണ്‍ലൈന്‍ തൊഴില്‍ മേളയില്‍ പങ്കെടുക്കാന്‍ ഉദ്യോഗാര്‍ത്ഥികള്‍ പൂര്‍ത്തികരിക്കണം. വിശദവിവരങ്ങള്‍ക്ക്. 0471 2737881.

error: Content is protected !!